Malayalam
നീ ചെയ്ത് കൂട്ടുന്ന കോമാളിത്തരത്തിനൊക്കെ ഒരു മണ്ടനായി നിന്ന് തരാന്‍ ഞാന്‍ തയ്യാറല്ല’ ; ഓണം സിദ്ധു പൊളിച്ചടുക്കുവല്ലേ ; അക്ഷമരായി ആരാധകർ !
നീ ചെയ്ത് കൂട്ടുന്ന കോമാളിത്തരത്തിനൊക്കെ ഒരു മണ്ടനായി നിന്ന് തരാന്‍ ഞാന്‍ തയ്യാറല്ല’ ; ഓണം സിദ്ധു പൊളിച്ചടുക്കുവല്ലേ ; അക്ഷമരായി ആരാധകർ !
ഏഷ്യാനെറ്റിൽ റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക് . സുമിത്രയുടെ കുടുംബത്തില്‍ ഇനി ഓണാഘോഷത്തിന്റെ നാളുകളാണ്. ഇത്തവണ പ്രതീഷും ഭാര്യ സഞ്ജനയും കൂടി വിവാഹം കഴിഞ്ഞ് എത്തിയതിന്റെ സന്തോഷം കൂടി കുടുംബത്തിനുണ്ട്. അതേസമയം മരുമക്കള്‍ക്കൊപ്പം സുമിത്രയുടെ ഓണം വലിയ ആഘോഷമാകുമ്പോൾ വേദികയ്ക്കൊപ്പം ആരുമില്ലെന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. ഇത്തവണ വേദികയും ഓണത്തിന് ശ്രീനിലയം വീട്ടിലേക്ക് വരുന്നുണ്ടെന്നുള്ളാതണ് ശ്രദ്ധേയം.
പ്രതീഷും സഞ്ജനയും ചേര്‍ന്നാണ് വേദികയെയും സിദ്ധാര്‍ഥിനെയും വീട്ടിലേക്ക് ഓണത്തിന് ക്ഷണിക്കുന്നത്. ക്ഷണം ലഭിച്ചെങ്കിലും അത് താന്‍ കുളമാക്കുമെന്ന് അമ്മായിയമ്മയായ സരസ്വതിയമ്മയോട് വേദിക പറയുന്നുണ്ട്. എന്നാല്‍ നിന്റെ കോമളിത്തരത്തിന് കൂട്ട് നില്‍ക്കില്ലെന്ന് സിദ്ധാര്‍ഥ് പറഞ്ഞതോടെ കഥയില്‍ വീണ്ടും ട്വിസ്റ്റ് വന്നിരിക്കുകയാണ്.
നീ ചെയ്ത് കൂട്ടുന്ന കോമാളിത്തരത്തിനൊക്കെ ഒരു മണ്ടനായി നിന്ന് തരാന്‍ ഞാന്‍ തയ്യാറല്ല’ സിദ്ധു പൊളിച്ചു. സിദ്ധു എപ്പോഴും വേദികയോട് ഇങ്ങനെ ബോള്‍ഡ് ആയി തന്നെ സംസാരിക്കണം എന്ന് താല്പര്യം ഉള്ളവര്‍ ഉണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇത്രയും പദ്ധതികള്‍ തകര്‍ന്നിട്ട് ഇനിയും സുമിത്രയെ തോല്‍പ്പിക്കാന്‍ നടക്കുന്ന വേദികയുടെ കോണ്‍ഫിഡന്‍സ് അപാരം തന്നെയാണെന്ന് പറയാതെ വയ്യ. ഓണാഘോഷത്തിന് പോകുമ്പോള്‍ സിദ്ധു അപ്പൂപ്പന് കൂട്ട് നിന്നില്ലെങ്കിലും വേദിക പദ്ധതി ഉണ്ടാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യും.
എന്നാല്‍ അവിടുന്നും തോറ്റ് നാണം കെട്ട അവസ്ഥയില്‍ വരാനായിരിക്കും വേദികയുടെ വിധി. സിദ്ധാര്‍ഥിനും വേദിക കാരണം നാണംകെടേണ്ട അവസ്ഥയായി മാറാനും സാധ്യതയുണ്ട്. ഈ സീരിയല്‍ എല്ലാവര്‍ക്കുമൊരു പാഠമാവട്ടെ. ഇപ്പോള്‍ ഇത്തരത്തിലുള്ള കഥകള്‍ സമൂഹത്തിനൊരു പാഠമാണ്. പരാജയമെന്ന് പറഞ്ഞ് തള്ളി കളഞ്ഞവര്‍ വലിയ വിജയമായി തിരിച്ച് വരുന്നത് തന്നെ കണ്ട് പഠിക്കാനുള്ളതാണ്. സുമിത്രയെ പോലുള്ള വീട്ടമ്മയുടെ അതിജീവനം കണ്ട് പഠിക്കേണ്ടത് തന്നെയാണ്.
ശ്രീനിലയത്തിലെ ചേട്ടന്റെയെയും അനിയന്റെയും ഭാര്യമാരും അമ്മായിമ്മയും കൂടിയിട്ട പൂക്കളം സുപ്പര്‍ ആയിട്ടുണ്ട്. ഓണം ആഘോഷിക്കാനുള്ള അത് പോലും ജനലിലൂടെ വായിനോക്കാനാണല്ലോ വേദികയുടെ വിധി. സിദ്ധാര്‍ഥിനെ കല്യാണം കഴിച്ച ഉടന്‍ ശ്രീനിലയത്തിലേക്ക് മരുമകളായി വന്ന് കേറാം എന്നുള്ള വ്യാമോഹം പാളി പോയി. തൊട്ടടുത്ത വീട്ടില്‍ നിന്നും ഒളിഞ്ഞ് നോക്കി മറ്റുള്ളവരുടെ പരിഹാസം ഏറ്റുവാങ്ങാനേ വേദികയ്ക്ക് ഭാഗ്യമുള്ളു എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് കുടുംബവിളക്കിന് വന്നുകൊണ്ടിരിക്കുന്നത്.
സുമിത്രയുടെ വീട്ടില്‍ ആഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞെങ്കിലും അതിന് സമ്മതിക്കില്ലെന്ന വാശിയിലാണ് സഞ്ജനയുടെ പിതാവ് രാമകൃഷ്ണന്. പ്രതീഷിനെ വിളിച്ച് നിങ്ങള്‍ക്ക് കരയാനുള്ള അവസ്ഥ വരുത്തുമെന്ന് രാമകൃഷ്ണന് ഭീഷണിപ്പെടുത്തി കഴിഞ്ഞു. ഇതോടെ വേദികയും രാമകൃഷ്ണനും ചേര്‍ന്ന് ശ്രീനിലയം വീട്ടില്‍ ഉണ്ടാക്കാന്‍ പോവുന്ന കോലാഹലങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടറിയേണ്ടി വരും. ഇരുവര്‍ക്കും ഒരുപോലെ തോറ്റ് മടങ്ങനായിരിക്കും വിധിയെന്നും പ്രേക്ഷകർ പറയുന്നു.
about kudumbavilakku
