Connect with us

ആ ​പ്ര​തി​കാ​രം​ ​മ​ന​സി​ല്‍​വ​ച്ചാ​വ​ണം​ ​ ​അ​യാ​ള്‍​ ​ആ​ ​ഷോ​ട്ട് ​എ​ടു​ത്തത്, ​ഞാ​നാ​കെ​ ​വി​യ​ര്‍​ത്ത് ​കു​ളി​ച്ചു!​ ​ത​ല​ചുറ്റി,​ ​വീ​ണ്ടും​​ ​അ​യാ​ള്‍​ ​ആ​ ​ഷോ​ട്ടി​ന് ​നി​ര്‍​ബ​ന്ധി​ച്ചു..​ ​മ​മ്മൂ​ക്ക​യ്‌​ക്ക് ​ഇ​ത് ​ക​ണ്ട് ​ദേ​ഷ്യം​ ​വ​ന്നു; ചിത്രയുടെ ആ വാക്കുകൾ വൈറൽ

Malayalam

പ്രശസ്ത നടി ചിത്രയുടെ വിയോഗം തിരുവോണ നാളിലെ ദുഖവാര്‍ത്തയായി പുറത്തുവന്നിരിക്കുകയാണ്. ഹൃദായാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം.

മലയാളത്തില്‍ ഒരു കാലത്ത് സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ച താരമായിരുന്നു ചിത്ര. ഏറെ കാലമായി അഭിനയത്തില്‍ നിന്നും മാറി നിന്ന നടി തെന്നിന്ത്യയില്‍ നിന്നും നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് ഉള്‍പ്പെടെയുളള സൂപ്പര്‍താര സിനിമകളില്‍ എല്ലാം പ്രധാന വേഷങ്ങളില്‍ ചിത്ര അഭിനയിച്ചു.

അപ്രതീക്ഷിതമായുള്ള നടിയുടെ വേര്‍പാട് സിനിമാലോകത്തെ ഒന്നടങ്കം വേദനയില്‍ ആഴ്ത്തിയിരിക്കുകയാണ്. നടിയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖരടക്കം എത്തി കൊണ്ടിരിക്കുകയാണ്.

സിനിമാ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടിവന്ന ഒരു ദുരനുഭവത്തെ കുറിച്ച്‌ മാസങ്ങള്‍ക്ക് മുന്‍പ് ചിത്ര ഒരു ആഴ്ച പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു…

‘വലി​യ​ ​ബാ​ന​റു​ക​ള്‍,​ ​വ​ലി​യ​ ​സം​വി​ധാ​യ​ക​ര്‍,​ ​വ​ലി​യ​ ​എ​ഴു​ത്തു​കാ​ര്‍​ ​ഒ​ക്കെ​ ​നി​റ​ഞ്ഞു​ ​നി​ന്ന​ ​കാ​ല​ഘ​ട്ട​മാ​യി​രു​ന്നു​ ​അ​ത്.​ ​ജോ​ലി​ ​ത​ന്നെ​ ​ഉ​ന്മാ​ദ​മാ​യി​ ​ക​ണ്ടി​രു​ന്ന​ ​അ​വ​ര്‍​ക്ക് ​മോ​ശ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ള്‍​ ​ചി​ന്തി​ക്കാ​ന്‍​ ​കൂ​ടി​ ​സ​മ​യം​ ​കി​ട്ടി​യി​രു​ന്നി​ല്ല.​ ​ഇ​ന്ന​ത്തെ​ ​ത​ല​മു​റ​യ്]ക്ക് ​തൊ​ഴി​ലി​ല്‍​ ​ആ​ത്മാ​ര്‍​ത്ഥ​ത​ ​കു​റ​ഞ്ഞി​ട്ടാ​വാം​ ​സെ​റ്റി​ല്‍​ ​അ​സു​ഖ​ക​ര​മാ​യ​ ​സം​ഭ​വ​ങ്ങ​ള്‍​ ​ആ​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​അ​ധി​ക​മാ​രോ​ടും​ ​സം​സാ​രി​ക്കാ​ത്ത​ ​എ​ന്റെ​ ​പ്ര​കൃ​തം​ ​ജാ​ഡ​യാ​ണെ​ന്ന് ​തെ​റ്റി​ദ്ധ​രി​ച്ച​ ​ഒ​രു​ ​അ​സി.​ ​ഡ​യ​റ​ക്ട​ര്‍​ ​ഉ​ണ്ടാ​യി​രു​ന്നു.​അ​യാ​ള്‍​ ​എ​പ്പോ​ഴും​ ​പ​റ​യും​ ​’​ര​ണ്ടു​കൊ​ല്ലം​ ​ക​ഴി​ഞ്ഞാ​ല്‍​ ​ഞാ​നും​ ​സി​നി​മ​യെ​ടു​ക്കും.​ ​വ​ലി​യ​ ​സം​വി​ധാ​യ​ക​നാ​കും.​ ​എ​ന്നെ​ ​മൈ​ന്റ് ​ചെ​യ്യാ​ത്ത​വ​രെ​യൊ​ക്കെ​ ​അ​ന്ന് ​ഒ​രു​ ​പാ​ഠം​ ​പ​ഠി​പ്പി​ക്കും.​” ​എ​ന്റെ​ ​മു​ഖ​ത്തു​നോ​ക്കി​യാ​വും​ ​അ​യാ​ളി​ത് ​പ​റ​യു​ക.​ ​

കു​റ​ച്ചു​വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​സം​വി​ധാ​യ​ക​നാ​യി.​ ​ആ​ളു​ടെ​ ​ഒ​രു​ ​പ​ട​ത്തി​ല്‍​ ​ഞാ​നാ​യി​രു​ന്നു​ ​നാ​യി​ക.​ ​മ​മ്മൂ​ക്ക​യാ​ണ് ​നാ​യ​ക​ന്‍.​ ​ഒ​രു​ ​പാ​ട്ടു​സീ​നി​ല്‍​ ​ഞാ​ന്‍​ ​ഒ​രു​ ​കു​ന്നി​റ​ങ്ങി​വ​രു​ന്നു.​ ​വ​ലി​യ​ ​കു​ന്നാ​ണ്.​ ​തി​ള​ച്ചു​മ​റി​യു​ന്ന​ ​വെ​യി​ലും.​ ​ഞാ​ന്‍​ ​മി​ണ്ടാ​ത്ത​തി​ലു​ള്ള​ ​പ്ര​തി​കാ​രം​ ​മ​ന​സി​ല്‍​വ​ച്ചാ​വ​ണം​ ​പ​തി​ന​ഞ്ച് ​ത​വ​ണ​ ​അ​യാ​ള്‍​ ​ആ​ ​ഷോ​ട്ട് ​എ​ടു​ത്തു.​ ​ഞാ​നാ​കെ​ ​വി​യ​ര്‍​ത്ത് ​കു​ളി​ച്ചു.​ ​എ​നി​ക്ക് ​ത​ല​ചു​റ്റി.​ ​വീ​ണ്ടും​ ​വീ​ണ്ടും​ ​അ​യാ​ള്‍​ ​ആ​ ​ഷോ​ട്ടി​ന് ​നി​ര്‍​ബ​ന്ധി​ച്ചു.​ ​മ​മ്മൂ​ക്ക​യ്‌​ക്ക് ​ഇ​ത് ​ക​ണ്ട് ​ദേ​ഷ്യം​ ​വ​ന്നു.​ ​അ​ദ്ദേ​ഹം​ ​സം​വി​ധാ​​യ​ക​നോ​ട് ​ചൂ​ടാ​യി.​ ​അ​പ്പോ​ഴാ​ണ് ​അ​യാ​ള്‍​ ​ഓ.​കെ​ ​പ​റ​ഞ്ഞ​ത്.​ ​മ​ല​യാ​ള​ ​സി​നി​മ​യി​ല്‍​ ​മോ​ശ​പ്പെ​ട്ട​ ​അ​നു​ഭ​വം​ ​എ​ന്നു​പ​റ​യാ​ന്‍​ ​ഇ​തു​മാ​ത്ര​മേ​ ​എ​നി​ക്കു​ള്ളൂ’.

More in Malayalam

Trending

Recent

To Top