Connect with us

കല്യാണം കഴിക്കണ്ട എന്ന് വിചാരിച്ചാലും സമയമാകുമ്പോള്‍ നടക്കും; വസ്ത്രധാരണത്തെ കുറിച്ചുള്ള നിലപാടും വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടും തുറന്നുപറഞ്ഞ് മീര നന്ദന്‍!

Malayalam

കല്യാണം കഴിക്കണ്ട എന്ന് വിചാരിച്ചാലും സമയമാകുമ്പോള്‍ നടക്കും; വസ്ത്രധാരണത്തെ കുറിച്ചുള്ള നിലപാടും വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടും തുറന്നുപറഞ്ഞ് മീര നന്ദന്‍!

കല്യാണം കഴിക്കണ്ട എന്ന് വിചാരിച്ചാലും സമയമാകുമ്പോള്‍ നടക്കും; വസ്ത്രധാരണത്തെ കുറിച്ചുള്ള നിലപാടും വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടും തുറന്നുപറഞ്ഞ് മീര നന്ദന്‍!

മുല്ല എന്ന സിനിമയിലൂടെ മലയാളികളുടെ ശ്രദ്ധ കവർന്ന നായികയാണ് മീര നന്ദന്‍. എന്നാൽ മീര സിനിമയില്‍ നിന്നും മാറി നിന്നിട്ട് ഇപ്പോൾ കുറച്ചധികം നാളുകളാകുന്നു . ദുബായില്‍ റോഡിയോ ജോക്കി ആയി ജോലി നോക്കുകയാണ്. ഇടയ്ക്ക് മോഡേണ്‍ വസ്ത്രത്തില്‍ ഫോട്ടോഷൂട്ട് നടത്തി മീര വാര്‍ത്തകളില്‍ നിറയാറുണ്ട്. അതിലൊക്കെ തന്നെ വിമര്‍ശിക്കാന്‍ വരുന്നവര്‍ക്ക് ചുട്ടമറുപടിയുമായിട്ടാണ് മീര എത്താറുള്ളത്.

എങ്കിലും ഇത്രയുമായിട്ടും മീര വിവാഹം കഴിക്കാത്തതിന്റെ കാരണമെന്താണെന്ന് പലർക്കും അറിയേണ്ടത്. സമയമാകുമ്പോള്‍ എല്ലാം നടക്കുമെന്നാണ് മീരയിപ്പോള്‍ പറയുന്നത്. ഒരു മലയാളം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിവാഹത്തെ കുറിച്ചും സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ വരാത്തതിനെ കുറിച്ചും നടി പറഞ്ഞിരിക്കുന്നത്.

”സിനിമയില്‍ അഭിനയിക്കുന്ന സമയത്തൊക്കെ റേഡിയോ ഇന്റര്‍വ്യൂകളില്‍ നിന്ന് ക്ഷണം വരുമ്പോള്‍ ഞാനാതൊക്കെ സ്വീകരിക്കാറുണ്ട്. അവിടുത്തെ കാര്യങ്ങള്‍ കാണാനും അറിയാനും താല്‍പര്യമായിരുന്നു. ഇവിടെ വന്നശേഷം കുറേ കൂടി ഇഷ്ടമായി. ജീവിതത്തില്‍ ആഗ്രഹിച്ച് സംഭവിച്ച കാര്യങ്ങള്‍ കുറവായിരുന്നു. ഈ ജീവിതം ഞാന്‍ നേടിയെടുത്തതാണ്. മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് ലൊക്കേഷനില്‍ നിന്ന് നേരെ ദുബായിലെത്തുകയായിരുന്നു. പിന്നെ സിനിമ ചെയ്യാന്‍ മടിയായി. എന്നിട്ടും സ്റ്റുഡിയോയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുത്ത് പല സിനിമകളിലും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.

പലതും ശ്രദ്ധിക്കപ്പെടാതിരുന്നപ്പോഴാണ് എന്തിനാണ് ഇത്തരം സിനിമകള്‍ ചെയ്യുന്നത് എന്ന് ചിന്തിച്ചത്. നല്ലൊരു കഥയും കഥാപാത്രവും എന്നെ തേടി എത്തിയാല്‍ ഉറപ്പായും കമ്മിറ്റ് ചെയ്യുമെന്നാണ് മീര നന്ദന്‍ പറയുന്നത്. ചുരുക്കം ഫ്രണ്ട്‌സേ ഉള്ളു എങ്കിലും സൗഹൃദം എപ്പോഴും വീക്ക്‌നെസാണ്. എനിക്കേറ്റവും സങ്കടവും ദേഷ്യവുമൊക്കെ വരുന്നത് എനിക്ക് അറ്റന്‍ഷന്‍ തരുന്നില്ല എന്ന് തോന്നുമ്പോഴാണ്. പക്ഷേ അവര്‍ മനഃപൂര്‍വ്വം അങ്ങനെ ചെയ്യാറില്ല. ഞാന്‍ തന്നെ ഓരോന്നങ്ങനെ ആലോചിക്കാറാണ് പതിവ്. അത് എന്റെ ഫ്രണ്ടസിന് നന്നായിട്ട് അറിയുകയും ചെയ്യാം. ദുബായില്‍ കൂടെ ജോലി ചെയ്യുന്നവരിലും നല്ല ഫ്രണ്ട്‌സുണ്ട്.

മീര നന്ദന്‍ വിവാഹം കഴിക്കുന്നില്ലേ എന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആരാധകര്‍ ചോദിക്കാറുണ്ട്. ‘സമയമാകുമ്പോള്‍ നടക്കുമെന്നാണ് ഇതേ കുറിച്ച് മീരയ്ക്ക് പറയാനുള്ളത്. ഞാനിപ്പോള്‍ കല്യാണം കഴിച്ചേക്കാം എന്ന് വിചാരിച്ചാല്‍ അതിനുള്ള സമയമായില്ലെങ്കില്‍ നടക്കുകയുമില്ല. മനസിനിണങ്ങിയ ഒരാള്‍ വരട്ടേ. അപ്പോള്‍ നോക്കാം. എന്തായാലും അടുത്തൊന്നും നടക്കില്ലെന്ന് തോന്നുന്നു എന്നുമാണ് മീര പറയുന്നത്.

മീര നന്ദനെ കുറിച്ച് ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ വരുന്നതും നടി വൈറലാവുന്നതും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചതിന്റെ പേരിലാണ്. ഇതേ കുറിച്ചും നടി വ്യക്തമാക്കിയിരുന്നു. ‘എനിക്ക് കിട്ടിയ കഥാപാത്രങ്ങളെല്ലാം നാടന്‍ ലുക്കില്‍ ഉള്ളതായിരുന്നു. അത് കൊണ്ട് അത്തരം വേഷങ്ങളിലാണ് പ്രേക്ഷകര്‍ എന്നെ കണ്ടിട്ടുള്ളത്.

പക്ഷേ അവരാരും ഞാന്‍ ലൊക്കേഷനില്‍ എത്തുന്നത് കണ്ടിട്ടില്ല. പൊതുവേ എനിക്ക് കാഷ്വല്‍ ഡ്രസ് അണിയാനാണ് താല്‍പര്യം. മുല്ലയില്‍ അഭിനയിക്കുമ്പോഴാണ് സ്വാഭാവികമായും ഒരു പെണ്‍കുട്ടിയുടെ കാഴ്ചപാടിലുണ്ടാകുന്ന വ്യത്യാസം എനിക്കും ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ഒരു മോഡേണ്‍ വസ്ത്രമിട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ ഇത്രയും വൈറലാകില്ലായിരുന്നു. ഇപ്പോഴങ്ങനെയല്ലല്ലോ. എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള വസ്ത്രമണിയുന്നതില്‍ ആര്‍ക്കാണ് പരാതി”എന്നുമാണ് മീര ചോദിക്കുന്നത്.

about meera nandan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top