Connect with us

കൂടെവിടെയിൽ സാഗരങ്ങളേ സാക്ഷിയാക്കി ഒരു ഉഗ്രൻ താലിചാർത്ത്; റോഷന്റെ ചതിയ്ക്ക് പിന്നിൽ ആ സംഭവം ; വമ്പൻ ട്വിസ്റ്റുകളുമായി പുത്തൻ പ്രോമോ !

Malayalam

കൂടെവിടെയിൽ സാഗരങ്ങളേ സാക്ഷിയാക്കി ഒരു ഉഗ്രൻ താലിചാർത്ത്; റോഷന്റെ ചതിയ്ക്ക് പിന്നിൽ ആ സംഭവം ; വമ്പൻ ട്വിസ്റ്റുകളുമായി പുത്തൻ പ്രോമോ !

കൂടെവിടെയിൽ സാഗരങ്ങളേ സാക്ഷിയാക്കി ഒരു ഉഗ്രൻ താലിചാർത്ത്; റോഷന്റെ ചതിയ്ക്ക് പിന്നിൽ ആ സംഭവം ; വമ്പൻ ട്വിസ്റ്റുകളുമായി പുത്തൻ പ്രോമോ !

ത്രസിപ്പിക്കുന്ന കഥാമുഹൂർത്തവുമായി കൂടെവിടെയുടെ പുത്തൻ പ്രൊമോ വീഡിയോ എത്തിയിരിക്കുകയാണ്. സൂര്യയുടെ വെല്ലിവിളികൾ നിറഞ്ഞ ജീവിതത്തിനിടയിൽ ഒരു സന്തോഷക്കാഴ്ച കൂടി സംഭവിക്കാൻ പോകുന്ന ത്രില്ലിലാണ് ആരാധകർ ഇപ്പോൾ. സൂര്യ ഋഷി പ്രണയജോഡികളെ പോലെതന്നെയാണ് ആര്യ ശേഖരൻ പ്രണയ ജോഡികളെയും ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

അഭിനയ മുകവുകൊണ്ട് ആര്യയും ശേഖരനുമാണ് കൂടെവിടെയിലെ പ്രധാന താരങ്ങൾ എന്നവകാശപ്പെടുന്ന ആരാധകരും ഉണ്ട്. അതേസമയം, ഓണം എപ്പിസോഡ് മുഴുവൻ കൂടെവിടെയിൽ സ്വപ്നങ്ങളായതിനാൽ ഇനി ആര്യ ശേഖരൻ വിവാഹവും ആരുടെയെങ്കിലും സ്വപ്നമാണോ എന്ന് സംശയിക്കുന്നവരും ഉണ്ട്. സൂര്യയെയും റിഷിയെയും തമ്മിൽ ഇപ്പോൾ ഒന്നിപ്പിക്കും എന്ന് പറഞ്ഞ് ഏഷ്യാനെറ്റ് കുറേകാലമായി പറ്റിക്കുന്നു. ഏതായാലും ആര്യയെയും ശേഖരനെയും എങ്കിലും ഒരു കരയ്‌ക്കെത്തിച്ചിട്ടുണ്ടല്ലോ എന്നോർത്ത് ആശ്വസിക്കുന്ന ആരാധകരും ഉണ്ട്.

ശേഖരൻ കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോൾ ആര്യ രക്ഷിക്കാൻ എത്തുന്നതാണ് പുത്തൻ പ്രൊമോ വീഡിയോ . അടുത്ത പ്രഭാതത്തിൽ സാഗരം സാക്ഷിയായി ഒരു താലിചാർത്ത് എന്ന് പറഞ്ഞുകൊണ്ട് ശേഖരൻ ആര്യയുടെ കഴുത്തിൽ താലിചാർത്താൻ നിൽക്കുന്നതാണ് സീൻ.

ഇതേസമയം സൂര്യ വലിയൊരു പരീക്ഷണ ഘട്ടത്തിലൂടെ കടന്നുപോകാൻ പോവുകയാണ്. കോളേജിൽ വിചാരണ നടക്കുന്നതും റോഷനെയും സൂര്യയെയും വിളിച്ചുവരുത്തി റാണിയമ്മ ഹോസ്റ്റലിൽ നടന്നതിനെ കുറിച്ചുള്ള വിശദീകരണം തേടുകയുമാണ് ഇനി കാണിക്കാൻ പോകുന്നത്.

റോഷൻ പ്രിന്സിപ്പിളിനോട് അന്നത്തെ രാത്രി ഹോസ്റ്റലിൽ കയറിയത് താനാണെന്നും അത് സൂര്യ പറഞ്ഞിട്ടാണെന്നും പറഞ്ഞുകയാണ് . ഇതുകേട്ട് സൂര്യ അമ്പരന്നുപോകുന്നുണ്ട്. റോഷന്റെ മറുപടി കേട്ട് സൂര്യ ആകെ വിഷമിച്ചു പോകുന്നുണ്ടെങ്കിലും റോഷനല്ല അന്നെന്റെ മുറിയിൽ കയറിയത് എന്നുപറഞ്ഞ് മനസിലാക്കാൻ ശ്രമം നടത്തുന്നുണ്ട്. അതിനുള്ള എല്ലാ തെളിവും തന്റെ കൈയിൽ ഉണ്ടെന്നും അത് എവിടെയും താൻ വിളിച്ചുപറയുമെന്നും സൂര്യ പറയുന്നു.

വെറുതെ ഈ പ്രശ്നത്തിലേക്ക് തന്നെ വലിച്ചിഴച്ചതുകൊണ്ടുതന്നെ യഥാർത്ഥ പ്രതിയെ കണ്ടെത്തിയിട്ട് മാത്രമേ ഞാൻ ഈ യുദ്ധം അവസാനിപ്പിക്കുകയുള്ളു എന്നാണ് സൂര്യ പ്രിന്സിപ്പാളിനോടും അവിടെ ഇരിക്കുന്ന എല്ലാവരോടുമായി പറഞ്ഞത്. റോഷൻ ഏക വല്ലാത്തൊരു അവസ്ഥയിലാണ്. അവൻ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് ആർക്കും മനസിലാകുന്നില്ല. റിഷി ആണെങ്കിൽ ഞെട്ടിത്തരിച്ച് നിൽക്കുകയാണ് റോഷന്റെ വാക്കുകളൊക്കെ കേട്ടിട്ട്. അതോടൊപ്പം സൂര്യയാണെങ്കിൽ ചങ്കു പൊട്ടിയ അവസ്ഥയിലും. റോഷൻ ഇങ്ങനെ ചതിക്കുമെന്ന് സൂര്യ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല.

റോഷൻ എന്തോ സാഹചര്യത്തിൽ സൂര്യയെ ചതിക്കാൻ നിർബന്ധിതനായതാണെന്നാണ് ആരാധകർ പറയുന്നത്. അന്ന് രാത്രി ഹോസ്റ്റലിൽ കയറിയത് ഞാനാണ് സാർ..സൂര്യ പറഞ്ഞിട്ടാണ് ഇങ്ങനെയൊക്കെ ചെയ്തത്” എന്ന് റോഷൻ പറയുന്നൊരു സീൻ ആരും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാൽ, ഇതിന് മുൻപുള്ള എപ്പിസോഡിൽ അമ്മയെ രക്ഷിക്കാൻ റോഷന് പണം വേണം. അതിനുള്ള പണം എവിടുന്നോ കിട്ടിയിട്ടുണ്ട്. അതൊരുപക്ഷേ റാണിയമ്മ മനസ്സിലാക്കി മുതലെടുക്കുകയാകാം. നിങ്ങൾ ഇനി എത്ര നിർബന്തിച്ചാലും ഞാൻ വഴങ്ങില്ല… എനിക്കെതിരെ നിയമപരമായി നിങ്ങൾ നീങ്ങിക്കോളു, അതും നേരിടാൻ ഞാൻ തയ്യാറാണ് എന്ന സൂര്യയുടെ ഉശിരൻ മറുപടിയും പുതിയ എപ്പിസോഡിന്റെ ഹൈലൈറ്റാകും . ഏത് പ്രതിസന്ധിയിലും അതിജീവിച്ച് സൂര്യ മുന്നോട്ടെത്തും എന്നുള്ളതാണ് ഇനി കാണാനിരിക്കുന്നത്. സൂര്യ ഇപ്പൊ നിൽക്കുന്ന ഇതേ രീതിയിൽ ബോൾഡ് ആയി മുന്നോട്ടു പോകണം എന്നാൽ ഉറപ്പായും നിമ നീതു വരുൺ രാഗേഷ് ഇവർ ചെയ്തു വെച്ച എല്ലാ പ്രശ്നങ്ങൾക്കും മറുപടി കൊടുക്കാൻ സാധിക്കുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

ഹോസ്റ്റൽ പ്രശ്നം തുടങ്ങിയിട്ട് ഇപ്പോൾ മൂന്ന് ആഴ്ചയോളം പിന്നിടുകയാണ്. ഇനിയും ഈ പ്രശ്ങ്ങൾ വലിച്ചു നീട്ടി അലോരസപ്പെടുത്തതേയെന്നാണ് ആരാധകർക്ക് പറയാനുള്ളത്. ഏതായാലും ഇനി വരുന്ന എപ്പിസോഡിൽ സൂര്യയുടെ പുതിയ നീക്കം കാണാം. അതോടൊപ്പം ആര്യ ശേഖരൻ പ്രണയം സ്വാപ്നമല്ലെങ്കിൽ അതും പൊടിപൊടിക്കും .

about koodevide

More in Malayalam

Trending

Recent

To Top