Connect with us

ശരണ്യയെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി… വാവിട്ട് കരഞ്ഞ് അമ്മ…ചങ്ക് പൊള്ളുന്ന വേദനയിൽ കണ്ണ് നീര് ഒളിപ്പിച്ച് വെച്ച് സീമ ജി നായർ! ചേതനയറ്റ ശരീരം കാണാനാകാതെ! നെഞ്ച് പിളരുന്ന കാഴ്ച … കണ്ണീരിൽ കുതിർന്ന് ആ വീട്

Malayalam

ക്യാന്‍സര്‍ അതിജീവന പോരാളി സീരിയല്‍ താരം ശരണ്യ ശശി വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി. അവസാനകാലം വരെ കൈപിടിച്ച് കൂടെ നടന്ന നടി സീമ ജി. നായരുള്‍പ്പടെ സുഹൃത്തുക്കളും അടുത്തബന്ധുക്കളും ചേര്‍ന്ന് ശാന്തികവാടത്തില്‍ ശരണ്യയെ യാത്രയയച്ചു.

ചെമ്പഴന്തിയിലുള്ള സ്നേഹസീമയില്‍ നിന്ന് രാവിലെ 9ന് ശരണ്യയെ എടുത്തു. തന്‍റെ സ്വപ്നഭവനത്തില്‍ നിന്ന് ശരണ്യയ്ക്ക് അമ്മയുടെ യാത്രയയപ്പ്. തൈക്കാട് ശാന്തികവാടത്തിലേക്കുള്ള യാത്രക്കിടെ അല്‍പസമയം ഭാരത് ഭവനില്‍ ഇറക്കിവച്ചു. ശരണ്യയെ സ്നേഹിച്ചവര്‍ അവസാനം ഒരു നോക്കുകാണാന്‍ അവിടെയെത്തി. പന്ത്രണ്ടുമണിക്ക് ശാന്തികവാടത്തിലേക്കുള്ള യാത്ര തുടങ്ങി. പിന്നെ വൈദ്യുതി ശ്മശാനത്തിലേക്ക്.. ഒടുവില്‍ ശരണ്യയെ തീനാളങ്ങള്‍ ഏറ്റുവാങ്ങി. ശരണ്യയുടെ സഹോദരനായിരുന്നു അന്ത്യകര്‍മങ്ങള്‍ ചെയ്തത്

33ാം വയസ്സിലാണ് ശരണ്യ ഈ ലോകം വിട്ട് പോയത്. ട്യൂമറിനോട് പോരാടിയ ജീവിതം സ്വന്തമാക്കി ശരണ്യയ്ക്ക് അവസാനം കൊവിഡും ന്യൂമോണിയയും വില്ലനായി മാറുകയായിരുന്നു. ഒട്ടും നിനച്ചിരിക്കാത്ത സമയത്തായിരുന്നു നടി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്.

ശരണ്യയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിരുന്നു. ഏറെ വേദനയോടെയാണ് എല്ലാവരും നടിയെ കുറിച്ച് ഓർക്കുന്നത്. ശരണ്യയുടെ ദുരിതകാലത്തെല്ലാം കൈത്താങ്ങായി ഒപ്പം നിന്ന സീമ ജി.നായര്‍ കരച്ചിലടക്കാനാവാതെ തളര്‍ന്നിരുന്നു.

സ്നേഹ സീമയിൽ നിന്നും ശരണ്യയുടെ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ….

Continue Reading
You may also like...

More in Malayalam

Trending