ദിഷ്ടു മുതൽ സിംബാ വരെ ; ഒരു വാവയ്ക്ക് എത്ര പേരാണ്; കുഞ്ഞിനെ നസ്രിയ വിളിക്കുന്നത് ഒരു പേരും അനന്യ വിളിക്കുന്നത് മറ്റൊരു പേരും ‘; ജൂനിയർ സിയുടെ വിശേഷങ്ങൾക്കൊപ്പം കൂട്ടുകാരെക്കുറിച്ചും പറഞ്ഞ് മേഘ്ന !
ദിഷ്ടു മുതൽ സിംബാ വരെ ; ഒരു വാവയ്ക്ക് എത്ര പേരാണ്; കുഞ്ഞിനെ നസ്രിയ വിളിക്കുന്നത് ഒരു പേരും അനന്യ വിളിക്കുന്നത് മറ്റൊരു പേരും ‘; ജൂനിയർ സിയുടെ വിശേഷങ്ങൾക്കൊപ്പം കൂട്ടുകാരെക്കുറിച്ചും പറഞ്ഞ് മേഘ്ന !
ദിഷ്ടു മുതൽ സിംബാ വരെ ; ഒരു വാവയ്ക്ക് എത്ര പേരാണ്; കുഞ്ഞിനെ നസ്രിയ വിളിക്കുന്നത് ഒരു പേരും അനന്യ വിളിക്കുന്നത് മറ്റൊരു പേരും ‘; ജൂനിയർ സിയുടെ വിശേഷങ്ങൾക്കൊപ്പം കൂട്ടുകാരെക്കുറിച്ചും പറഞ്ഞ് മേഘ്ന !
തിളക്കമുള്ള സിനിമാ ലോകത്തെ താരങ്ങൾക്കും അല്പം തിളക്കം മങ്ങിയ, കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. തെന്നിന്ത്യൻ നായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന മേഘ്നയ്ക്കും അത്തരത്തിൽ നോവുള്ള ഓർമ്മകൾ ഉണ്ട്. അതിനെയെല്ലാം തരണം ചെയ്താണ് മേഘ്ന പുഞ്ചിരി നഷ്ടപ്പെടുത്താതെ ഇന്നും ആരാധകർക്ക് മുന്നിലെത്തുന്നത്. ഇപ്പോഴിതാ, ഒരു പരുതിവരെ അതിനുള്ള കാരണം നസ്രിയ അടങ്ങുന്ന സൗഹൃദമാണെന്ന് കാണിച്ചുതരുകയാണ് മേഘ്ന.
ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും വലിയ ധൈര്യം തന്നത് സുഹൃത്തുക്കള്‍ കൂടിയാണെന്ന് മേഘ്ന തുറന്നുപറയുന്നു . നടിമാരായ അനന്യയും നസ്രിയയും തന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് മേഘ്ന പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതാണ്.
അതേ സുഹൃത്തുക്കളെക്കുറിച്ചാണ് മേഘ്നയിപ്പോള്‍ ഒരു പ്രമുഖ മാധ്യമത്തത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. നസ്രിയയും അനന്യയും തന്റെ കുഞ്ഞിനെ വിളിക്കുന്ന പേരുകളെക്കുറിച്ചാണ് മേഘ്ന സംസാരിക്കുന്നത്
‘ദിഷ്ടു എന്നാണ് അനന്യ കുഞ്ഞിനെ വിളിക്കുന്നത്. നസ്രിയ വിളിക്കുന്നത് ചുമ്പക് എന്നാണ്. പലരും പല പേരുകള്‍ വിളിക്കും. ചിന്തു എന്നാണ് അച്ഛന് വിളിക്കുന്നത്. ബങ്കാര എന്ന് അമ്മ വിളിക്കും. ചിന്നു, മിന്നു എന്നാണ് എന്റെ വിളികള്‍. വിളികേട്ടാല് തന്നെ അവന് ചിരിക്കും. ചിരുവിന്റെ ആരാധകര്‍ വിളിക്കുന്നത് ജൂനിയര്‍ സി എന്നാണ്. സിംബാ എന്ന് വിളിക്കുന്നവരുമുണ്ട്,’ മേഘ്ന പറഞ്ഞു.
സുഹൃത്തുക്കള്‍ ഇപ്പോഴും കൂടെയുണ്ടെന്നും രണ്ട് മാസം കഴിഞ്ഞാല്‍ കുഞ്ഞിന് യഥാര്‍ത്ഥ പേരിടല്‍ ചടങ്ങ് നടത്താനിരിക്കുകയാണെന്നും മേഘ്ന പറഞ്ഞു. മേഘ്ന രാജിന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണം തെന്നിന്ത്യന്‍ സിനിമയില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.
ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. മേഘ്ന ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. കുഞ്ഞാണ് ഇനി തന്റെ ലോകമെന്നാണ് ഭര്‍ത്താവിന്റെ മരണശേഷം മേഘ്ന പ്രതികരിച്ചത്.
നിരവധി മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടി കൂടിയാണ് മേഘ്ന. വി.കെ പ്രകാശിന്റെ ബ്യൂട്ടിഫുള്‍ എന്ന സിനിമ മലയാളത്തില്‍ മേഘ്നയ്ക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തിരുന്നു.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...