Connect with us

ഒരു തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടിയെത്തിയ ട്യൂമർ എന്ന വില്ലൻ ; 9 വർഷത്തിനിടെ 11 സർജറികൾ ; പൊരുതി തോൽക്കേണ്ടി വന്ന ശരണ്യയുടെ കഥ ഇങ്ങനെ ; അതിജീവനത്തിന്റെ പ്രകാശം പരത്തിയ പെൺകുട്ടിയ്ക്ക് ആദരാഞ്ജലികൾ !

Malayalam

ഒരു തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടിയെത്തിയ ട്യൂമർ എന്ന വില്ലൻ ; 9 വർഷത്തിനിടെ 11 സർജറികൾ ; പൊരുതി തോൽക്കേണ്ടി വന്ന ശരണ്യയുടെ കഥ ഇങ്ങനെ ; അതിജീവനത്തിന്റെ പ്രകാശം പരത്തിയ പെൺകുട്ടിയ്ക്ക് ആദരാഞ്ജലികൾ !

ഒരു തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടിയെത്തിയ ട്യൂമർ എന്ന വില്ലൻ ; 9 വർഷത്തിനിടെ 11 സർജറികൾ ; പൊരുതി തോൽക്കേണ്ടി വന്ന ശരണ്യയുടെ കഥ ഇങ്ങനെ ; അതിജീവനത്തിന്റെ പ്രകാശം പരത്തിയ പെൺകുട്ടിയ്ക്ക് ആദരാഞ്ജലികൾ !

പ്രശസ്ത സീരിയൽ നടി അന്തരിച്ചു എന്ന വാർത്ത ഞെട്ടലോടെയെങ്കിലും വളരെപ്പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. ഇവിടെ പാതിയിൽ മടക്കിവച്ചുപോയ ആ പുസ്തകത്താളിൽ അവസാനം വരെയും നിങ്ങൾക്ക് വായിക്കാനകുന്നത് അതിജീവനത്തിന്റെ കഥയാണ്.

നാടൻ വേഷങ്ങളിൽ ശാലീനസുന്ദരിയായാണ് ശരണ്യ പലപ്പോഴും കുടുംബ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഒരുകാലത്ത് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ വില്ലത്തിയായും ശരണ്യ നിറഞ്ഞുനിന്നിരുന്നു. അതിശക്തമായ വേഷവും കൈകാര്യം ചെയ്യാൻ സാധ്യമാകുന്ന ഒരു കലാകാരി.

കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ജനിച്ചതും വളർന്നതുമെല്ലാം അവിടെത്തന്നെ. മനോഹരമായി പുഞ്ചിരിക്കുന്ന ശാലീന സുന്ദരിയായ ശരണ്യയുടെ മുഖം ഒരിക്കൽ മനോരമയുടെ കവർ പേജിൽ അച്ചടിച്ചുവന്നു.അതോടെയാണ് ശരണ്യ തിളക്കമുള്ള മറ്റൊരു ലോകത്തേക്ക് സ്വാഗതം ചെയ്യപ്പെടുന്നത്. ആ കവർ ചിത്രം കണ്ടിഷ്ട്ടപെട്ട ബാലചന്ദ്രമേനോൻ ദൂരദർശനിലെ ഒരു പരിപാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. അങ്ങനെ അഭിനയ രംഗത്തേക്ക് കാലെടുത്തുവെച്ച ശരണ്യ പതിയെ സീരിയലിലേക്കും സിനിമയിലേക്കും എത്തുകയായിരുന്നു .

ഏഷ്യാനെറ്റിലെ കറുത്തമുത്ത്, ചന്ദനമഴ എന്നീ പരമ്പരകൾ ഓർക്കുമ്പോൾ ശരണ്യയെ ഓർക്കാത്തവർ ഉണ്ടാകില്ല. ചോട്ടാ മുംബൈയിൽ മോഹൻലാലിൻറെ അനുജത്തിയായും ആരാധകരിലേക്ക് ശരണ്യ എത്തുകയായിരുന്നു.ബോംബൈ , മാർച്ച് 12 , തലപ്പാവ് എന്നീ മലയാളം സിനിമകളിലും മിന്നും പ്രകടനം കാഴ്ച വെച്ച ശരണ്യയെ തേടി നായികാ വേഷമെത്തിയത് തമിഴിൽ നിന്നുമായിരുന്നു.

അങ്ങനെ തിരക്കുള്ള അഭിനേത്രിയായി തിളങ്ങിനിന്നപ്പോഴും സ്വന്തം കുടുംബത്തെയും അനുജനെയും അനുജത്തിയേയും മറന്നില്ല. അവരുടെ പഠനമുൾപ്പടെ എല്ലാ ഉത്തരവാദിത്വങ്ങളും നോക്കി തിരുവന്തപുരത്തേക്ക് താമസമായി. എന്നാൽ, കൈനിറയെ അവസരങ്ങളുമായി 2012ൽ ഫീൽഡിൽ നിൽക്കുമ്പോഴാണ് ഒരു തലവേദനയുടെ രൂപത്തിൽ ട്യൂമർ എന്ന വില്ലൻ ശരണ്യയെ തേടിയെത്തുന്നത്.

തെലുങ്കില്‍ ‘സ്വാതി’ എന്നൊരു സീരിയല്‍ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഭയങ്കരമായ തലവേദന ശരണ്യയ്ക്ക് അനുഭവപ്പെടുന്നത് . ഡോക്ടറെ കാണിച്ചശേഷം മൈഗ്രേയ്‌ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു. 2012ൽ ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചപ്പോഴാണു ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്.

തുടരെയുള്ള ഓപ്പറേഷനുകളും റേഡിയേഷൻ പ്രക്രിയകളും ശരണ്യയുടെ ആരോഗ്യത്തെ ബാധിച്ചു. തലയിലെ ഏഴാം ശസ്ത്രക്രിയയെത്തുടർന്നു ശരീരത്തിന്റെ ഒരു വശം തളർന്നു. രോഗത്തെ പല തവണ കീഴ്‌പ്പെടുത്തിയ ശരണ്യ തന്റെ ആത്മവിശ്വാസവും പുഞ്ചിരിക്കുന്ന മുഖവും കൊണ്ടാണ് ഇതുവരെയും പൊരുതിനിന്നിരുന്നത്.

2012–21 കാലഘട്ടത്തിലായി 11 ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു. 33 തവണ റേഡിയേഷനും ചെയ്തു. സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ ആദ്യവസാനം ഒപ്പമുണ്ടായിരുന്നത് സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്. ഒരു യഥാർത്ഥ സൗഹൃദവും പിന്നീടങ്ങോട്ട് മലയാളികൾ കണ്ടു.

ശരണ്യ അർബുദവുമായി മല്ലിടുന്ന അവസരത്തിലാണ് സുഹൃത്ത് ബിനുവിന്റെ ആലോചന ശരണ്യയ്ക്ക് എത്തുന്നത്. 2014 ഒക്ടോബർ 26 ന് ബിനുവും ശരണ്യയും വിവാഹിതരായി. എന്നാൽ വിവാഹം കഴിഞ്ഞും ട്യൂമർ രൂക്ഷമായതോടെ വിവാഹജീവിതവും പ്രശ്നത്തിലായി.

അങ്ങനെ പിന്നീടുള്ള ജീവിതപോരാട്ടത്തിൽ ശരണ്യ തനിച്ചാവുകയും ചെയ്തു. ശാരീരികവും മാനസികമായും തളർന്ന ശരണ്യയ്ക്ക് പിന്നീട് ചികിത്സാ ചെലവുകൾക്കായി ഉണ്ടായിരുന്നതെല്ലാം വിറ്റുകളയേണ്ട അവസ്ഥയും ഉണ്ടായി. സാമ്പത്തികമായും തകർന്നതോടെ അമ്മയും ശരണ്യയും തനിച്ച് സീമ ജി നായരുടെ സ്നേഹമായ സ്നേഹസീമ എന്ന വീട്ടിലായിരുന്നു താമസം.

സ്വന്തമായി വീടില്ലാതെ വാടകവീടുകൾ തോറും കയറിയിറങ്ങിയ സമയത്താണ് ആ അമ്മയ്ക്കും മകൾക്കും സീമ ജീ. നായരുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്താൽ സ്നേഹസീമ എന്ന വീട് സാധ്യമാക്കിക്കൊടുത്തത്. അസുഖം മാറി വെള്ളിത്തിരയിൽ തിരിച്ചെത്തണമെന്ന് ശരണ്യ എന്നും ആഗ്രഹിച്ചിരുന്നു, ഒപ്പം ആരാധകരും. ആ ആഗ്രഹങ്ങളാണ് ഇന്ന് കൊഴിഞ്ഞുവീണത് . സ്നേഹസീമയിൽ നിന്ന് അമ്മയെ തനിച്ചാക്കി ശരണ്യ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.

about sarany sasi

More in Malayalam

Trending

Recent

To Top