Movies
ഡിറ്റക്ടീവായി വിദ്യാ ബാലൻ, ബിഗ് സ്‍ക്രീനിലെ തിരിച്ചുവരവ് പ്രഖ്യാപിച്ചു
ഡിറ്റക്ടീവായി വിദ്യാ ബാലൻ, ബിഗ് സ്‍ക്രീനിലെ തിരിച്ചുവരവ് പ്രഖ്യാപിച്ചു
‘നീയത്’ ചിത്രത്തിലൂടെ വിദ്യാ ബാലൻ വീണ്ടും വെള്ളിത്തിരയിലേക്ക് മികച്ച ഒരു തിരിച്ചുവരവ് നടത്താൻ ഒരുങ്ങുന്നു . ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്.
‘ശകുന്തളാ ദേവി’ സംവിധായിക അനു മേനോൻ ആണ് ‘നീയത്’ ഒരുക്കുന്നത്. അദ്വൈത കല, ഗിര്‍വാണി ധയാനി എന്നിവര്‍ക്കൊപ്പം അനുവിന്റേതുമാണ് ‘നീയതി’ന്റെ കഥ. ഒരു ഡിറ്റക്ടീവായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലൻ വേഷമിടുന്നത്. രാം കപൂര്‍, രാഹുല്‍ ബോസേ, മിത വസിഷ്‍ഠ്, നീരജ കബി, ഷഹാന ഗോസ്വാമി, അമൃത പുരി, ശശാങ്ക് അറോറ, പ്രജക്ത കോലി, ഡാനേഷ് റസ്വി എന്നിവരും നീയതില്‍ വേഷമിടുന്നു.
വിദ്യാ ബാലന്റേതായി ‘ജല്‍സ’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. സുരേഷ് ത്രിവേണിയാണ് ചിത്രത്തിന്റെ സംവിധാനം. പ്രജ്വല്‍ ചന്ദ്രശേഖര്‍, സുരേഷ് ത്രിവേണി, ഹുസൈൻ ദലാല്‍, അബ്ബാസ് ദലാല്‍ എന്നിവരാണ് തിരക്കഥ എഴുതിയത്. വിദ്യാ ബാലന് പുറമേ ചിത്രത്തില്‍ ഷെഫാലി ഷാ, മാനവ് കൗള്‍, ഇഖ്‍ബാല്‍ ഖാൻ, ഷഫീൻ പട്ടേല്‍, സൂര്യ കസിഭാട്‍ല തുടങ്ങിയവും ‘ജല്‍സ’യില്‍ അഭിനയിച്ചിരിക്കുന്നു.
വിദ്യാ ബാലൻ ചിത്രം ഭൂഷണ്‍ കുമാറാണ് നിര്‍മിച്ചിക്കുന്നത്. ‘ജല്‍സ’ എന്ന ചിത്രം ടി സീരിസിന്റെ ബാനറിലാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഡയറക്ട് ഒടിടി റിലീസായിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു ‘ജല്‍സ’യെന്ന ചിത്രം പ്രേക്ഷകരിലേക്ക്എത്തിയത്. ‘ജല്‍സ’ എന്ന പുതിയ ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയും അവരുടെ പാചകക്കാരിയും തമ്മിലുള്ള ബന്ധവും സംഘര്‍ഷവും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയെ കുറിച്ചുള്ള അന്വേഷണവുമൊക്കെയാണ് പറഞ്ഞിരുന്നത്. വിദ്യാ ബാലൻ ആണ് ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകയായി അഭിനയിച്ചിരിക്കുന്നത്. സൗരഭ് ഗോസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.