Connect with us

ബിഗ് ബോസ്സിനകത്തും ആരോടും പ്രണയമില്ല,വിവാഹത്തെക്കുറിച്ച് വീണ്ടും ആ സൂചന! സസ്പെൻസിട്ട് മണിക്കുട്ടൻ… ഉത്തരം ഞെട്ടിച്ചു

Malayalam

ബിഗ് ബോസ്സിനകത്തും ആരോടും പ്രണയമില്ല,വിവാഹത്തെക്കുറിച്ച് വീണ്ടും ആ സൂചന! സസ്പെൻസിട്ട് മണിക്കുട്ടൻ… ഉത്തരം ഞെട്ടിച്ചു

ബിഗ് ബോസ്സിനകത്തും ആരോടും പ്രണയമില്ല,വിവാഹത്തെക്കുറിച്ച് വീണ്ടും ആ സൂചന! സസ്പെൻസിട്ട് മണിക്കുട്ടൻ… ഉത്തരം ഞെട്ടിച്ചു


മണികുട്ടന്റെ നടന്‌റെ കരിയറില്‍ ലഭിച്ച വലിയ അംഗീകാരമാണ് ബിഗ് ബോസിലെ നേട്ടം. ഇത്തവണ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നിലെത്തിയ മല്‍സരാര്‍ത്ഥി കൂടിയാണ് മണിക്കുട്ടന്‍. ഏംകെ എന്ന വിളിപ്പേരുളള താരത്തിന്‌റെ പേരില്‍ നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമാണ്. കോടിക്കണക്കിന് വോട്ടുകളാണ് നടന് ബിഗ് ബോസ് ഫിനാലെയില്‍ ലഭിച്ചത്.

എല്ലാം തികഞ്ഞൊരു സദ്യയുണ്ണാൻ പാകത്തിലുള്ളൊരു ഓണമാണ് ബിഗ് ബോസ്സ് മലയാളം സീസൺ മൂന്നിന്റെ വിജയിയുമായ മണിക്കുട്ടന് ഇത്തവണത്തേത്. ഒരു കാര്യത്തെ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ, അതിനായി പരിശ്രമിച്ചാൽ തീർച്ചയായും വിജയം തേടിയെത്തുമെന്ന് തെളിയിച്ചിരിക്കുകയാണ് മണിക്കുട്ടൻ

സിനിമയെന്ന സ്വപ്നത്തിനു പിന്നാലെ ഇറങ്ങിത്തിരിച്ച്, അതിനായി നിരന്തരം പരിശ്രമിച്ച്, അവഗണനയുടെയും തിരസ്കാരങ്ങളുടെയും കയ്പ്പ് രുചിച്ചിട്ടും തന്റെ സ്വപ്നത്തെ മുറുകെപിടിച്ച് മുന്നോട്ട് നടക്കാൻ ശീലിച്ച മണിക്കുട്ടന്റെ ജീവിതം ഇന്ന് ഒരുപാട് പേർക്ക് പ്രചോദനമാണ്.

ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്ന് സംസാരിക്കുകയാണ് മണിക്കുട്ടൻ

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ കേന്ദ്രത്തിലെ ഒരു ടെലിപ്ലേയിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അതിനുശേഷം ജയകുമാർ സാറിന്റെ വർണ്ണചിറകുകൾ എന്ന സീരിയലിൽ അഭിനയിച്ചു. ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങിയത് കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ്.
കൊച്ചുണ്ണിക്ക് ശേഷം വിനയൻ സാറിന്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമ എന്ന അത്ഭുത ലോകത്ത് ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിത്തിരിക്കുകയായിരുന്നു.

ഒരുപാട് തിരസ്കരിക്കപ്പെട്ടിട്ടുണ്ട്. അഭിനയം നിർത്തിപോകണം എന്നുപോലും തോന്നിയ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാലും ദൈവം നൽകിയ ഭാഗ്യമാണ് സിനിമ. സിനിമയ്ക്കുവേണ്ടിആത്മാർത്ഥമായി സമർപ്പിച്ചുകഴിഞ്ഞാൽ അത് നമുക്ക് ഒരുപാട് അനുഗ്രഹങ്ങൾ നൽകുമെന്ന വിശ്വാസം എന്നും ഒപ്പം ഉണ്ടായിരുന്നു. മറക്കാനാകാത്ത ഒരുപാട് എക്സ്പീരിയൻസ് നൽകുന്ന ഒന്നാണ് സ്ട്രഗ്ലിങ് സ്റ്റേജ്. എന്നെ സംബന്ധിച്ച് അഭിനയ പാരമ്പര്യം ഇല്ല. ഒരു ഭാഗ്യംപോലെ അഭിനയ ലോകത്ത് എത്തിപ്പെടുകയായിരുന്നു. പിന്നെ അതിലേക്കുള്ള ശ്രമം തുടരുകയായിരുന്നു. ഈ സ്ട്രഗ്ലിങ് പീരീഡ്‌ എനിക്ക് നൽകിയത് ഓരോ പാഠങ്ങളാണ്. സീരിയലിൽ ശ്രദ്ധിക്കപ്പെടുമ്പോഴും സിനിമയിൽ നല്ല ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെന്ന് മണിക്കുട്ടൻ പറയുന്നു

ഷൂട്ടിങ്ങിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റ് അഞ്ച് മാസത്തോളം ഞാൻ കിടപ്പിലായി. ആ സമയത്ത് സിനിമാ ഇൻഡസ്ട്രിയിൽ നിന്നും പരിചയമുള്ള ആരുംതന്നെ വിളിക്കുകയോ സുഖവിവരങ്ങൾ തിരക്കുകയോ ചെയ്തിട്ടില്ല. നമ്മളെ സഹായിക്കാൻ ഇൻഡസ്ട്രിയിൽ ആരുംതന്നെയില്ല എന്ന് അപ്പോൾ മനസിലായി. അതുകഴിഞ്ഞ് ആറുമാസത്തോളം ഗ്യാപ് വന്നു. പിന്നീട് സിനിമയിൽ ശ്രമിച്ചിട്ടും അവസരങ്ങളൊന്നും ലഭിച്ചില്ല. അപ്പോഴാണ് CCL ക്രിക്കറ്റ് വരുന്നത്. അവിടെ ഒരുപാട് താരങ്ങൾ ഉള്ളതുകൊണ്ടുതന്നെ സിനിമയിൽ ലൈവായി നിൽക്കാനുള്ള അവസരം അവിടെ നിന്നും ലഭിക്കുമെന്ന വിശ്വാസം ഉണ്ടായി..

സിനിമയെ ആത്മാർത്ഥമായി സ്നേഹിച്ചാൽ സിനിമ ഭാഗ്യം നൽകും. ഇടയ്ക്ക് കുറച്ച് ബ്രേക്ക് ഉണ്ടായെങ്കിലും തട്ടത്തിൻ മറയത്ത്, ഒപ്പം, കമാരാ സംഭവം, പാവാട, ചോട്ടാ മുംബൈ, മാമാങ്കം, കുഞ്ഞാലി മരക്കാർ, നവരസ എന്നിങ്ങനെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകളുടെ ഭാഗമാകാൻ സാധിച്ചത് സിനിമ നൽകിയ ഭാഗ്യമാണ്. എത്രയൊക്കെയാണെകിലും മനസിന് സന്തോഷം നൽകുന്ന ചിത്രങ്ങൾ ഇടയ്ക്ക് സിനിമ നല്കിയിരിക്കും. അതുതന്നെയാണ് ഒരു നടന്നെന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും സിനിമയിൽ നിൽക്കാൻ പ്രേരിപ്പിക്കുന്നത്.

പതിനഞ്ച് വർഷത്തോളമായി സിനിമയിൽ നിൽക്കുന്ന എന്നോട്, എന്താണ് മണികുട്ടന്റെ ഏറ്റവും വലിയ സ്വപ്നം എന്ന് ചോദിച്ചാൽ എന്റെ ഉത്തരം വീട് എന്നാകും. സിനിമയിൽ നിന്നും കിട്ടുന്ന പൈസകൊണ്ട് ഒരു വീട് വാങ്ങണം എന്നുള്ളത് ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഒരു വീടായാൽ ആരും ഇറക്കിവിടില്ലല്ലോ. പിന്നെ അമ്മയും അച്ഛനും പ്രായമായി വരുന്നു. അതിനുശേഷം മാത്രമാണ് വിവാഹം എന്ന ചിന്താഗതിയിലേക്ക് വരുന്നതുതന്നെ.

കഴിഞ്ഞ നാലഞ്ച് വർഷമായി കേട്ടുകൊണ്ടിരിക്കുന്നതാണ് വിവാഹം സംബന്ധിച്ച ചർച്ചകൾ. ഇതൊക്കെ വന്നു ചേരേണ്ട കാര്യങ്ങളാണ്. നിർബന്ധ ബുദ്ധിയോടെ ഇതിനെ സമീപിക്കേണ്ട കാര്യമില്ല. ആഗ്രഹിച്ചും ആശിച്ചും മാത്രമേ നമുക്ക് അത് ചെയ്യാൻ സാധിക്കുകയുള്ളു. ബിഗ്‌ബോസിന്റെ പല ഭാഷകളിലും പല സീസണുകളിലും പ്രണയവും വിവാഹവുമൊക്കെ സംഭവിക്കുന്നുണ്ട്. അവിടെ ഗെയിമിങ് ഒരുപാട് സ്വഭാവങ്ങൾ ഉണ്ട്. നമ്മൾ അതിൽ ശ്രദ്ധിച്ച് നിൽക്കണം. ഞാൻ അതിൽ ശ്രദ്ധിച്ചുനിന്നു. അതിനകത്ത് ഞാൻ ആരോടൊക്കെ എന്തൊക്കെ പറഞ്ഞിട്ടുണ്ടോ അതുതന്നെയാണ് പുറത്തും പറയാനുള്ളത്. അതിനകത്ത് ആരോടും എനിക്ക് പ്രണയമില്ല. ബിഗ്‌ബോസിനകത്ത് പറഞ്ഞിട്ടുള്ള കാര്യങ്ങൾ ജീവിതത്തിൽ തുടരും. എന്റെ പ്രണയ സ്റ്റാറ്റസും വിവാഹ സ്റ്റാറ്റസും ബിഗ്‌ബോസ് ഹൗസിൽ പോകുന്നതിനു മുൻപ് എങ്ങനെയായിരുന്നോ അതുപോലെതന്നെയാണ് ഇപ്പോഴും. ഒരു പെൺകുട്ടിക്കോ ആൺകൂട്ടിക്കോ സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞാൽ അതാണ് ഇക്കാലത്ത് ഏറ്റവും വലിയ കാര്യം എന്നാണ് എന്റെ ചിന്താഗതി.

ബിഗ്‌ബോസ് ആദ്യത്തെ രണ്ടു സീസണുകളിൽ നിന്നും വിളിച്ചിട്ടുണ്ടായിരുന്നുവെങ്കിലും ആ സമയം കമാര സംഭവം മാമാങ്കം, കുഞ്ഞാലിമരയ്ക്കാർ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങിലായിരുന്നു. കോവിഡ് സമയത്താണ് മൂന്നാം സീസണിൽ നിന്നും വിളിക്കുന്നത്. വിളിവന്നപ്പോഴേ ഇത് വേണോ എന്ന് അടുപ്പമുള്ള കുറച്ചുപേർ ചോദിച്ചിരുന്നു. എന്നാൽ ഞാൻ ചിന്തിച്ചത്, നെഗറ്റീവോ പോസിറ്റിവോ എന്തോ ആകട്ടെ നമുക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യുക അത്രമാത്രം. അല്ലാതെ അതിൽ നിന്നും എന്ത് കിട്ടും എന്നുള്ളതല്ല. എന്നെ സംബന്ധിച്ച് ബിഗ്‌ബോസ് ഹൗസിലേത് എന്റെ ജീവിതത്തിലെ നൂറ് ദിവസസങ്ങളായിരുന്നു. അല്ലാതെ ബിഗ്‌ബോസ് ഹൗസിലെ നൂറു ദിവസം എങ്ങനെയൊക്കെയായിരിക്കണം എന്ന് ഞാൻ ചിന്തിച്ചിട്ടില്ല. പുറത്ത് എങ്ങനെയാണോ അങ്ങനെത്തന്നെയാണ് ഞാൻ അകത്തും. പത്തുകോടിയോളം വോട്ട് നേടിയാണ് ഞാൻ വിജയി ആയത്. അത്രയും വലിയ ഒരു സപ്പോർട്ട് കിട്ടുമെന്ന് ഒരിക്കൽപോലും വിചാരിച്ചിരുന്നില്ല.

ബിഗ്‌ബോസിൽ പോകുന്നതിന് മുൻപ് സോഷ്യൽമീഡിയയിൽ സജീവമല്ലായിരുന്നു. ബിഗ്‌ബോസിൽ പോകുന്നതിന് രണ്ടാഴ്ച മുൻപാണ് ഇൻസ്റ്റാഗ്രാം തുടങ്ങുന്നത്. ഒരു സെലിബ്രിറ്റി എന്ന നിലയിൽ എന്നെ ഫോളോ ചെയ്യുന്ന ആൾക്കാരേക്കാളും ഞാൻ ഫോളോ ചെയ്യുന്ന ആൾക്കാരാണ് കൂടുതൽ. ബിഗ്‌ബോസിൽ പോയതിന് ശേഷമാണ് 200k ഫോളോവേഴ്‌സിൽ എത്തുന്നത്. യാതൊരു വിധ പി ആറിനെ കുറിച്ചും ഞാൻ ചിന്തിച്ചിട്ടില്ലെന്ന് മണിക്കുട്ടൻ പറയുന്നു

ഇതുവരെയും ഒരു പ്രോജക്ടിലും കമ്മിറ്റ് ചെയ്തിട്ടില്ല. പക്ഷെ സിനിമയിലും എന്നെ സപ്പോർട്ട് ചെയ്യുന്ന പ്രേക്ഷകരിലും ഞാൻ വിശ്വസിക്കുന്നു. നല്ല പ്രോജക്ടുകൾ വരുമെന്ന പ്രതീക്ഷയിലാണെന്നും അഭിമുഖത്തിൽ മണിക്കുട്ടൻ കൂട്ടിച്ചേർത്തു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top