Connect with us

വാര്‍ത്ത ശരിയാണ്, മയോസൈറ്റിസ് ചികിത്സയുടെ ഭാഗമായി അവര്‍ യുഎസ്എയിലേക്ക് പോകുകയാണ്; പ്രതികരിച്ച് സാമന്തയുടെ പ്രതിനിധി മഹേന്ദ്ര

Actress

കഴിഞ്ഞ വര്‍ഷമാണ് തനിക്ക് മയോസൈറ്റിസ് ബാധിച്ച വിവരം സാമന്ത ആരാധകരെ അറിയിച്ചത്. ഇതിനിടെ തുടര്‍ന്ന് മാസങ്ങളോളം നടി ആശുപത്രിയില്‍ ആയിരുന്നു. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് മയോസൈറ്റിസ്.

ഇപ്പോഴിതാ അഭിനയത്തില്‍ നിന്നും ഇടവേള എടുക്കാനൊരുങ്ങിയിരിക്കുകയാണ് നടി. വെബ് സീരിസ് ആയ ‘സിറ്റാഡല്‍’, പുറത്തിറങ്ങാനിരിക്കുന്ന ‘ഖുശി’ എന്ന ചിത്രവും പൂര്‍ത്തിയാകുന്നതോടെ സാമന്ത അഭിനയത്തില്‍ നിന്നും ഇടവേള എടുക്കും. ചികിത്സയ്ക്ക് വേണ്ടിയാണ് സാമന്ത അവധി എടുക്കുന്നത്.

സാമന്തയുടെ പ്രതിനിധിയായ മഹേന്ദ്ര ആണ് നടി അവധി എടുക്കുന്ന വിവരം പങ്കുവച്ചത്. ഒരു വര്‍ഷത്തേയ്ക്ക് സാമന്ത അഭിനയിക്കുന്നില്ലെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്ത ശരിയാണ്. മയോസൈറ്റിസ് ചികിത്സയുടെ ഭാഗമായി അവര്‍ യുഎസ്എയിലേക്ക് പോകുകയാണ്.

ആരോഗ്യത്തില്‍ പുരോഗതിയുണ്ടായാല്‍ ആറു മാസത്തിനകം അവര്‍ തിരിച്ചെത്തും. എന്തിരുന്നാലും ഇപ്പോള്‍ ഒരു വര്‍ഷം എന്നാണ് തീരുമാനം. അവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. എന്നാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഗസ്റ്റ് നാലാം ആഴ്ച്ച അവര്‍ യുഎസിലേക്ക് പോകും എന്നാണ് മഹേന്ദ്ര ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചത്.

More in Actress

Trending

Recent

To Top