Connect with us

ഹദിന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടാകുന്നതൊക്കെ നസ്രിയ വന്നതിന് ശേഷമാണ്; ഫാസിൽ പറയുന്നു

Movies

ഹദിന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടാകുന്നതൊക്കെ നസ്രിയ വന്നതിന് ശേഷമാണ്; ഫാസിൽ പറയുന്നു

ഹദിന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടാകുന്നതൊക്കെ നസ്രിയ വന്നതിന് ശേഷമാണ്; ഫാസിൽ പറയുന്നു

മലയാളി പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂർ ഡെയ്‌സ് എന്ന ഹിറ്റ് ചിത്രത്തിൽ ഭാര്യാ ഭാര്യാഭർത്താക്കന്മാരായി ഇരുവരും എത്തിയതോടെ ഈ ജോഡി ജീവിതത്തിലും ഒന്നിച്ചെങ്കിൽ എന്ന് ആഗ്രഹിയ്ക്കാത്തവർ ചുരുക്കം ആയിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരും യതാർത്ഥ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ഇവരോടുള്ള സ്നേഹം ഇരട്ടിക്കുകയായിരുന്നു. . നസ്രിയ വ്‌നതിന് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് ഫഹദ് പലപ്പോഴും പളറയാറുണ്ട്്. മകന്റെ വാക്കുകള്‍ നൂറ് ശതമാനവും ശരിയാണെന്ന് വ്യക്തമാക്കുകയാണ് ഇപ്പോള്‍ ഫാസിലും. ഫഹദിനെ അടുക്കും ചിട്ടയുമുള്ള മനുഷ്യനാക്കി മാറ്റിയത് നസ്രിയയാണെന്ന് പറയുകയാണ് അദ്ദേഹം. ഒപ്പം തന്റെ കുടുംബത്തെക്കുറിച്ചും അഭിനേതാവായ ഫഹദിനെക്കുറിച്ചും അദ്ദേഹം പങ്കുവെയ്ക്കുന്നു.

നസ്രിയ ഒരു താരമാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. കാരണം അങ്ങനെ തോന്നുന്നതായ ഒരു കാര്യവും ആ കുട്ടി ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. വളരെ സാധാരണമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് നസ്രിയ. എന്റെ രണ്ട് പെണ്‍മക്കളുമായും വലിയ കൂട്ടാണ്. എപ്പോഴും ഓടി നടന്ന് സിനിമകള്‍ ചെയ്യുന്ന ആളുമല്ല. എന്നാല്‍ അപ്പോഴും നല്ലരു ആര്‍ട്ടിസ്റ്റായി നിലനില്‍ക്കാന്‍ സാധിച്ചിട്ടുമുണ്ട്. അഭിനയത്തോടൊക്കെ വലിയ ബഹുമാനമുള്ള കുട്ടിയാണ്. ചില സിനിമകളെക്കുറിച്ച് നമ്മളോട് വന്ന് ചോദിക്കാറുണ്ട്. നസ്രിയ തെലുങ്ക് സിനിമ ചെയ്തപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിയിരുന്നു. കാരണം തെലുങ്കിലേയ്ക്ക് ഡബ്ബ് ചെയ്യാന്‍ ഒത്തിരി ദിവസം വേണ്ടിവന്നു. പക്ഷേ വളരെ ക്ഷമയോടെ അത് പഠിച്ച് പെര്‍ഫെക്ടായി ചെയ്തു. അത്ര ഡെഡിക്കേഷനാണുള്ളത്.

ഫഹദ് ജീവിച്ച രീതികളിലേയ്‌ക്കൊക്കെ കടന്നുവന്ന നസ്രിയ അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. കാരണം അതുവരെയുണ്ടായിരുന്ന ഫഹദിന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടാകുന്നതൊക്കെ നസ്രിയ വന്നതിന് ശേഷമാണ്. രണ്ടുപേരും തമ്മില്‍ വല്ലാത്തൊരുസിങ്കാണുള്ളത്. രണ്ടുപേരും ഓടി നടന്ന് സിനിമകള്‍ ച്യെുന്നതായി കണ്ടിട്ടില്ല. ഒരു കഥാപാത്രം സ്വീകരിക്കുമ്പോള്‍ അത് ഫഹദിനെ എക്‌സൈറ്റ് ചെയ്യിക്കണം, അത് തന്നെയാണ് നസ്രിയയ്ക്കും വേണ്ടത്. ഇത്തരം കാര്യങ്ങളിലെല്ലാം രണ്ടുപേരും ഒരുപോലെയാണ്. ഫഹദിനെ വളരെ ക്ലോസായി നിരീക്ഷിയ്ക്കുകയും ഒപ്പമുണ്ടാകുകയും ചെയ്യുന്ന ഒരു ഭാര്യയാണ്. എന്നെ സംബന്ധിച്ചിടത്തോളം നസ്രിയ നല്ല മരുമകളും ആണ്.

ഫഹദിനെ സംബന്ധിച്ചിടത്തോളം ഒരു സിനിമ ചെയ്യണമെങ്കില്‍ അത് അവനെ എക്‌സൈറ്റ് ചെയ്യിക്കണം. അല്ലാതെ തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി തെലുങ്കില്‍ നിന്ന് ലഭിക്കുന്ന അവസരം എടുക്കില്ല. ഏത് ഭാഷയില്‍ നിന്നുവരുന്ന സിനിമയാണെങ്കില്‍ക്കൂടിയും അത് ചെയ്യണമെങ്കില്‍ ആ സിനിമയും കഥാപാത്രവും അവന് ഏതെങ്കിലും തരത്തില്‍ അത് ഇഷ്ടപ്പെടണം. കഥാപാത്രം നായകനാണോ വില്ലനാണോ എന്നതൊന്നും ഫഹദിന്റെ പ്രശ്‌നമല്ല. തനിക്കതില്‍ ചെയ്യാന്‍ എന്തെങ്കിലുമുണ്ടോ എന്നുള്ളത് മാത്രമേ ഇതുവരെയും അയാള്‍ ചിന്തിച്ചിട്ടുള്ളൂ. ഒരു ആര്‍ട്ടിസ്റ്റിനു ആവശ്യമായ ക്വാളിറ്റിയും അതുതന്നെയാണ്. ഒരുപക്ഷേ മറ്റ് ഭാഷയിലുള്ള ആളുകള്‍ ആയാളെ സിനിമയിലേയ്ക്ക് വിളിക്കുന്നതിനും കാരണം അതൊക്കയാവാം.

തന്റെ ജീവിതത്തിലെ സ്ത്രീകളെക്കുറിച്ച് ഫഹദ് പലപ്പോഴും പറയാറുണ്ട്. വളരെ അഭിമാനത്തോടെയാണ് ഫഹദ് അവരെയെല്ലാം ഓര്‍ക്കുന്നത്. ഉമ്മയുടെ 19-ാം വയസ്സിലാണ് ഫഹദ് ജനിയ്ക്കുന്നത്. തന്നെ എല്ലാ ഘട്ടത്തിലും വിശ്വസിച്ച് ഒപ്പം നിന്നത് ഉമ്മയാണെന്ന് ഫഹദ് പലവട്ടം പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ രണ്ട് സഹോദരിമാരെയും അദ്ദേഹം ഓര്‍ക്കാറുണ്ട്. ഇവര്‍േെക്കല്ലാം പുറമെ തന്നെ ഇപ്പോഴും ഒറ്റയ്ക്കാക്കി പോകാതെ ക്ഷമയോടെ ഒപ്പം നില്‍ക്കുന്ന നസ്രിയയെക്കുറിച്ച് ഫഹദ് പറയുമ്പോള്‍ പ്രേക്ഷകരുടേയും മനസ് നിറയും. അത്രയ്ക്കുണ്ട് ിരുവര്‍ക്കും ഇടയിലെ പ്രണയം.

ഫഹദിനെപ്പോലെ വീട്ടിലെ മറ്റൊരു താരമാണ് ഫര്‍ഹാന്‍. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രമാണ് ഫര്‍ഹാന് മലയാള സിിമയില്‍ ഒരു തുടക്കമായത്. ചിത്രത്തില്‍ നായകനായി എത്തിയ ഫര്‍ഹാന്‍ പക്ഷേ തുടരെത്തുടരെ ചിത്രങ്ങള്‍ ചെയ്തില്ല. ഫര്‍ഹാന്‍ ഒരിയ്ക്കലും നായകനായി മാറാന്‍ പരിശ്രമിക്കുന്ന ആളല്ലെന്നാണ് ഫാസില്‍ പറയുന്നത്. നായകനൊപ്പം നില്‍ക്കുന്ന മറ്റ് ക്യാരക്ടര്‍ റോളുകള്‍ ചെയ്യാനാണ് അവന് എന്നും താല്‍പ്പര്യം. എല്ലാ റോളുകളും ചെയ്യാതെ ല്‍പം താമസിച്ചാണെങ്കിലും നല്ല കഥാപാത്രങ്ഹല്‍ ചെയ്യണമെന്നാണ് താനും ഫര്‍ഹാനോട് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

More in Movies

Trending