ഭഗവാന്റെ വേഷത്തിൽ അച്ഛനും, അച്ഛന്റെ കരവലയത്തിൽ ഞാനും, അമ്പലപ്പുഴ കൃഷ്ണന്റെ മണ്ണിൽ; ഇതൊക്കെയാണ് നമ്മുടെ ആർഷ ഭാരത സംസ്കാരം ; ശ്രുതി രജനീകാന്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു !
ഭഗവാന്റെ വേഷത്തിൽ അച്ഛനും, അച്ഛന്റെ കരവലയത്തിൽ ഞാനും, അമ്പലപ്പുഴ കൃഷ്ണന്റെ മണ്ണിൽ; ഇതൊക്കെയാണ് നമ്മുടെ ആർഷ ഭാരത സംസ്കാരം ; ശ്രുതി രജനീകാന്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു !
ഭഗവാന്റെ വേഷത്തിൽ അച്ഛനും, അച്ഛന്റെ കരവലയത്തിൽ ഞാനും, അമ്പലപ്പുഴ കൃഷ്ണന്റെ മണ്ണിൽ; ഇതൊക്കെയാണ് നമ്മുടെ ആർഷ ഭാരത സംസ്കാരം ; ശ്രുതി രജനീകാന്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു !
ചക്കപ്പഴം എന്ന ഹാസ്യ കുടുംബ പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ശ്രുതി രജനീകാന്ത് . പൈങ്കിളിയെന്ന സൂപ്പർ ഹിറ്റ് കഥാപാത്രമായിട്ടാണ് താരത്തെ ആരാധകർ അറിയുന്നത്. ബാല താരമായിട്ടാണ് ശ്രുതി പരമ്പരകളിൽ അരങ്ങേറിയെങ്കിലും ചക്കപ്പഴമായിരുന്നു കരിയർ ബ്രേക്ക് കഥാപാത്രമായത് . വരാനിരിക്കുന്ന സിനിമകളിലും ശ്രുതി സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു.
നിരവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. പരമ്പരയുടെ അണിയറ വിശേഷങ്ങൾക്കൊപ്പം സ്വന്തം വിശേഷങ്ങളും ശ്രുതി പങ്കുവയ്ക്കാറുണ്ട്. ഇതിനായി ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തീർത്തും വ്യത്യസ്തമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.
കഥകളി വേഷത്തിലുള്ള അച്ഛനൊപ്പം നെഞ്ചോട് ചേർന്നിരിക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘ഏറ്റവും പ്രിയപ്പെട്ട ഭഗവാന്റെ വേഷത്തിൽ അച്ഛനും അച്ഛന്റെ കരവലയത്തിൽ ഞാനും അമ്പലപ്പുഴ കൃഷ്ണന്റെ മണ്ണിൽ, ഇതിൽ പരം സുകൃതം എന്തുണ്ട്..’- എന്ന കുറിപ്പും താരം പങ്കുവയ്ക്കുന്നു. കലാകാരനായ അച്ഛൻ രജനീകാന്തിനൊപ്പം അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രമാണിത്. നിമിഷ നേരങ്ങൾക്കുള്ളിലാണ് ചിത്രം വൈറലായത്. ഇതാണ് താരത്തിനോട് ഇത്ര ആരാധനയെന്നാണ് കമന്റുകൾ.
നർത്തകി കൂടിയാണ് ശ്രുതി. ജേണലിസം വിദ്യാർത്ഥിയായിരിക്കെ തന്നെ നിരവധി ഹ്രസ്വചിത്രങ്ങളും താരം സംവിധാനം ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്. എട്ട് സുന്ദരികളും ഞാനും എന്ന പരമ്പരയിൽ ബാലതാരമായാണ് ശ്രുതി അഭിനയം തുടങ്ങിയത്. പ്രസാദ് നൂറനാടിന്റെ ചിലപ്പോൾ പെൺകുട്ടി എന്ന സിനിമയിലും വേഷമിട്ട ശ്രുതി ഭാഗമായ നിരവധി സിനിമകൾ റിലീസിനൊരുങ്ങുന്നുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...