Connect with us

‘ആർക്ക് മുന്നിലും അഭിമാനം വിട്ടുകൊടുക്കരുതെന്നാണ് അച്ഛൻ എപ്പോഴും പറയാറുള്ളത്; നിറ കണ്ണുകളോടെയാണ് ഡിംപൽ അച്ഛനെ കുറിച്ചുള്ള ഓർമ്മപങ്കുവയ്ക്കുന്നു !

Malayalam

‘ആർക്ക് മുന്നിലും അഭിമാനം വിട്ടുകൊടുക്കരുതെന്നാണ് അച്ഛൻ എപ്പോഴും പറയാറുള്ളത്; നിറ കണ്ണുകളോടെയാണ് ഡിംപൽ അച്ഛനെ കുറിച്ചുള്ള ഓർമ്മപങ്കുവയ്ക്കുന്നു !

‘ആർക്ക് മുന്നിലും അഭിമാനം വിട്ടുകൊടുക്കരുതെന്നാണ് അച്ഛൻ എപ്പോഴും പറയാറുള്ളത്; നിറ കണ്ണുകളോടെയാണ് ഡിംപൽ അച്ഛനെ കുറിച്ചുള്ള ഓർമ്മപങ്കുവയ്ക്കുന്നു !

ബിഗ് ബോസ് സീസൺ ത്രീയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഡിംപൽ ഭാൽ. മോഡലിംഗ് രംഗത്ത് നിന്നാണ് ഡിംപൽ ബിഗ് ബോസ് ഹൗസിൽ എത്തിയത്. രാണ്ടാമത്തെ മത്സരാർഥിയായിട്ടാണ് ഡിംപൽ ഹൗസിലെത്തിയത്. പുതുമുഖമായിരുന്ന താരം ദിവസങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഹൗസിന് അകത്തും നിരവധി പേർക്ക് ഡിംപലിനെ ഇഷ്ടമായിരുന്നു. സെക്കൻഡ് റണ്ണറപ്പായിരുന്നു. ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർഥിയും ഡിംപൽ ഭാൽ ആയിരുന്നു.

ഡിംപലിനെ പോലെ താരത്തിന്റെ കുടുംബാംഗങ്ങളു പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ബിഗ് ബോസിന് സമാനമായ ഒരു മലയാളം ഷോയിൽ സഹോദരി തിങ്കൾ ഭാൽ മത്സരാർഥിയായിരുന്നു. അച്ഛനും അമ്മയും അനിയത്തി നയനയുമെല്ലാം ഡിംപലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുകയായിരുന്നു. ഷോ നടക്കുമ്പോഴായിരുന്നു താരത്തിന്റെ അച്ഛന്റെ അപ്രതീക്ഷിത വിയോഗം. ഇത് അവരുടെ കുടുംബത്തെ മാത്രമല്ല മലയാളി പ്രേക്ഷകരേയും ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. അച്ഛന്റെ വിയോഗത്തിനെ തുടർന്ന് ഷോ നിർത്തിവെച്ച് പുറത്തു പോയ ഡിംപൽ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കാൻ വേണ്ടി വീണ്ടും മടങ്ങി എത്തുകയായിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്ന ഡിംപൽ ഭാൽ.

ഇപ്പോഴിത പിതാവ് പറഞ്ഞ വാക്കുകളെ ഓർത്തെടുക്കുകയാണ് ഡിംപൽ ഭാൽ . ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ”ആർക്ക് മുന്നിലും അഭിമാനം വിട്ടുകൊടുക്കരുതെന്നാണ് അച്ഛൻ എപ്പോഴും പറയാറുള്ളത്. ഒരാൾക്ക് മുന്നിൽ കുനിഞ്ഞോളു എന്നാൽ വീഴരുത്.

എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും ആത്മാഭിമാനം വിട്ടുകൊടുക്കരുത്. പൈസ ഉണ്ടാക്കാൻ പഠിപ്പിച്ചില്ല എന്നാൽ എപ്പോഴും നിങ്ങളുടെ അഭിമാനത്തിന് വേണ്ടി ജീവിക്കു എന്ന്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ആത്മാഭിമാനത്ത തെടുമ്പോൾ അത് വലിയ പ്രശ്നമാകും. ആദ്യം അച്ഛൻ പറയുമായിരുന്നു ആദ്യമൊക്കെ എനിക്ക് ടെൻഷനുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ സന്തോഷവാനാണ്. കാരണം എന്റെ മക്കൾ എന്റെ അടുത്ത് സുരക്ഷിതരാണ്”; നിറ കണ്ണുകളോടെയാണ് ഡിംപൽ അച്ഛനെ കുറിച്ച് പറഞ്ഞത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫെബ്രുവരി 14 ന് ആണ് ബിഗ് ബോസ് സീസൺ3 ആരംഭിക്കുന്നത്. സമൂഹത്തിന്റെ വിവിധ ഭാഗത്തുള്ള 14 പേരായിരുന്നു ആദ്യം ഹൗസിലെത്തിയത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ 4 പേരും കൂടി ഹൗസിലെത്തി.സംഭവ ബഹുലമായ ഷോ മുന്നോട്ട് പോകുമ്പോഴായിരുന്നു ഷോ നിർത്തി വയ്ക്കുന്നത്. എന്നൽ പ്രേക്ഷകരുടെ അഭ്യർഥന മാനിച്ച് ഫിനാലെ നടത്തുകയായിരുന്നു ഗംഭീര ആഘോഷത്തോടെയായിരുന്നു ബിഗ് ബോസ് ഫിനാലെ നടന്നത്.

about dimpal bhal

Continue Reading
You may also like...

More in Malayalam

Trending

Recent

To Top