Connect with us

ശരണ്യ മരിച്ചപ്പോൾ സ്വന്തം ആഭരണങ്ങൾ വിറ്റാണ് ആശുപത്രി ബിൽ അടച്ചത്, ശരണ്യയുടെ അമ്മയ്ക്കൊപ്പമോ, അതിലേറെയോ സ്നേഹം സീമ, ശരണ്യക്ക് കൊടുത്തു! ഇതാണ് പുണ്യം; കുറിപ്പ് വൈറൽ

Malayalam

ശരണ്യ മരിച്ചപ്പോൾ സ്വന്തം ആഭരണങ്ങൾ വിറ്റാണ് ആശുപത്രി ബിൽ അടച്ചത്, ശരണ്യയുടെ അമ്മയ്ക്കൊപ്പമോ, അതിലേറെയോ സ്നേഹം സീമ, ശരണ്യക്ക് കൊടുത്തു! ഇതാണ് പുണ്യം; കുറിപ്പ് വൈറൽ

ശരണ്യ മരിച്ചപ്പോൾ സ്വന്തം ആഭരണങ്ങൾ വിറ്റാണ് ആശുപത്രി ബിൽ അടച്ചത്, ശരണ്യയുടെ അമ്മയ്ക്കൊപ്പമോ, അതിലേറെയോ സ്നേഹം സീമ, ശരണ്യക്ക് കൊടുത്തു! ഇതാണ് പുണ്യം; കുറിപ്പ് വൈറൽ

നടി ശരണ്യ ശശിയുടെ മരണവാർത്ത ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടറിഞ്ഞത്. കാൻസർ രോഗം വർഷങ്ങളായി പിടിമുറുക്കിയെങ്കിലും ജീവിതത്തിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷ എല്ലാവർക്കുമുണ്ടായിരുന്നു. എന്നാൽ കൊറോണയെ നേരിടാൻ ആ പാവത്തിന് കഴിഞ്ഞില്ല.

ശരണ്യയുടെ കൂടെ ഒരു ചേച്ചിയുടെ സ്നേഹം നൽകി ഒപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് സീമ ജി നായർ. അതുകൊണ്ട് തന്നെ അവളുടെ വിയോഗം ഏറ്റവും കൂടുതൽ ദുഃഖം നൽകിയ ഒരാൾ സീമയാണ്. ശരണ്യ സഹായിക്കാന്‍ എപ്പോഴും സീമ ഒപ്പമുണ്ടായിരുന്നു. ശരണ്യയ്ക്ക് സ്‌നേഹ സീമ എന്ന വീട് ഒരുക്കിയത് സീമ ജി നായരും ചേര്‍ന്നായിരുന്നു.

ശരണ്യ വിടവാങ്ങിയെന്നറിഞ്ഞപ്പോള്‍ സീമ ഈ ദു:ഖം എങ്ങനെ അതിജീവിക്കുമെന്നോര്‍ത്തായിരുന്നു സങ്കടം. അവസാനസമയത്തും അവളോടൊപ്പമുണ്ടായിരുന്നു താനെന്നായിരുന്നു അവര്‍ പറഞ്ഞത്. പ്രതികരിക്കാനാവുന്ന മാനസികാവസ്ഥയിലല്ല അമ്മയെന്നായിരുന്നു മകന്‍ പറഞ്ഞത്. സീമ ജി നായരെക്കുറിച്ചുള്ള കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

കുറിപ്പ് ഇങ്ങനെയായിരുന്നു

സീമ ജി നായർ, ശരണ്യ മരിക്കുംവരെ അവർക്ക് താങ്ങും തണലുമായി. എല്ലാവർക്കും കഴിയുന്നതല്ല ഇതൊന്നും. ശരണ്യ മരിച്ചപ്പോൾ സീമ സ്വന്തം ആഭരണങ്ങൾ വിറ്റാണ് ആശുപത്രി ബിൽ അടച്ചത്. ശരണ്യയുടെ അമ്മയ്ക്കൊപ്പമോ, അതിലേറെയോ സ്നേഹം സീമ, ശരണ്യക്ക് കൊടുത്തു. ഇതാണ് പുണ്യം. സീമയുടെ മനസ്സ് ശരണ്യയെ ഓർത്ത് ഇപ്പോഴും സങ്കടക്കടൽ ആയിരിക്കും ഇതാ, നന്മയുടെ നിറകുടം എന്നായിരുന്നു കുറിപ്പ്.

സീമ ജി നായരുടെ ചിത്രത്തിനൊപ്പമുള്ള കുറിപ്പ് നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

ശരണ്യയുടെ അവസ്ഥയെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത് സീമയായിരുന്നു. സീമയിലൂടെയും ശരണ്യയ്ക്ക് സഹായങ്ങളെത്തിയിരുന്നു. സന്തോഷത്തിലും ദു:ഖത്തിലും ശരണ്യയ്‌ക്കൊപ്പം സീമയുണ്ടായിരുന്നു.

നിരവധി പേരാണ് സീമ ജി നായരെക്കുറിച്ചുള്ള പോസ്റ്റിന് കീഴിൽ കമന്റുകൾ പോസ്റ്റ് ചെയ്തത്. സ്വന്തം കൂടെപ്പിറപ്പുകളെയും മാതാപിതാക്കളെയും തള്ളിപ്പറയുന്ന ഈ കാലത്ത് ഇങ്ങനെയൊക്കെ കൂടെ ചേർത്തു നിർത്താൻ ഒരാൾക്ക് കഴിയുന്നുണ്ടെങ്കിൽ അത്രയ്ക്ക് നന്മയുണ്ടാകണം. എന്തായാലും കർമ്മ ഫലം എന്ന് ഒന്നുള്ളതുകൊണ്ടു സീമ ചേച്ചി ചെയ്ത നന്മയുടെ ഫലം തീർച്ചയായും ലഭിക്കും. ഈശ്വരൻ അതിനു വഴിയൊരുക്കുക തന്നെ ചെയ്യും. സ്വന്തം മേഖലയിൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.

കർമ്മ ഫലം എന്നും അവർ ചെയ്ത നന്മക്ക് അവർക്ക് നല്ലത് വരട്ടെ എന്നും ഒക്കെ ചിന്തിക്കുന്നത് അവരുടെ നമ്മയെ കുറച്ചു കാണുന്നതിന് തുല്യം ആണ്. അവർ ഒരു നല്ല മനുഷ്യസ്നേഹി ആണ് എന്ന് മാത്രം കാണുക. മറ്റുള്ളവരുടെ സങ്കടം നമ്മുടേത് കൂടി ആണ് എന്ന് കാണാൻ ആവുന്ന ആളുകൾ ചുറ്റും ഉണ്ടല്ലോ എന്നോർത്ത് സന്തോഷിക്കുക എന്നായിരുന്നു ഒരാൾ കമന്റിട്ടത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top