ഓട്ടോഗ്രാഫിലെ പഴയ നാൻസിയുടെ കുറുമ്പൊന്നും പോയിട്ടില്ല; ഭർത്താവിന്റെ മുന്നിൽ വച്ച് ക്യാമറാമാനോട് പ്രണയാഭ്യർത്ഥന; തിരുവോണദിനത്തിൽ ഫൈവ് ഫിംഗേഴ്‌സ് ഓർമ്മകൾ പങ്കുവച്ച് സോണിയ ശ്രീജിത്ത് !

ഒരു കാലത്ത് വൈകിട്ട് 6.30 ആകുമ്പോൾ സ്‌കൂളും ട്യൂഷൻ ക്ലാസും എല്ലാം കഴിഞ്ഞ് കുട്ടികൾ ഓടിപ്പോകുക ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് കാണാനായിരുന്നു. ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്രൂപ്പിലൂടെയാണ് ആ കാലഘട്ടത്തിലെ കൂട്ടുകെട്ടുകളെല്ലാം ഉണ്ടായത്. ഇപ്പോഴിതാ വീണ്ടും തിരുവോണദിനത്തിൽ ആ പഴയ ഓട്ടോഗ്രാഫ് ഓർമ്മകൾ ഓർത്തെടുത്ത് ഫൈവ് ഫിംഗേഴ്സിലെ നാൻസി എത്തിയിരിക്കുകയാണ്. നാൻസിയായി ഓട്ടോഗ്രാഫിൽ അഭിനയിച്ചത് സോണിയ ശ്രീജിത്ത് ആയിരുന്നു.
കുമാരസംഭവം എന്ന പരമ്പരയിലൂടെ മിനി സ്‌ക്രീനിലേക്ക് എത്തിയ താരമാണ് സോണിയ . ഒരു പക്ഷെ താരത്തെ കൂടുതലായും പ്രേക്ഷകർ സ്വീകരിച്ചത് ഓട്ടോഗ്രാഫിലെ നാൻസി എന്ന കഥാപത്രത്തിലൂടെയാകും. നാൻസിയെ അത്രവേഗമൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല . പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ച് സുഹൃത്തുക്കളും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും, പിന്നെ അൽപ്പം കുസൃതിത്തരങ്ങളും എല്ലാമായിരുന്നു ഓട്ടോഗ്രാഫ് എന്ന കഥ .അതിൽ മിന്നുന്ന പ്രകടനമാണ് നാൻസി കാഴ്ച വച്ചത്.
ഇപ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സോണിയ ടെലിവിഷൻ രംഗത്ത് സജീവമായിരിക്കുകയാണ്. ഏഷ്യാനെറ്റിലെ ബാലഹനുമാൻ എന്ന പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സോണിയയായാണ്. തിരുവോണദിനത്തിൽ മെട്രോമാറ്റിനിയുടെ ഓണം പരുപാടിയിൽ രസകരമായ ഗെയിമിലൂടെ എത്തിയിരിക്കുകയാണ് സോണിയ ഇപ്പോൾ.
അഭിമുഖത്തിനിടെ സോണിയയ്ക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ വൈറലാകുന്നത്. ഭർത്താവിനൊപ്പം എത്തിയ സോണിയയോട് ക്യാമറാമാനെ പ്രൊപ്പോസ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ഉണ്ടായ രസകരമായ സംഭവം കാണാം വീഡിയോയിലൂടെ…!
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...