Malayalam
ഈ മണ്ടിപെണ്ണിനെ ഞാന്‍ കളയാത്തത് ഇതൊക്കെകൊണ്ടാണ്; പൊളി ഫിറോസിന്റെ പുതിയ വീഡിയോ; കണ്ണ് നിറഞ്ഞ് ആരാധകർ
ഈ മണ്ടിപെണ്ണിനെ ഞാന്‍ കളയാത്തത് ഇതൊക്കെകൊണ്ടാണ്; പൊളി ഫിറോസിന്റെ പുതിയ വീഡിയോ; കണ്ണ് നിറഞ്ഞ് ആരാധകർ
ബിഗ് ബോസ് സീസണ് 3ല്‍ ഏറെ ചര്‍ച്ചയായൊരു സര്‍പ്രൈസ് എന്‍ട്രിയായിരുന്നു സജ്നയുടെയും ഫിറോസിൻെറയും. ചാനല്‍ പരിപാടികളിലൂടെയായി ശ്രദ്ധ നേടിയ താരദമ്പതികള്‍ എത്തിയതോടെ ഷോയുടെ ലെവലും മാറുകയായിരുന്നു.
മികച്ച മത്സരാര്‍ത്ഥിയായി മുന്നേറവെയായിരുന്നു ഇവരുടെ പടിയിറക്കം. ടോപ്പ് ഫൈവില്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന മത്സരാര്‍ഥികളായിരുന്നു ഇവര്‍. എന്നാല്‍ 58ാം ദിവസം ഷോയില്‍ നിന്ന് പുറത്ത് പോകുകയായിരുന്നു.
ഷോയില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം സ്വന്തമായി യുട്യൂബ് ചാനന്‍ ആരംഭിച്ച ഇവര്‍, ബിഗ് ബോസ് വിശേഷങ്ങളും പ്രാങ്ക് കോളുമായി പ്രേക്ഷകരുടെ മുന്നില്‍ എത്തുകയായിരുന്നു. തങ്ങളുടെ കൂടെ ബിഗ് ബോസ് ഹൗസിലുണ്ടായിരുന്ന സഹമത്സരാര്‍ഥികള്‍ക്ക് പ്രാങ്ക് നല്കി കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഇപ്പോൾ സജ്നയുടെ ഏറ്റവും ഇഷ്ടമുള്ള സ്വഭാവമായിരുന്നു പൊളി ഫിറോസ് വീഡിയോയിലൂടെ പങ്കുവെച്ചത്.
ഇങ്ങനൊയൊരു വീഡിയോ ചെയ്യാനുണ്ടായ സാഹചാര്യത്തെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. തന്റെ പിതാവിന്റെ ആഗ്രഹം സാധിച്ചു കൊടുത്ത സജ്നയെ കുറിച്ചാണ് ഫിറോസ് വാചാലനാകുന്നത്. തന്റെ പേരന്സിനെ വളരെ കാര്യമായിട്ടാണ് സജ്ന നോക്കുന്നതെന്നും അത് ഏതൊരു വ്യക്തിയേയും പോലെ വളരെ തനിക്ക് വളരെ സന്തോഷ നല്‍കുന്നകാര്യമാണെന്നും ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്. പിതാവിന് ഇഷ്ടപ്പെട്ട ഭക്ഷണം പാതിരാത്രി സജ്ന ഉണ്ടാക്കി നല്കി. നമ്മുടെ പാരന്‍സിനെ സ്നേഹിക്കുമ്ബോള്‍ അധികം സ്നേഹം അവരേട് നമുക്ക് ഉണ്ടാകുമെന്നും സജ്നയോട് കൂടുതല്‍ ഇഷ്ടം തോന്നാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണെന്നും ഫിറോസ് പറയുന്നു.
എന്നാല്‍ വീഡിയോ എടുക്കാന്‍ വേണ്ടിയല്ല ആഹാരം ഉണ്ടാക്കിയതെന്നും സജ്ന പറയുന്നുണ്ട്. കൂടാതെ വീഡിയോയിലൂടെ ഫിറോസിന്റെ പിതാവിനേയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. മികച്ച കമന്റുകളാണ് സജ്നയ്ക്ക് ലഭിക്കുന്നത്. ”ഈ മണ്ടിപെണ്ണിനെ ഞാന്‍ കളയാത്തത് ഇതൊക്കെകൊണ്ടാണ്” എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇക്കാ പറഞ്ഞപോലെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ സ്വന്തം പോലെ നോക്കുന്ന പെണ്ണ് ഉണ്ടെങ്കില്‍ അതിനോളം വല്യ ഭാഗ്യം മറ്റൊന്നുമില്ല. സജ്ന ചേച്ചിയെ ഇന്നു കണ്ടിട്ട് സില്‍ക്ക് സ്മിതയെ പോലെ സുന്ദരമായ മുഖം, സജ്ന പൊളിയാണ്, എന്ത് തന്നെ ആയാലും സജ്നത്തയുടെ ആ ചിരി പോരേ.. തുടങ്ങിയ കമന്റുകളാണ് വീഡിയോയിൽ ആരാധകർ കുറിച്ചത്
