ആർക്കിടെക്റ്റും നടൻ ദുൽഖർ സൽമാന്റെ ഭാര്യയുമായ അമാലിന്റെ ജന്മദിനത്തിൽ കൂട്ടുകാരിക്ക് ജന്മദിനാശംസകൾ നേർന്ന് നസ്രിയ.
“മറ്റൊരു മിസ്റ്ററിൽ നിന്നുമുള്ള എന്റെ സഹോദരിയ്ക്ക് ജന്മദിനാശംസകൾ. ഞാൻ നിന്നെ ഒരുപാടൊരുപാട് സ്നേഹിക്കുന്നു അമാ… നീയില്ലായിരുന്നെങ്കിൽ ഞാനെന്തു ചെയ്യുമായിരുന്നു. അകത്തും പുറത്തും ഒരുപോലെ സുന്ദരിയായവൾ… എന്റെ സ്വന്തം…,” നസ്രിയ കുറിച്ചത് ഇങ്ങനെ
അമാൽ ആയി മാത്രമല്ല, ദുൽഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. ദുൽഖർ വാത്സല്യത്തോടെ കുഞ്ഞി എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെയെല്ലാം സ്ഥിരം സാന്നിധ്യമാണ്.
അമ്മുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിംഗിന് പോവാനുമൊക്കെ നസ്രിയ എപ്പോഴും സമയം കണ്ടെത്താറുണ്ട്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു.