Malayalam
സഞ്ജനയെയും ശീതളും മിസിങ്ങായതിന് പിന്നിൽ വമ്പൻ ട്വിസ്റ്റ്; ഇത്രയും കിട്ടിയിട്ടും മതിയായില്ലേയെന്ന് വേദികയോട് സിദ്ധു ; എല്ലാവരും ഓണം ആഘോഷിക്കുമ്പോൾ ഇവിടെ ഓണത്തല്ലാണ് !
സഞ്ജനയെയും ശീതളും മിസിങ്ങായതിന് പിന്നിൽ വമ്പൻ ട്വിസ്റ്റ്; ഇത്രയും കിട്ടിയിട്ടും മതിയായില്ലേയെന്ന് വേദികയോട് സിദ്ധു ; എല്ലാവരും ഓണം ആഘോഷിക്കുമ്പോൾ ഇവിടെ ഓണത്തല്ലാണ് !
കുടുംബപ്രേക്ഷകരുടെ ഇഷ്ട പാരമ്പരകളെല്ലാം ഓണം കെങ്കേമമാക്കുന്ന തിരക്കിലാണ്. ഇതിനിടയിൽ കുടുംബവിളക്കിലെ സുമിത്രയും മക്കളും മരുമക്കളുമെല്ലാം ചേര്‍ന്ന് ഇത്തവണത്തെ ഓണം വലിയ ആഘോഷമാക്കുകയാണ്. പ്രതീഷിന്റെയും സഞ്ജനയുടെയും വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യ ഓണം ആണെന്നുള്ളത് കൊണ്ട് തന്നെ നല്ലൊരു ആഘോഷം നടത്തണമെന്ന് കുടുംബം ഒന്നടങ്കം തീരുമാനിക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും കൂട്ടത്തില്‍ സിദ്ധാര്‍ഥിനും ഭാര്യ വേദികയ്ക്കും ഓണാഘോഷത്തിന് ക്ഷണം വന്നു.
സുമിത്രയുടെ സന്തോഷം നശിപ്പിക്കാന്‍ വേണ്ടി എന്ത് മോശം കാര്യം ചെയ്യാനും മടിയില്ലാത്ത വേദിക അവിടെയും ചെറിയ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രതീഷും സഞ്ജനയും ചേര്‍ന്നാണ് വേദികയെ കൂടി വീട്ടിലേക്ക് ക്ഷണിക്കുന്നത്. വീട്ടിലെത്തിയ ഇരുവരോടും വന്ന കാലില്‍ നില്‍ക്കാതെ അകത്തേക്ക് കയറാമെന്ന് പറയുന്നത് സുമിത്രയുടെ സുഹൃത്തായ രോഹിത് ഗോപാലാണ്.
രോഹിത് അകത്തേക്ക് ക്ഷണിക്കാന്‍ ഇതെന്ന് മുതലാണ് രോഹിത്തിന്റെ വീട് ആയതെന്ന് ചോദിച്ച് കൊണ്ടാണ് വേദിക ഉടക്ക് തുടങ്ങുന്നത്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്നതാണോ അതോ ഇവിടുത്തെ കുടുംബനാഥന് ആരാണെന്ന് അറിയാന്‍ വന്നതാണോ എന്ന് ചോദിച്ച് സുമിത്ര വേദികയുടെ വായ അടപ്പിക്കുന്നുണ്ട്. ഇതിനിടെ ശ്രീനിലയം വീട്ടില്‍ നിന്നും സഞ്ജനയെയും ശീതളിനെയും കാണാതെ ആവുകയാണ്.
ഇരുവരും അമ്പലത്തിലേക്ക് പോയതാണെങ്കിലും രാമകൃഷ്ണന്റെയോ മറ്റോ ആളുകള്‍ തട്ടികൊണ്ട് പോവുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ വേദിക അവിടെ ചോദിക്കുന്നുണ്ടെങ്കിലും സിദ്ധാര്‍ഥ് അതിനെ എതിര്‍ത്തു. സഞ്ജനയെയും ശീതളും മിസിങ്ങ് ആണോന്ന് അറിയാനാണോ എന്നറിയാനാണോന്ന് ചോദിച്ച് സിദ്ധാര്‍ഥ് കയര്‍ത്ത് സംസാരിക്കുന്നുണ്ട്. ഇതോടെ വേദികയും സിദ്ദുവും തമ്മില്‍ അത്ര സന്തോഷത്തില്‍ അല്ല കഴിയുന്നതെന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കുകയാണ്.
അതേ സമയം ശീതളും സഞ്ജനയും മിസ് ആയതിന് പിന്നില്‍ വേദിക ആണെന്ന് കുറച്ച് കഴിഞ്ഞ് എല്ലാവര്ക്കും മനസിലാകും. അന്നേരം സിദ്ധു അപ്പൂപ്പന് ഓണത്തല്ലിന് വേദികയുടെ കരണംനോക്കി പൊട്ടിച്ച് ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇത്രയൊക്കെ ആയിട്ടും വേദികയുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല, സിദ്ധു വരെ മാറി ചിന്തിച്ചു തുടങ്ങി. എന്തൊക്കെ ആയാലും വേദികക്കും, രാമകൃഷ്ണനും ഈ പാര്‍ട്ടി മുടക്കാന്‍ കഴിയിയില്ല. തിരിച്ചടികള്‍ കിട്ടിയിട്ടും വീണ്ടും ചോദിച്ച് വാങ്ങുന്ന വേദിക ഒരു പൊട്ടത്തി ആണെന്നാണ് ചിലരുടെ അഭിപ്രായം.
about kudumbavilakku
