Connect with us

അതിന് കോളേജില്‍ പോയിട്ടുണ്ടോ എന്ന് ആരാധകന്‍! മറുപടി നല്‍കി ചാക്കോച്ചന്‍ താരത്തിന്റെ പുതിയ ചിത്രത്തിനൊപ്പം വൈറലായി കമന്റും

Malayalam

അതിന് കോളേജില്‍ പോയിട്ടുണ്ടോ എന്ന് ആരാധകന്‍! മറുപടി നല്‍കി ചാക്കോച്ചന്‍ താരത്തിന്റെ പുതിയ ചിത്രത്തിനൊപ്പം വൈറലായി കമന്റും

അതിന് കോളേജില്‍ പോയിട്ടുണ്ടോ എന്ന് ആരാധകന്‍! മറുപടി നല്‍കി ചാക്കോച്ചന്‍ താരത്തിന്റെ പുതിയ ചിത്രത്തിനൊപ്പം വൈറലായി കമന്റും

മലയാള സിനിമയിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. നിരവധി പ്രണയ നായകന്മാര്‍ വന്നിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ പ്രേഷക മനസ്സില്‍ നിന്നും പിന്നിലായിട്ടില്ല. പ്രണയ സിനിമകള്‍ക്ക് ഒപ്പം തന്നെ മറ്റ് ചിത്രങ്ങളും ചെയ്തതോടെ യുവതലമുറയ്‌ക്കൊപ്പം കുടുംബപ്രേഷകരുടെയും ഇഷ്ടതാരമായി മാറി.

അഞ്ചാം പാതിര എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തോടു കൂടി ഈ വര്‍ഷം ആരംഭിച്ച പ്രേഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചന് കൈനിറയെ സിനിമകളായിരുന്നു. എത്രൊക്കെ സിനിമാ തിരക്കുകളില്‍ ആണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ ചാക്കോച്ചന്‍ ശ്രമിക്കാറുണ്ട്. തന്റെ പോസ്റ്റുകള്‍ക്ക് കമന്റിടുന്ന ഒട്ടുമിക്ക പേര്‍ക്കും മറുപടി നല്‍കാനും ചാക്കോച്ചന്‍ മടി കാണിക്കാറില്ല. താരജാഡ ഒന്നും കാണിക്കാത്തതു കൊണ്ടു തന്നെ ചാക്കോച്ചന്‍ പങ്കു വെയ്ക്കുന്ന എല്ലാ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇത്തവണ ഷൂട്ടിംഗ് ലോക്കേഷനിലേയ്ക്ക് ബൈക്കില്‍ പോകുന്ന ചാക്കോച്ചന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. നടന്‍ തന്നെയാണ് ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതും. ജോലിയ്ക്ക് പോകുന്നത് കോളേജില്‍ പോകുന്നത് പോലെ എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രം പങ്കു വെച്ചത്. ചിത്രത്തിന് നല്‍കിയ ഈ ക്യാപ്ഷനും ആരാധക ശ്രദ്ധ നേടി. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്. അതിന് താങ്കള്‍ കോളേജില്‍ പോയിട്ടുണ്ടോ എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്. അതിന് രസകരമായി ചാക്കോച്ചന്‍ മറുപടിയും നല്‍കി. ചിത്രത്തോടൊപ്പം തന്നെ ചാക്കോച്ചന്റെ കമന്റും വൈറലായിരിക്കുകയാണ് ഇപ്പോള്‍. വായിനോക്കുവാന്‍ പോയിട്ടുണ്ടെന്നായിരുന്നു ചാക്കോച്ചന്റെ മറുപടി.

നിഴല്‍ എന്ന ത്രില്ലര്‍ ചിത്രമാണ് ചാക്കോച്ചന്റേതായി അണിയറയില്‍ റിലീസിംഗിന് ഒരുങ്ങുന്നത്. എഡിറ്ററായ അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായി എത്തുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. ആരാധകര്‍ക്ക് പ്രിയങ്കരായ രണ്ട് പേര്‍ ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം ഏറെ ത്രില്ലോടുകൂടിയാണ് പ്രേഷകര്‍ കാത്തിരിക്കുന്നത്. അഞ്ചാം പാതിര പോലെ തന്നെ വലിയൊരു ഹിറ്റ് ചിത്രമായി നിഴല്‍ മാറുമെന്നാണ് ആരാധാക വിശ്വാസം. ഈ അടുത്ത് ചിത്രീകരണം ആരംഭിച്ച നിഴലിന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നായാട്ട്, മോഹന്‍കുമാര്‍ ഫാന്‍സ് എന്നീ ചിത്രങ്ങളും കുഞ്ചാക്കോ ബോബന്റേതായി അണിയറയില്‍ ഒരുങ്ങുകയാണ്.

ഈ വര്‍ഷം ചാക്കോച്ചന്റെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചാക്കോച്ചന്റെ പിറന്നാളും വിവാഹവാര്‍ഷികവും മകന്‍ ഇസഹാക്കിന്റെ ഒന്നാം പിറന്നാളും എല്ലാം ആഘോഷമാക്കിയ താരം ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു. എല്ലാ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top