Malayalam
ബിഗ്‌ബോസിന് പുറത്തുള്ള വിവരങ്ങള്‍ അറിയാന്‍ മത്സരാര്‍ത്ഥികള്‍ ചെയ്യുന്ന കാര്യം; അണിയറ പ്രവര്‍ത്തകര്‍ക്കും അത് മനസിലാക്കാന്‍ പറ്റില്ല; ഫിറോസ് ഖാന്‍
ബിഗ്‌ബോസിന് പുറത്തുള്ള വിവരങ്ങള്‍ അറിയാന്‍ മത്സരാര്‍ത്ഥികള്‍ ചെയ്യുന്ന കാര്യം; അണിയറ പ്രവര്‍ത്തകര്‍ക്കും അത് മനസിലാക്കാന്‍ പറ്റില്ല; ഫിറോസ് ഖാന്‍
ഏറെ കാഴ്ചക്കാറുള്ള, ജനപ്രിതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. നിരവധി ഭാഷകളില്‍ ബിഗ്‌ബോസ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ ആറാം സീസണ്‍ തുടങ്ങാനിരിക്കുകയാണ്. മാര്‍ച്ച് പത്തിന് ഷോ ആരംഭിക്കുമെന്ന് പുതിയ പ്രൊമോയിലൂടെ അവതാരകനായ മോഹന്‍ലാല്‍ അറിയിച്ച് കഴിഞ്ഞു. ഇതിന്റെ ആവേശത്തിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍.
ഈ വേളയില്‍ മുന്‍ ബിഗ് ബോസ് താരം കൂടിയായ ഫിറോസ് ഖാന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. പുറത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ അകത്തുള്ളവര്‍ ശ്രമിക്കുന്ന രീതിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഫിറോസ് നടത്തിയത്. കഴിഞ്ഞ സീസണില്‍ നടന്നൊരു സംഭവമടക്കം ചൂണ്ടി കാണിച്ച് കൊണ്ടാണ് താരം യൂട്യൂബ് ചാനലിലൂടെ പുതിയൊരു വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
ബിഗ് ബോസിനകത്തുള്ള മത്സരാര്‍ഥികള്‍ പുറത്ത് നടക്കുന്ന സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ ശ്രമിക്കാറുണ്ട്. ഷോ യുടെ അകത്ത് എല്ലായിപ്പോഴും മൈക്ക് ധരിക്കണം. വൈല്‍ഡ് കാര്‍ഡ് ആയി മത്സരത്തിലേക്ക് വരുന്നവരില്‍ നിന്നുമാണ് ഓരോ കാര്യങ്ങളും അറിയുന്നത്. അങ്ങനെ മൈക്ക് ഇടുന്ന സമയത്ത് പുറത്തെ കാര്യങ്ങള്‍ അറിയാന്‍ പറ്റില്ല.
പുറത്തുള്ള കാര്യങ്ങള്‍ ചോദിക്കാനോ പറയാനോ പാടില്ലെന്നാണ് നിയമം. പക്ഷേ ഇവര്‍ ചെയ്യുന്നത് എന്താണെന്ന് വെച്ചാല്‍ സ്വിമിങ്ങ് പൂളിലേക്ക് മൈക്കില്ലാതെ പോവുകയാണ്. വൈല്‍ഡ് കാര്‍ഡായി വരുന്നവരെയും കൂട്ടി അവിടെ പോകും. വെള്ളം നനഞ്ഞാല്‍ മൈക്ക് കേടാവുന്നത് കൊണ്ട് അവിടെ മാത്രം ഊരി വെക്കാവുന്നതാണ്. അവിടെ വെച്ച് എന്തേലും സംസാരിച്ചാല്‍ ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ക്കും അത് മനസിലാക്കാന്‍ പറ്റാറില്ല.
കഴിഞ്ഞ സീസണില്‍ അങ്ങനെ സംഭവിച്ചിരുന്നു. സംവിധായകന്‍ ഒമര്‍ ലുലു വൈല്‍ഡ് കാര്‍ഡായിട്ടാണ് അതിനകത്തേക്ക് പോകുന്നത്. ചിലര്‍ അദ്ദേഹത്തെ കൂട്ടി സ്വിമിങ് പൂളിലേക്ക് പോയി. അതൊരു ട്രിക്കാണ്. അവിടെ വെച്ച് പുറത്തുള്ള കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാന്‍ ശ്രമിക്കും. ഒമര്‍ ലുലു ഗെയിം സ്ട്രാറ്റജിയൊന്നുമില്ലാത്ത വളരെ നിഷ്‌കളങ്കനായൊരു വ്യക്തിയാണ്.
അദ്ദേഹത്തോട് പത്ത് കാര്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ അറിയാതെ ഒരു കാര്യം പുള്ളി പറഞ്ഞ് പോയി. എല്ലാം പറഞ്ഞില്ലെങ്കിലും ചില കാര്യങ്ങള്‍ അദ്ദേഹത്തിന് പറയേണ്ടി വന്നു. ബിഗ് ബോസില്‍ അതും ഒരു പഴുതാണ്. ഇനി വരുന്ന സീസണിലും ഇതൊക്കെ സംഭവിക്കാം. ഷോ യുടെ അണിയറ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു മേഖല ഇതാണ്. എല്ലാ സീസണിലും ഇങ്ങനെ ഉണ്ടായിട്ടില്ല. എന്നാല്‍ അമിതമായി ചിന്തിക്കുന്ന ചിലര്‍ ഇങ്ങനൊരു പ്രവൃത്തി നടത്തിയിരുന്നു എന്നും ഫിറോസ് ചൂണ്ടി കാണിക്കുന്നു.
മാത്രമല്ല കഴിഞ്ഞ അഞ്ച് സീസണിലെയും മത്സരാര്‍ഥികളുമായി തനിക്ക് നല്ല ബന്ധം മാത്രമേയുള്ളു. ആരോടും ശത്രുത വെക്കേണ്ട കാര്യവും എനിക്കില്ല. ചില കമന്റുകളിലൂടെ അങ്ങനൊന്ന് എനിക്ക് തോന്നുന്നുണ്ട്. തെറ്റ് ചെയ്യാത്തവരായി ആരുമില്ല. ഞാനും അങ്ങനെയാണ്. കഴിഞ്ഞ സീസണിലെ അഖില്‍ മാരാരെ കുറിച്ചുള്ള പോസറ്റീവും നെഗറ്റീവുമായിട്ടുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിരുന്നു.
മത്സരത്തിന് ശേഷം അദ്ദേഹത്തെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എനിക്ക് പുള്ളിയോടോ പുള്ളിയ്ക്ക് എന്നോടോ ശത്രുതയില്ല. അതിനും മുന്‍പത്തെ സീസണില്‍ ഡോ. റോബിന്‍ ബിഗ് ബോസിനകത്ത് നല്ലോണം ഗെയിം കളിച്ചിട്ടുള്ള ആളാണ്. പക്ഷേ പുള്ളി പുറത്ത് വന്നിട്ട് പറഞ്ഞ ചില സ്‌റ്റേറ്റ്‌മെന്റിനോട് എനിക്ക് യോജിക്കാന്‍ പറ്റിയില്ല. അത് ചൂണ്ടി കാണിച്ചതിന്റെ പേരില്‍ എനിക്ക് റോബിനോട് ശത്രുതയുണ്ടെന്ന് ഒന്നും പറയരുത്.
റോബിന്റെ പിതാവ് എന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. എനിക്ക് ആരോടും ശത്രുതയില്ല. പലരും ഞങ്ങള്‍ ശത്രുക്കളാണെന്ന് പറയുന്നുണ്ട്. ശരിക്കും അങ്ങനൊന്നില്ല. നാലാം സീസണില്‍ റോബിനും അഞ്ചാം സീസണില്‍ അഖില്‍ മാരാരുമാണ് ഷോ മുന്നോട്ട് കൊണ്ട് പോയത്.
എന്ന് കരുതി അവരെ കുറിച്ച് എന്തേലും പറഞ്ഞാല്‍ അതവരോട് ശത്രുത ഉള്ളത് കൊണ്ടല്ലെന്നും ഫിറോസ് വ്യക്തമാക്കുന്നു. ഏതായാലും അടുത്ത സീസണ്‍ തുടങ്ങും മുമ്പ് ഇത്തരിത്തിലൊരു ഐഡിയ മത്സരാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുത്തല്ലോയെന്നാണ് പലരും കമന്റുകളായി രേഖപ്പെടുത്തിയത്. എന്നാല്‍ ഇത് അണിയറപ്രവര്‍ത്തകര്‍ക്കും ഒരു മുന്നറിയിപ്പ് ആണല്ലോയെന്നാണ് ചിലര്‍ പറയുന്നത്.