തെന്നിന്ത്യയുടെ പ്രിയങ്കരിയായ നായികയാണ് സാമന്ത. മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും സാമന്തയ്ക്ക് കേരളക്കരയിൽ നിന്നും നിരവധി ആരാധകരാണ് ഉള്ളത്. മറ്റൊരു പ്രത്യേകത സാമന്ത പാതി മലയാളിയാണെന്നുള്ളതാണ് . ആന്ധ്ര സ്വദേശി പ്രഭുവിന്റെയും ആലപ്പുഴക്കാരി നൈനീറ്റയുടേയും മകളായ സാമന്ത സിനിമയില്‍ പതിനൊന്നു വര്‍ഷം പിന്നിടുകയാണ്.
കേരളത്തില്‍ വേരുകളുള്ള സാമന്ത മലയാള ചിത്രങ്ങളുടെ ആരാധിക കൂടിയാണ്. എന്നാല്‍ മലയാളത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം തുറന്നുപറയുകയാണ് സാമന്തയിപ്പോള്‍. ‘ഭാഷകളെ തരം തിരിച്ച് അഭിനയിക്കുന്ന ആളല്ല ഞാന്‍. എന്നെ തേടി വരുന്ന കഥാപാത്രങ്ങള്‍ നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നത്. നല്ല കഥയും കഥാപാത്രവും വരുമ്പോള്‍ തീര്‍ച്ചയായും അഭിനയിക്കും.
ലോക സിനിമയില്‍ത്തന്നെ സ്ഥാനമുള്ള മലയാളത്തിലേക്ക് ഇതുവരെയും വരാത്തതില്‍ വിഷമമുണ്ട്. സാഹചര്യങ്ങള്‍ ഒത്തുവരുമ്പോള്‍ ഞാനുള്ള ഒരു മലയാള സിനിമ ഉണ്ടാകും,’ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സാമന്ത പറയുന്നു. തമിഴിലും തെലുങ്കിലും ഓരോ സിനിമ വീതം പുറത്തിറങ്ങാനുണ്ടെന്നതാണ് സാമന്തയുടെ പുതിയ സിനിമാ വിശേഷം.
ഏറെ ശ്രദ്ധയോടെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനാല്ത്തന്നെ കേവലം 45 സിനിമകള്‍ മാത്രമാണ് തന്റെതായുള്ളതെന്ന് അവര്‍ പറയുന്നു. ഭാഗ്യ നായികയെന്ന് തെന്നിന്ത്യന്‍ ആരാധകര്‍ വിളിക്കുന്ന സാമന്ത 2017ല്‍ നാഗചൈതന്യയെ വിവാഹം ചെയ്തതോടെ താര കുടുംബത്തിലെ മരുമകളായി മാറുകയായിരുന്നു.
അതേസമയം, അടുത്തിടെ സാമന്തയുടെ വിവാഹമോചന വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് യാതൊരു വിധ സ്ഥിതീകരണവും ഉണ്ടായിട്ടില്ല.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....