Bollywood
ശകുന്തള ദേവിയെപ്പോലെയല്ലെങ്കിലും ഞാനും അത്ര മോശമല്ല;മാര്‍ക്ക് ലിസ്റ്റ് പങ്കുവച്ച് വിദ്യാ ബാലന്‍
ശകുന്തള ദേവിയെപ്പോലെയല്ലെങ്കിലും ഞാനും അത്ര മോശമല്ല;മാര്‍ക്ക് ലിസ്റ്റ് പങ്കുവച്ച് വിദ്യാ ബാലന്‍
ബോളിവുഡിലെ നായികസങ്കല്‍പങ്ങളെ മുഴുവന്‍ മാറ്റിമറിച്ചുകൊണ്ടായിരുന്നു മലയാളിയായ വിദ്യാബാലന്‍ സിനിമയിലെത്തിയത്. സീറോ സൈസ് നായികമാര്‍ക്കിടയിലേക്ക് അല്‍പം തടിയുമായെത്തി ദേശീയ പുരസ്കാരം നേടിയെടുക്കുകയും ചെയ്തു വിദ്യ. ശകുന്തള ദേവിയാണ് വിദ്യ ഒടുവില്‍ അഭിനയിച്ച ചിത്രം. ഇന്ത്യയിലെ ഹ്യൂമന്‍ കമ്ബ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിതമാണ് വിദ്യ വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. ശകുന്തളയെപ്പോലെ ജീനിയസ് അല്ലെങ്കിലും പഠനത്തില്‍ താനും അത്ര മോശമല്ലെന്ന് തെളിയിച്ചിട്ടുണ്ട് വിദ്യ. അതും പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍. ഡിസ്റ്റിംഗ്ഷനോടെ പാസായ വിദ്യ തന്‍റെ മാര്‍ക്ക് ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്.
കണക്കിന് 150ല്‍ 126 മാര്‍ക്കാണ് താരം കരസ്ഥമാക്കിയത്. താന്‍ ജീനിയസല്ലെങ്കിലും അത്ര മോശമല്ലാത്ത വിദ്യാര്‍ത്ഥിയായിരുന്നു എന്നാണ് മാര്‍ക്ക് ലിസ്റ്റ് പങ്കുവെച്ച് വിദ്യ ബാലന്‍ കുറിക്കുന്നത്. എല്ലാവരോടും പത്താം ക്ലാസ്സിലെ കണക്കിന്‍റെ മാര്‍ക്ക് കമന്‍റ് ചെയ്യാനും വിദ്യ ആവശ്യപ്പെടുന്നുണ്ട്.
about vidya balan
