Connect with us

മര്യാദ കാണിക്കണം ചുമ്മാ വായി തോന്നുന്നത് എഴുതി വിടരുത് ; തുർന്നാടിച്ച് ശ്രുതി രജനികാന്ത്

Movies

മര്യാദ കാണിക്കണം ചുമ്മാ വായി തോന്നുന്നത് എഴുതി വിടരുത് ; തുർന്നാടിച്ച് ശ്രുതി രജനികാന്ത്

മര്യാദ കാണിക്കണം ചുമ്മാ വായി തോന്നുന്നത് എഴുതി വിടരുത് ; തുർന്നാടിച്ച് ശ്രുതി രജനികാന്ത്

സിനിമാ – സീരിയൽ രംഗത്ത് സജീവമായിരുന്ന ശ്രുതി രജനീകാന്തിന് വലിയ ബ്രേക്കാണ് ചക്കപ്പഴം പരമ്പരയിലൂടെ കൈവന്നത്. പൈങ്കിളി എന്ന കഥാപാത്രം ഹിറ്റായതോടെ ഇൻസ്റ്റഗ്രാമിലടക്കം നിരവധി ആരാധകരേയും താരത്തിന് ലഭിക്കുകയുണ്ടായി. തനി നാട്ടിൻ പുറത്തുകാരിയായ ശ്രുതി ഒരു അഭിനേത്രി മാത്രമല്ല, മോഡലിംഗ്, നൃത്തം, എവിയേഷൻ, ജേണലിസം, എഴുത്ത്, ഷോ ഹോസ്റ്റിംഗ്, ആർ ജെ അങ്ങനെ ഒട്ടനവധി മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളയാൾ കൂടിയാണ്
സോഷ്യൽ മീഡിയയുടെ കാലമാണിത്. വാർത്തകളും വിവരങ്ങളുമെല്ലാം അതിവേഗം ആളുകളിലേക്ക് എത്തിക്കാമെന്നത് സോഷ്യൽ മീഡിയയുടെ പ്രത്യേകതയാണ്. എ്ന്നാൽ സോഷ്യൽ മീഡിയ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് വ്യാജ വാർത്തയെന്നത്. വ്യാജ വാർത്തകൾ മൂലം പൊറുതി മുട്ടിയ ഒരുപാട് താരങ്ങളുണ്ട്. ഇപ്പോഴിതാ ശ്രുതി കൂടി വ്യാജ വാർത്തകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളിയായി എത്തി ആരാധകരുടെ മനസിൽ ഇടം നേടിയ നടിയാണ് ശ്രുതി രജനീകാന്ത്. ഒരു ഓൺലൈൻ മാധ്യമത്തിൽ തന്നെക്കുറിച്ച് വന്ന വ്യാജ വാർത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി രജനീകാന്ത്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം തുറന്നടിച്ചത്. ആ വാക്കുകൾ വായിക്കാം തുടർന്ന്.

ഇന്നലെ രാത്രി തന്നെ വീഡിയോ ചെയ്യണം എന്ന് കരുതിയതായിരുന്നു. പക്ഷെ മനസ് ശരിയായിരുന്നില്ല. ഇപ്പോഴും ഒരു വീഡിയോ എടുക്കാനുള്ള മൂഡൊന്നുമില്ല. പല തരത്തിലുള്ള മാധ്യമപ്രവർത്തകരേയും ഓൺലൈൻ മഞ്ഞ പത്രക്കാരേയുമൊക്കെ കണ്ടിട്ടുണ്ട്. മുമ്പൊരിക്കൽ ഞാൻ സ്‌നാപ്പ് ചാറ്റിലൊരു ചിത്രമെടുത്ത് തമാശയായി ഇൻസ്റ്റഗ്രാമിൽ ഇട്ടപ്പോൾ ശ്രുതി രജനീകാന്തിന്റെ ഇപ്പോഴത്തെ രോഗാവസ്ഥ കണ്ടാൽ ഞെട്ടും എന്ന് പറഞ്ഞായിരുന്നു വാർത്ത കൊടുത്തിരുന്നതെന്ന് താരം പറയുന്നു.

അതൊക്കെ ഞാൻ തമാശയായിട്ടായിരുന്നു എടുത്തിരുന്നത്. ഞാനും ജേർണലിസം പഠിച്ചതാണ്. എംഎ ജേണലിസം കഴിഞ്ഞതാണ്. ജേർണലിസ്റ്റിക് എത്തിക്‌സും അതിന് വേണ്ടി നിങ്ങളൊക്കെ കഷ്ടപ്പെടുന്നത് എങ്ങനെയാണെന്നുമൊക്കെ അറിയാം. ഞാനും മീഡിയ ഫീൽഡിൽ വർക്ക് ചെയ്തതാണ്. ആ സമ്മർദ്ദവും എനിക്ക് മനസിലാകുമെന്നും ശ്രുതി പറയുന്നു.

ഇത് എഴുതിയത് ആരായാലും, നമ്മളെക്കുറിച്ച് എഴുതുന്നത് ചിലപ്പോൾ നമുക്ക് താങ്ങാനാകും. പക്ഷെ നമ്മളുടെ കുടുംബത്തിലുള്ളവരെക്കുറിച്ച് പറയുമ്പോൾ പറ്റിയെന്ന് വരില്ല. ഈ വാർത്തയിൽ പറയുന്നത് എന്റെ അച്ഛൻ എന്നെ കുട്ടിക്കാലം മുതൽ ഉപദ്രവിക്കുമായിരുന്നുവെന്നാണ്. എന്റെ അച്ഛൻ എന്നെ ഒരു മൊട്ടു സൂചി കൊണ്ട് പോലും വേദനിപ്പിച്ചില്ല. അത്രയ്ക്ക് പാവം മനുഷ്യനാണ് എന്റെ അച്ഛൻ. അമ്മയ്ക്ക് നാലഞ്ച് അവിഹിത ബന്ധങ്ങൾ എന്നാണ് പിന്നെ പറയുന്നത്. എന്ത് വിവരക്കേടാണ് പറയുന്നതെന്നും താരം ചോദിക്കുന്നു.

അകത്ത് വായിക്കുമ്പോൾ താൻ മറ്റൊരു കുട്ടിയെക്കുറിച്ച് പറഞ്ഞതാണെന്ന് മനസിലാകും. പക്ഷെ എത്രയോ പേർ ഇത് കയറി വായിക്കാതെ പോയിട്ടുണ്ടാകും. ഇന്നലെ രാത്രി മുതൽ എനിക്ക് വാട്‌സ് ആപ്പിൽ സ്‌ക്രീൻ ഷോട്ട് വന്നു കൊണ്ടിരിക്കുകയാണ്. എനിക്ക് ഈ പേജ് അറിയില്ല. ഇങ്ങനൊരു വീഡിയോ എടുത്ത് പബ്ലിസിറ്റി ആക്കേണ്ട ആവശ്യവും എനിക്കില്ല. പക്ഷെ എന്റെ വീട്ടുകാർക്കും വെളിയിൽ ഇറങ്ങി നടക്കേണ്ടതാണെന്നാണ് താരം പറയുന്നത്. അതിനാലാണ് വ്യക്തത വരുത്തുന്നതെന്നും താരം പറയുന്നു.

ഇത് താൻ തന്റെ വിഷാദത്തെക്കുറിച്ച് സംസാരിച്ചപ്പോൾ മറ്റൊരു കുട്ടിയുടെ കഥ പരാമർശിച്ചതാണ്. തന്റെ ഡിപ്രഷന്റെ കാരണം ഇതല്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. ഇത് കച്ചോടത്തിന് വേണ്ടി ചെയ്തതെന്നും താരം പറയുന്നത്. സത്യം പറഞ്ഞാൽ നടന്നത് പിമ്പിംഗ് ആണെന്നാണ് ശ്രുതി തുറന്നടിക്കുന്നത്. ഇതിലും നല്ലത് അവരുടെ ആരുടെയെങ്കിലും വീട്ടുകാരെ വച്ച് പിമ്പിംഗ് ചെയ്യുന്നതാണ്, അതിന് കുറച്ചുകൂടെ അന്തസുണ്ടെന്നാണ് താരം പറയുന്നത്.

ചുമ്മാ വായി തോന്നുന്നതെല്ലാം എഴുതി വിടരുതെന്നും, ആ പേനയ്ക്കും അതിനുള്ളിലെ മഷിയ്ക്കും ഒരു മര്യാദ കൊടുക്കാൻ ശ്രമിക്കണമെന്നും താരം പറയുന്നു. ചാനലുകാരെ നേരിട്ട് ബന്ധപ്പെടാൻ താൻ കുറെ ശ്രമിച്ചുവെങ്കിലും നടന്നില്ലെന്നാണ് താരം പറയുന്നത്. എനിക്ക് തല്ലി തീർക്കാനും നേരിട്ട് സംസാരിച്ച് തീർക്കാനുമാണ് ഇഷ്ടം. പക്ഷെ നേരിട്ട് കിട്ടിയില്ലെന്നും ആർക്കെങ്കിലും ഈ പേജിന്റെ അഡ്മിനെ അറിയാമെങ്കിൽ പിൻ ചെയ്യണമെന്നും താരം പറയുന്നുണ്ട്.

More in Movies

Trending