രസകരമായ ഓര്‍മ്മ പങ്കുവെച്ച് നടന് ഇന്നസെന്റ്. ഒന്നിനും കുറവില്ലാതിരുന്ന സമയത്ത് പോലും ദാരിദ്ര്യം സ്വയം ഉണ്ടാക്കി അത് ആസ്വദിച്ച വ്യക്തിയാണ് താന്‍ എന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അഭിനയമോഹത്താല്‍ ഏറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു. അന്തരിച്ച നടന് രവി മേനോന് വിശപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പറഞ്ഞു തന്ന ഒരു കുറുക്കുവഴിയും അദ്ദേഹം പങ്കുവെച്ചു.
ദാരിദ്ര്യം ഞാന്‍ ഉണ്ടാക്കി് എന്ജോയ് ചെയ്തിട്ടുണ്ട്. വീട്ടില്‍ നിന്നാല്‍ പഠിക്കണം. സിനിമയ്ക്ക് വേണ്ടി മദ്രാസില്‍ പോയി ദാരിദ്ര്യം ഉണ്ടാക്കി. അതുകൊണ്ട് വിശപ്പ് എന്താണെന്ന് ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ കുളിക്കുനന് സമയത്ത് സുഹൃത്ത് രവി മേനോന് പറഞ്ഞു
‘എടോ കുളിക്കരുത്, കുളിച്ചാല്‍ വിശപ്പ് കൂടും. വിശന്നാല്‍ ഒരു ചായ കുടിക്കാന്‍ തോന്നും, രണ്ട് ഇഡ്ഡ്ലി കഴിക്കാന്‍ തോന്നും. കുളിക്കാതിരുന്നാല്‍ ഉച്ച വരെ അങ്ങനെ കിടക്കാം എന്ന്’. അവന് പറഞ്ഞു തന്ന വലിയ ഒരു ശാസ്ത്രമാണ് അത്. ഒരു 70- 71 കാലഘട്ടത്തില്‍ നടനാകാനായി മദ്രാസിലേക്ക് പോയി. അ്ദ്ദേഹം പറഞ്ഞു.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...