Malayalam
അദ്ദേഹത്തിന് മുന്നില്‍ അപസ്മാരം വന്നതുപോലെ അഭിനയിച്ചു, നാക്ക് സ്വന്തമായിട്ട് കടിച്ച് മുറിച്ചു ഒറിജനിലായിട്ട് വരുന്നത് പോലെ തന്നെ കാണിച്ചു…പുളളി എന്നെ പൊക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയി; ഒടുവിൽ സംഭവിച്ചത്
അദ്ദേഹത്തിന് മുന്നില്‍ അപസ്മാരം വന്നതുപോലെ അഭിനയിച്ചു, നാക്ക് സ്വന്തമായിട്ട് കടിച്ച് മുറിച്ചു ഒറിജനിലായിട്ട് വരുന്നത് പോലെ തന്നെ കാണിച്ചു…പുളളി എന്നെ പൊക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയി; ഒടുവിൽ സംഭവിച്ചത്
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ദമ്പതികൾ മത്സരിക്കാൻ എത്തിയത്. രണ്ടുവ്യക്തികൾ ആണ് എങ്കിലും ഒറ്റ മത്സരാർത്ഥി ആയിട്ടാണ് ഫിറോസ്- സജ്‌ന ദമ്പതികൾ ഷോയിലേക്ക് എത്തിയത്. ടെലിവിഷൻ മേഖലയിൽ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫിറോസ് കൊല്ലം സ്വദേശിയാണ്. നിരവധി റിയാലിറ്റി ഷോകളുടെ ഭാഗം ആയിരുന്ന ഫിറോസ് തന്റെ ജീവിത പങ്കാളിയേയും അതെ ഫീൽഡിൽ തന്നെ സജീവമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ബിഗ് ബോസ് വീട്ടിൽ അധികം നില്ക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരർ ആയി മാറാൻ ദമ്പതികൾക്ക് കഴിഞ്ഞു.
ബാബു ആന്റണിയെ പ്രാങ്ക് ചെയ്തപ്പോള്‍ നടന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബിഗ് ബോസ് താരം പൊളി ഫിറോസ്. എംജി ശ്രീകുമാറിന്‌റെ പറയാം നേടാം പരിപാടിയിലാണ് മറക്കാനാവാത്ത അനുഭവം ഫിറോസ് ഖാന്‍ പങ്കുവെച്ചത്.
എഷ്യാനെറ്റിലെ ഡെയ്ഞ്ചറസ് ബോയ്‌സ് ചെയ്യുന്ന സമയത്താണ് ഈ സംഭവമെന്ന് ഫിറോസ് പറയുന്നു. അന്ന് ബാബു ആന്റണിയെ പ്രാങ്ക് ചെയ്യാനായി ക്യാമറയൊക്കെ ഹൈഡ് ചെയ്ത് വെച്ചു. പുളളി അന്ന് വേറൊരു ഷോയ്ക്ക് ഗസ്റ്റായിട്ട് വന്നതാണ്. ഡെയ്ഞ്ചറസ് ബോയ്സ് അന്ന് നല്ല രീതിയില്‍ കത്തിനില്‍ക്കുന്ന സമയമാണ്. അങ്ങനെ ക്യാമറയൊക്കെ ഒളിപ്പിച്ചുവെച്ച് പ്രാങ്ക് ചെയ്യാന്‍ തീരുമാനിച്ചു.
ബാബു ആന്റണി അന്ന് ഭയങ്കര സ്റ്റാറല്ലെ. ഇദ്ദേഹത്തിനെ തന്നെ പറ്റിക്കാമെന്ന് വിചാരിച്ചു. മേക്കപ്പ് റൂമില്‍ വെച്ചാണ് സംഭവം. ഞാന്‍ പെട്ടെന്ന് അദ്ദേഹത്തെ പ്രകോപിപ്പിക്കുന്ന തരത്തിലുളള ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഈ മുടിയൊക്കെ എന്തിന് അണ്ണാ വളര്‍ത്തിയിട്ടിരിക്കുന്നത് എന്ന് തിരുവനന്തപുരം ഭാഷയില്‍ ചോദിച്ചു. അപ്പോ അത് എന്‌റെ സ്റ്റെെലാണ് എന്ന് ബാബു ആന്‌റണി പറഞ്ഞു. പോര കേട്ടോ എന്നായിരുന്നു എന്‌റെ മറുപടി, ഫിറോസ് പറയുന്നു.
അങ്ങനെ ഒരോന്ന് പറഞ്ഞ് അദ്ദേഹത്തെ പ്രകോപിപ്പിക്കുകയാണ്. ആ സമയത്ത് തന്നെ എന്നെ വെറുത്തിരുന്നു പുളളി. പക്ഷേ എന്‌റെ ഷോയുടെ ഭാഗമായാണ് ഞാന്‍ അന്ന് അങ്ങനെ ചെയ്യുന്നത്. എനിക്ക് അതല്ലാതെ അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്‌റെ എല്ലാ സിനിമകളും കാണുന്ന ഒരാളാണ്. വലിയ ആരാധനയുണ്ട് ബാബു ആന്റണിയോട്. അവസാനം അദ്ദേഹത്തിന് മുന്നില്‍ അപസ്മാരം വന്നതുപോലെ ഞാന്‍ അഭിനയിച്ചു. ഞാന്‍ നാക്ക് സ്വന്തമായിട്ട് കടിച്ച് മുറിച്ച് രക്തം വന്നു. ഒറിജനിലായിട്ട് വരുന്നത് പോലെ തന്നെ കാണിച്ചു.
കാരണം ചെറുതായിട്ട് പാളിയാല്‍ പുളളിക്ക് പെട്ടെന്ന് മനസിലാകും. അപ്പോ അങ്ങനെ ചെയ്തു. അപ്പോ തന്നെ പുളളി എന്നെ പൊക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയി. അങ്ങനെ ആരും ഹെല്‍പ്പ് ചെയ്യാനില്ല. എല്ലാവര്‍ക്കും അറിയാം ഇത് പ്രാങ്ക് ആണെന്ന്. പുളളി എടുത്ത് എന്നെ വണ്ടിയിലോട്ട് ഇടാന്‍ നോക്കുമ്പോ ഞാന്‍ പറഞ്ഞു സോറി ചേട്ടാ ഇത് ഡേയ്ഞ്ചറസ് ബോയ്‌സ് എന്ന പ്രോഗ്രാമാണ് എന്ന്. പുളളി ദേഷ്യത്തോടെ അവിടെ ഉണ്ടായിരുന്ന ചെയറില്‍ പോയങ്ങ് ഇരുന്നു.
എന്നിട്ട് എന്റെ നേരെ ഒരു അഞ്ചെട്ട് ഇംഗ്ലീഷ് തെറി പറഞ്ഞു. ഇംഗ്ലീഷിലെ തെറിയായതുകൊണ്ട് എനിക്ക് അധികം മനസിലായില്ല. സാധാരണ മലയാളികളെല്ലാം പച്ചയ്ക്ക് തെറി വിളിച്ചാലാണല്ലോ നമുക്ക് കൊളളുക. ഞാന്‍ അന്ന് കൂളായിട്ട് നിന്നു. നമ്മളുടെ അടുത്താണ് തെറ്റ് എന്ന് എനിക്ക് അറിയാം. അപ്പോ ബാബു ആന്റണിയോട് ഞാന്‍ കുറെ സോറി പറഞ്ഞു. പക്ഷേ പുളളിക്ക് ആ സോറി കൊണ്ടൊന്നും മതിയായില്ല. പുളളി ഷൂട്ട് ചെയ്തത് ടെലികാസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞു.
അങ്ങനെ അവിടെ ഒരു വലിയ വിഷയമായി മാറി. അന്ന് ചാനല്‍ റെജി മേനോന്‍ എന്ന ആളുടെതായിരുന്നു. ബാബു ചേട്ടന് അദ്ദേഹവുമായി പരിചയമുണ്ട്. അങ്ങനെ ബാബു ആന്റണി റെജി മേനോനെ വിളിക്കാന്‍ പോയപ്പോ ശ്രീകണ്ഠന്‍ സാറൊക്കെ ഇടപ്പെട്ട് വിളിക്കണ്ട, ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞു. എന്നാല്‍ അന്ന് ബാബു ആന്‌റണിക്ക് എന്നെ ഇടിച്ചേ പറ്റത്തൂളളൂ, ഞാന്‍ കുറെ സോറി പറഞ്ഞെങ്കിലും പുളളിക്ക് എന്നോടുളള കലിപ്പ് അടങ്ങിയില്ല.
ടെലികാസ്റ്റ് ചെയ്യില്ലെന്നും ചേട്ടനെ പോലെ ഒരുപാട് സെലിബ്രീറ്റിസിനെ പറ്റിച്ചിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞു. പ്രാങ്കായിട്ട് എടുക്കണം, ഞാനും ഒരു ആര്‍ട്ടിസ്റ്റല്ലെ എന്ന് പറഞ്ഞു. എന്നാല്‍ പുളളിക്ക് എന്നെ ഇടിച്ചെ പറ്റത്തുളളൂ. അപ്പോ എന്നെ ഇടിച്ചാല്‍ തിരിച്ച് ഇടിക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ബാബു ആന്റണിക്ക് വീണ്ടും ദേഷ്യം കൂടി. എനിക്ക് ബ്ലാക്ക് ബെല്‍റ്റ് ഒന്നും ഇല്ല. പക്ഷേ എത്ര വലിയ ആളായാലും ഇടിച്ചാല്‍ തിരിച്ച് ഒരു അടിയെങ്കിലും തിരിച്ച് കൊടുക്കുമെന്ന മൈന്റുളള ആളാണ്. അന്ന് എല്ലാവരും കൂടി ഞങ്ങളെ പിടിച്ചുമാറ്റി. ആ സംഭവത്തിന് ശേഷം പിന്നെ ബാബു ചേട്ടനെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും ഫിറോസ് പറഞ്ഞു.
ബിഗ് ബോസിന് ശേഷവും ഫിറോസ് വീണ്ടും പ്രാങ്ക് കോള്‍ ആരംഭിച്ചിരുന്നു. സഹമല്‍സരാര്‍ത്ഥികളെ എല്ലാം വിളിച്ച് പറ്റിച്ചാണ് താരം എത്തിയത്. തന്‌റെ യൂടൂബ് ചാനലിലൂടെയാണ് പ്രാങ്ക് കോള്‍ വീഡിയോസുമായി ഫിറോസ് എത്തിയത്. ഫിറോസിനൊപ്പം ഭാര്യ സജ്‌നയും വീഡിയോകളില്‍ എത്തി. മണിക്കുട്ടന്‍, കിടിലന്‍ ഫിറോസ്, റംസാന്‍, ഋതു മന്ത്ര, നോബി, സന്ധ്യ മനോജ് തുടങ്ങിയവരെയെല്ലാം ഫിറോസ് ഖാന്‍ പ്രാങ്ക് കോള്‍ ചെയ്തു. ഇത്തവണ ഷോയില്‍ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നിലായിരുന്നു ഫിറോസും സജ്നയും.
