Malayalam
ഒരു ചിത്രം എങ്ങനെ കാണിക്കണമെന്ന് ശഠിക്കുന്ന ഫാഷന്‍ സ്റ്റീരിയോടൈപ്പുകളോട് ബൈ ബൈ പറയും ; വിദ്യാ ബാലനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍!
ഒരു ചിത്രം എങ്ങനെ കാണിക്കണമെന്ന് ശഠിക്കുന്ന ഫാഷന്‍ സ്റ്റീരിയോടൈപ്പുകളോട് ബൈ ബൈ പറയും ; വിദ്യാ ബാലനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍!
ഇന്ത്യന്‍ സിനിമയില്‍ തന്നെ സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത താരമാണ് മലയാളി കൂടിയായ വിദ്യ ബാലന്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ വ്യക്തിമുദ്ര പഠിപ്പിക്കുവാൻ വിദ്യ ബാലന് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ വിദ്യ ബാലനേക്കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഡബ്ബൂ രത്നാനി. തന്റെ ഫോട്ടോകളില്‍ റീ ടച്ച് ചെയ്യരുതെന്ന് ഫോട്ടോഗ്രാഫര്‍മാരോടും മാഗസിനുകളോടും വിദ്യ ബാലന്‍ നിര്‍ബന്ധമായി പറയാറുണ്ടെന്നാണ് രത്നാനി പറയുന്നത്.
താന്‍ എന്താണോ അത് തന്നെ പുറത്തേക്ക് വന്നാല്‍ മതിയെന്നാണ് അവരുടെ കാഴ്ചപ്പാടെന്നും രത്നാനി പറയുന്നു. ഒരു ചിത്രം എങ്ങനെ കാണിക്കണമെന്ന് ശഠിക്കുന്ന ഫാഷന്‍ സ്റ്റീരിയോടൈപ്പുകളോട് അവര്‍ക്ക് താല്‍പര്യമില്ല. യഥാര്‍ത്ഥത്തില്‍ ഉള്ളതിലും വണ്ണം കുറച്ച് ഫോട്ടോയില്‍ കാണിക്കുന്ന പ്രവണത അവര്‍ക്കിഷ്ടമല്ലെന്നും രത്നാനി ചൂണ്ടിക്കാട്ടുന്നു. വിദ്യ അവരുടെ ശരീരഘടനയില്‍ അഭിമാനിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ പരമാവധി ലൈറ്റിംഗ് ശരിയാക്കാന്‍ ശ്രദ്ധിക്കാറുണ്ട്. കാരണം ചിത്രങ്ങളില്‍ റീ ടച്ച് ചെയ്യാന്‍ വിദ്യ സമ്മതിക്കാറില്ല. തന്റെ ചിത്രം കളര്‍ കറക്ഷന്‍ മാത്രമേ ചെയ്യാവൂ എന്ന് എഡിറ്റോറിയല്‍ ടീമിന് കൃത്യമായ നിര്‍ദേശം അവര്‍ നല്‍കാറുണ്ട്. ആവശ്യമെങ്കില്‍ ബാക്ക്ഗ്രൗണ്ടിന് കളര്‍ കറക്ഷന്‍ വരുത്താറുണ്ട്,’ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് രത്നാനി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഒരുസമയത്ത് നിരന്തരമായി താന്‍ ബോഡി ഷെയ്മിംഗ് അനുഭവിച്ചിരുന്നതായി വിദ്യ ബാലന്‍ പറഞ്ഞിരുന്നു. തനിക്ക് ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും ഒരുപാട് കാലം താനെന്റെ ശരീരത്തെ വെറുത്തിരുന്നെന്നും അന്നൊക്കെ വല്ലാത്ത സമ്മര്‍ദ്ദമായിരുന്നു അനുഭവിച്ചിരുന്നതെന്നും താരം പറഞ്ഞിരുന്നു.. ഇന്നാല്‍ ഇന്ന് അങ്ങനെയെല്ലെന്നും സ്വന്തം ശരീരത്തെ താന്‍ അത്രമേല്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ വിദ്യ വ്യക്തമാക്കിയിരുന്നു.
ABOUT VIDHYA BALAN