Connect with us

എന്നോടുള്ള ആ സ്നേഹം മനസ്സിലാകുന്നു! നമ്മുടെ സമീപനം ശരിയാണെങ്കിൽ! ആരാധകരെ ഞെട്ടിച്ച് മണിക്കുട്ടൻ…

Malayalam

എന്നോടുള്ള ആ സ്നേഹം മനസ്സിലാകുന്നു! നമ്മുടെ സമീപനം ശരിയാണെങ്കിൽ! ആരാധകരെ ഞെട്ടിച്ച് മണിക്കുട്ടൻ…

എന്നോടുള്ള ആ സ്നേഹം മനസ്സിലാകുന്നു! നമ്മുടെ സമീപനം ശരിയാണെങ്കിൽ! ആരാധകരെ ഞെട്ടിച്ച് മണിക്കുട്ടൻ…

ബിഗ് ബോസ് മൂന്നാം സീസണില്‍ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നിലുളള മല്‍സരാര്‍ത്ഥി ആയിരുന്നു മണിക്കുട്ടന്‍. ഇത്തവണ പലരും മണിക്കുട്ടന്‍ തന്നെ കീരിടം നേടുമെന്ന് പ്രവചിച്ചു. ആദ്യം മുതല്‍ അവസാനം വരെ തന്‌റെ കഴിവിന്‌റെ പരമാവധി പുറത്തെടുത്താണ് മണിക്കുട്ടന്‍ ഷോയില്‍ മുന്നേറിയത്. ബിഗ് ബോസ് കിരീടനേട്ടത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മണിക്കുട്ടന്‍.

75 ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് മണിക്കുട്ടന് ബിഗ് ബോസില്‍ നിന്ന് സമ്മാനമായി ലഭിച്ചത്. വര്‍ഷങ്ങളായി സിനിമയിലുണ്ടെങ്കിലും ആദ്യമായാണ് തനിക്ക് ഒരു അംഗീകാരം കിട്ടുന്നത് എന്ന് ഫിനാലെ വേദിയില്‍ മണിക്കുട്ടന്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് സമയത്ത് നടന് പിന്തുണയുമായി ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

അതേസമയം ഇത്തവണ ഏറെ സ്‌പെഷ്യലായ ഒരു ഓണമാണ് നടന്റെത്. എല്ലാം തികഞ്ഞൊരു സദ്യയുണ്ണാന്‍ പാകത്തിലുളെളാരു ഓണമാണ് ഇത്തവണത്തേത് എന്നാണ് മണിക്കുട്ടൻ പറഞ്ഞത്

സിനിമയെ ആത്മാർത്ഥമായി സ്നേഹിച്ചാൽ സിനിമ ഭാഗ്യം നൽകുമെന്നാണ് മണിക്കുട്ടൻ പറയുന്നത്. ഇടയ്ക്ക് കുറച്ച് ബ്രേക്ക് ഉണ്ടായെങ്കിലും തട്ടത്തിൻ മറയത്ത്, ഒപ്പം, കമാരാ സംഭവം, പാവാട, ചോട്ടാ മുംബൈ, മാമാങ്കം, കുഞ്ഞാലി മരക്കാർ, നവരസ എന്നിങ്ങനെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകളുടെ ഭാഗമാകാൻ സാധിച്ചത് സിനിമ നൽകിയ ഭാഗ്യമാണ്. എത്രയൊക്കെയാണെകിലും മനസിന് സന്തോഷം നൽകുന്ന ചിത്രങ്ങൾ ഇടയ്ക്ക് സിനിമ നല്കിയിരിക്കും. അതുതന്നെയാണ് ഒരു നടന്നെന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും സിനിമയിൽ നിൽക്കാൻ പ്രേരിപ്പിക്കുന്നത്.

പല ഡയറക്ടർമാരും സ്ക്രിപ്ട് റൈറ്റർമാരും പറഞ്ഞുതരുന്നത് അനുസരിച്ചാണ് കഥാപാത്രത്തെ സമീപിച്ചുകൊണ്ടിരുന്നത്. ഞാൻ ഇപ്പോഴും ഒരു അഭിനയ വിദ്യാർത്ഥിയാണ്. എന്റേതായി ഒരു ഔട്ട് പുട്ട് കൊടുക്കാൻ അറിയില്ലായിരുന്നു. ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഫിലിം ഇൻഡസ്ട്രിയിൽ വരുമ്പോൾ തന്നെ ഏറ്റവും കൂടുതൽ ആവശ്യം പ്രേക്ഷക പിന്തുണയാണ്. ഒരു അഭിനയ വിദ്യാർത്ഥി അല്ലെങ്കിൽ അഭിനേതാവ് എന്ന നിലയിൽ പ്രേക്ഷകരുടെ പിന്തുണ കിട്ടിക്കഴിഞ്ഞാൽ അതൊരു ബലമാണ്.

2019 സെപ്റ്റംബറിലാണ് അവസാനം ഒരു സിനിമയിൽ അഭിനയിച്ചത്. കോവിഡ് കാരണം വലിയ ഒരു ഗ്യാപ്പ് വന്നിരുന്നു. മാമാങ്കം ,കുഞ്ഞാലി മരയ്ക്കാർ, തൃശൂർ പൂരം എന്ന സിനിമകളുടെ റിലീസിന് ശേഷം അടുത്ത കഥാപാത്രം തിരഞ്ഞെടുത്താൽ മതി എന്നിരിക്കുമ്പോഴാണ് കോവിഡ് എത്തുന്നത്. തിയേറ്റർ അടച്ചു. പിന്നെ സിനിമകൾ ഒടിടിയിൽ ആയി. സിനിമയിൽ അവസരങ്ങൾ ലഭിക്കാതെയായി. അങ്ങനെയിരിക്കുമ്പോഴാണ് 2020 ഡിസംബർ അവസാനം ഐ.വി. ശശി സാറിന്റെ മകനും പ്രിയദർശൻ സാറിന്റെ അസിസ്റ്റന്റുമായ അനി എന്നെ വിളിക്കുന്നത്.

മണിരത്നം സർ നിർമിക്കുന്ന ‘നവരസ’ എന്ന പ്രൊജക്ടിൽ പ്രിയൻ സർ ചെയ്യുന്ന സിനിമയിൽ ഒരു കഥാപാത്രമുണ്ടെന്ന് പറഞ്ഞു. തമിഴ് ഇൻഡസ്ട്രിയിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികളെ സഹായിക്കാനായി ചെയ്ത പ്രൊജക്ടായിരുന്നു ‘നവരസ’. പ്രതിഫലം ഉണ്ടാകില്ല എന്ന് പറഞ്ഞു. എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. ഈ കോവിഡ് കാലത്ത് ആരെയും നേരിട്ട് സഹായിക്കാൻ കഴിയുന്നില്ല. അപ്പോഴാണ് ഇങ്ങനെയൊരു മഹാ പ്രോജക്ടിന്റെ ഭാഗമാകാൻ സാധിക്കുന്നത്. മണിരത്നം സാർ, ഗൗതം വാസുദേവ് മേനോൻ, കാർത്തിക് നരേയ്ൻ, വിജയ് സേതുപതി, തുടങ്ങി ബെസ്റ്റ് ഇൻ ഇഡസ്ട്രി എന്ന് പറയാനുള്ള എല്ലാവരും ഉണ്ട്. ഒടിടി പ്ലാറ്റ്‌ഫോമിൽ എങ്ങനെയെങ്കിലും എത്തണം എന്ന് ആഗ്രഹിച്ച എനിക്ക് പ്രിയദർശൻ സാർ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ നെറ്ഫ്ലിക്സിൽ വരാൻ സാധിച്ചത് ഭാഗ്യമാണ്. സിനിമയോടുള്ള നമ്മുടെ സമീപനം ശരിയാണെങ്കിൽ സിനിമ നമുക്കുള്ള പ്രതിഫലം നൽകും.

നവരസ ഷൂട്ടിങ്ങിന് ശേഷമാണ് ബിഗ്‌ബോസിലേക്ക് വിളിക്കുന്നത്. ബിഗ്‌ബോസിൽ പോയിവന്നതിനുശേഷം നവരസയുടെ ട്രെയ്‌ലർ ഇറങ്ങി. അപ്പോഴാണ് പ്രേക്ഷകരുടെ സ്നേഹം എത്രത്തോളം ഉണ്ടെന്നു മനസിലാക്കുന്നത്. ആദ്യമായി ആ എക്സ്പീരിയൻസ് ലഭിക്കുന്നത് നവരസയിൽ നിന്നാണ്. നവരസ ട്രെയ്ലറിനു താഴത്തെ കമന്റ്സ് കണ്ട് നെറ്റ്ഫ്ളിക്സിൽ നിന്ന് എന്നെ വിളിച്ചിരുന്നു. പ്രിയൻ സാർ വിളിച്ചു, മണിരത്നം സാർ ആരാണ് മണിക്കുട്ടനെന്ന് അന്വേഷിച്ചെന്നു പറഞ്ഞു.

”എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ മനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവന്‍ അയാളുടെ സഹായത്തിനെത്തും”-എന്ന ആൽക്കെമിസ്റ്റ് തിയറിയാണ് എനിക്ക് ഇവിടെ കാണാൻ സാധിച്ചത്. ലോകം മുഴുവനുമുള്ള മലയാളികൾ അവിടെ വന്നു. നെറ്ഫ്ലിക്സ് കാണാത്തവർപോലും വന്നു.

മായിൻകുട്ടി എന്ന കഥാപത്രത്തെയാണ് മരയ്ക്കാറിൽ അവതരിപ്പിക്കുന്നത്. വളരെ കുറച്ചു സീനുകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ആ സിനിമയിലെ വളരെ പ്രധാനപ്പെട്ട കഥാപത്രമാണ് അത്. കൂടുതൽ സീനും ലാൽ സാറിനും (മോഹൻലാൽ ) മഞ്ജു ചേച്ചിക്കും (മഞ്ജു വാര്യർ ) ഒപ്പമാണ്. ഇത്രയും വലിയ സിനിമയുടെ ഭാഗമായതിൽ വളരെ സന്തോഷം. ‘മരയ്ക്കാർ’ സിനിമ ഒടിടിയിൽ വരണമെന്ന് ഒരിക്കലും ആഗ്രഹിക്കുന്നില്ല. വമ്പൻ താര നിരകൾകൊണ്ടും ടെക്‌നിക്കൽ ടീം കൊണ്ടും സമ്പൂർണമായ ഒരു സിനിമയാണ് ഇത്. ഒരു അഭിനേതാവിനപ്പുറം പ്രേക്ഷകൻ എന്ന നിലയിൽ അത്രയും ചരിത്ര മുഹൂർത്തങ്ങളുള്ള സിനിമ തിയേറ്ററിലൂടെത്തന്നെ അനുഭവിക്കണം എന്നുതന്നെയാണ് ആഗ്രഹം.

ബിഗ്‌ബോസ് ആദ്യത്തെ രണ്ടു സീസണുകളിൽ നിന്നും വിളിച്ചിട്ടുണ്ടായിരുന്നുവെങ്കിലും ആ സമയം കമാര സംഭവം മാമാങ്കം, കുഞ്ഞാലിമരയ്ക്കാർ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങിലായിരുന്നു. കോവിഡ് സമയത്താണ് മൂന്നാം സീസണിൽ നിന്നും വിളിക്കുന്നത്. വിളിവന്നപ്പോഴേ ഇത് വേണോ എന്ന് അടുപ്പമുള്ള കുറച്ചുപേർ ചോദിച്ചിരുന്നു. എന്നാൽ ഞാൻ ചിന്തിച്ചത്, നെഗറ്റീവോ പോസിറ്റിവോ എന്തോ ആകട്ടെ നമുക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യുക അത്രമാത്രം. അല്ലാതെ അതിൽ നിന്നും എന്ത് കിട്ടും എന്നുള്ളതല്ല.

എന്നെ സംബന്ധിച്ച് ബിഗ്‌ബോസ് ഹൗസിലേത് എന്റെ ജീവിതത്തിലെ നൂറ് ദിവസസങ്ങളായിരുന്നു. അല്ലാതെ ബിഗ്‌ബോസ് ഹൗസിലെ നൂറു ദിവസം എങ്ങനെയൊക്കെയായിരിക്കണം എന്ന് ഞാൻ ചിന്തിച്ചിട്ടില്ല. പുറത്ത് എങ്ങനെയാണോ അങ്ങനെത്തന്നെയാണ് ഞാൻ അകത്തും. പത്തുകോടിയോളം വോട്ട് നേടിയാണ് ഞാൻ വിജയി ആയത്. അത്രയും വലിയ ഒരു സപ്പോർട്ട് കിട്ടുമെന്ന് ഒരിക്കൽപോലും വിചാരിച്ചിരുന്നില്ല. ബിഗ്‌ബോസിലെ പല ഗെയിമുകളും തോൽക്കുമ്പോൾ അതൊന്നും എന്നെ തളർത്തുന്നതായിരുന്നില്ല. ഇതിലും വലിയ തോൽവികൾ സിനിമ ഇൻഡസ്ട്രിയിൽ നിന്നും അനുഭവിച്ചിട്ടുണ്ട്. എല്ലാ കാര്യത്തിലും വിജയം കണ്ടെത്തിയ ആൾ അല്ല ഞാൻ. തോൽവികൾ ശീലമാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top