Connect with us

സ്വപ്നങ്ങളിൽ എല്ലാവരും എന്തൊരു അഭിനയമാണ്; ഓണാഘോഷത്തിൽ തകർത്തുവാരി പരമ്പരകൾ; കൂടെവിടെയ്ക്ക് മാത്രം അധോഗതി !

Malayalam

സ്വപ്നങ്ങളിൽ എല്ലാവരും എന്തൊരു അഭിനയമാണ്; ഓണാഘോഷത്തിൽ തകർത്തുവാരി പരമ്പരകൾ; കൂടെവിടെയ്ക്ക് മാത്രം അധോഗതി !

സ്വപ്നങ്ങളിൽ എല്ലാവരും എന്തൊരു അഭിനയമാണ്; ഓണാഘോഷത്തിൽ തകർത്തുവാരി പരമ്പരകൾ; കൂടെവിടെയ്ക്ക് മാത്രം അധോഗതി !

എല്ലാവരും ഓണത്തിന്റെ തിരക്കുകളിലാണ്. ഇത്തവണത്തെ ഓണം ടെലിവിഷൻ സ്ക്രീനിന് മുന്നിലാണ് പലരും ആഘോഷിച്ചത്. പുത്തൻ സിനിമകൾ ഇടം പിടിച്ചെങ്കിലും മുടങ്ങാതെ കുടുംബപ്രേക്ഷകർക്കിടയിലേക്ക് എത്തുന്ന പാരമ്പരകൾക്കും ഓണത്തിനിടയിൽ സ്ഥാനമുണ്ടായിരുന്നു. മിനിസ്ക്രീൻ പരമ്പരകളുടെ പിന്നണിയിലെ ഓണാഘോഷങ്ങളും സമൂഹമാധ്യമങ്ങളിൽ പൊടിപൊടിച്ചു.

അതേസമയം, പരമ്പരയ്ക്കുള്ളിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ ഓണം ആഘോഷിക്കുന്നത് കാണാൻ തന്നെയായിരുന്നു ഏറെ പേരും കാത്തിരുന്നത്. പ്രേക്ഷകരുടെ പ്രിയ പാരമ്പരകളായ കുടുംബവിളക്ക് , സാന്ത്വനം, പാടത്തപൈങ്കിളി, കൂടെവിടെ, മൗനരാഗം, തൂവൽസ്പർശം അമ്മയറിയാതെ, സസ്നേഹം, അങ്ങനെ എല്ലാ പരമ്പരകളും ഓണം ആഘോഷിക്കുന്ന തിരക്കിലായിരുനിന്നു.

അതേസമയം ഇപ്പോൾ പ്രേക്ഷകർ ഓരോ പരമ്പരയുടെയും ഓണാഘോഷങ്ങൾ താരതമ്യപ്പെടുത്തുകയാണ്. എല്ലാ പരമ്പരകളും പ്രേക്ഷകരുടെ വീട്ടിലെ അംഗങ്ങൾ തന്നെയാണ്. അവരുടെ ഓണാഘോഷം അക്ഷരാർത്ഥത്തിൽ ആരാധകർക്ക് നൽകിയിരിക്കുന്നത് കാഴ്ചയുടെ വസന്തം തന്നെയാണ്.

കൂട്ടത്തിൽ കുടുംബവിളക്കിലെ ഓണാഘോഷം പ്രേക്ഷകരെ ചെറിയ നിരാശയിലാക്കി. എന്നാൽ, പാരമ്പരയുടെ കഥയുമായി ബന്ധമുള്ള കാര്യങ്ങളാണ് പരമ്പരയിലുള്ളത്. പ്രേക്ഷകർ ഇതിനെ താരതമ്യം ചെയ്തിരിക്കുന്നത് കൂടെവിടെ പരമ്പാറയുമായിട്ടാണ്. യഥാർത്ഥ കഥാസന്ദർഭത്തിനനുസരിച്ച് ഓണാഘോഷം കൂടിനടത്താൻ കുടുംബവിളക്ക് ശ്രമിച്ചു.

കൂടെവിടെ ഒഴിച്ച് മറ്റെല്ലാ പാരമ്പരകളും ആ ശ്രമം നടത്തിയിട്ടുണ്ട്. ഒരു പരുതിവരെ ആ ശ്രമങ്ങൾ വിജയിച്ചതായും കാണാം.

ഓണക്കാല ഓർമ്മകളാണ് പാടാത്ത പൈങ്കിളിയിൽ പങ്കുവച്ചിരിക്കുന്നത്. എന്നാലും യാഥാർഥ്യവുമായി ബന്ധമുണ്ട്. അതായത്, കഥയുടെ സന്ദർഭത്തിനനുസരിച്ചാണ് സംഭവങ്ങൾ പരമ്പരയിൽ കോർത്തിണക്കിയിരിക്കുന്നത്. എന്നാൽ, കൂടെവിടെയിൽ വെറും സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന സംശയം പ്രേക്ഷകർക്കിടയിൽ തുടക്കം തന്നെ ഉണ്ടായിരുന്നു. കാരണം, ഋഷിയും സൂര്യയും അഥിതി ടീച്ചറും ഓണം ആഘോഷിക്കുന്ന കഥാസന്ദർഭം യാഥാർഥ്യമാകാൻ ഒരു സാധ്യതയും ഇല്ലന്ന് സ്ഥിരം പ്രേക്ഷകർക്ക് പെട്ടന്നുതന്നെ കിട്ടി.

കൂടെവിടെ മാത്രം സ്വപ്നങ്ങളിൽ ജീവിക്കുകയാണ്. പ്രേക്ഷകർ ഏറെ ആഗ്രഹത്തോടെ കാത്തിരിക്കുന്ന ഋഷി സൂര്യ പ്രണയം വെറുതെ വലിച്ചുനീട്ടിക്കൊണ്ടേ ഇരിക്കുകയാണ്. അതാണ് പരമ്പരയെ പിടിച്ചുനിർത്തുന്നത് എന്ന ധാരണ തന്നെയാണ് ഇതിന്റെ കാരണം., ഋഷ്യ പ്രണയം ഇപ്പോൾ വരും നാളെ വരും എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കി ഒരുതരം നിരാശയാണ് സീരിയൽ തരുന്നത്. എന്നാൽ, ഇനി ഇങ്ങനെ പരമ്പര വലിച്ചുനീട്ടുന്നത് പരമ്പരയ്ക്ക് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നാണ് പ്രേക്ഷകരുടെ കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്.

പരമ്പരയിൽ കഥ ഒരിടത്തും ഓണാഘോഷം മറ്റൊരിടത്തുമാണ്. എന്നാൽ രണ്ടും കൂടി ഒന്നിച്ചു കൊണ്ടുവരുന്ന തരത്തിൽ എത്തിക്കാമായിരുന്നു. ഒരു കോളേജ് പശ്ചാത്തലമുള്ള പരമ്പരയിൽ കോളേജ് കുട്ടികളുടെയും അധ്യാപകരുടെയും ഓണാഘോഷം എന്ന നിലയിൽ ലളിതമാക്കിയിരുന്നെങ്കിലും കഥ മികച്ചതാക്കാമായിരുന്നു. ഇനി പരമ്പരയുടെ പോക്ക് കണ്ടറിഞ്ഞു തന്നെ കാണണം.

ഓണാഘോഷം കൂടെവിടെ പ്രേക്ഷകരെ രസിപ്പിച്ചില്ലെങ്കിലും സൂര്യയുടെ പുതിയ പ്രശ്ങ്ങളും അതിൽ സൂര്യ തന്റേടത്തോടെ മുന്നേറുന്നതും പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഇതിനിടയിൽ കൂടെവിടെയുടെ സംപ്രേക്ഷണ സമയവുമായി ബന്ധപ്പെട്ട ആരോപണങ്ങളും സമൂഹ മാധ്യമങ്ങളിൽ കാണാം. കൂടെവിടെ സംപ്രേക്ഷകണം ചെയ്യുന്നത് 15 മിനിറ്റ് മാത്രമാണ്, ഇങ്ങനെപോയാൽ കഥ എങ്ങുമെത്തില്ല എന്നാണ് ആരാധകർ പറയുന്നത്.

about koodevide

More in Malayalam

Trending

Recent

To Top