ആ ചിത്രം തിയേറ്ററില്‍ കാണുമ്പോള്‍ വലിയ സന്തോഷമാണ് തോന്നിയിട്ടുള്ളത് ; മനസ്സിനോട് കൂടുതല്‍ ചേര്‍ത്ത് വെച്ചിട്ടുള്ളത് ആ ചിത്രമാണ്; ഇഷ്ട സിനിമയെക്കുറിച്ച് നിമിഷ സജയന്

വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുന്ന നടിയാണ് നിമിഷ സജയന്. മലയാളത്തില്‍ നിമിഷ ചെയ്ത റോളുകളെല്ലാം ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ താന്‍ ചെയ്ത സിനിമകളില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് പറയുകയാണ് നടി.
തന്റെ ആദ്യ സിനിമയായ തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മനസ്സിനോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നതെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നിമിഷ പറയുന്നു. ആദ്യ ചിത്രത്തിന്റെ അനുഭവം മറ്റേത് ചിത്രങ്ങള്‍ക്കും കിട്ടില്ലെന്നും ആ ചിത്രം തിയേറ്ററില്‍ കാണുമ്പോള്‍ വലിയ സന്തോഷമാണ് തോന്നിയിട്ടുള്ളതെന്നും നിമിഷ പറഞ്ഞു.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം തന്നെ തേടി വന്നില്ലായിരുന്നുവെങ്കിലും താന്‍ മറ്റേതെങ്കിലും ചിത്രങ്ങളില്‍ അഭിനയിക്കുമായിരുന്നുവെന്നും സിനിമ തന്നെയാണ് വഴിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നുവെന്നും അഭിമുഖത്തില്‍ നിമിഷ കൂട്ടിച്ചേര്‍ത്തു.
മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലികാണ് നിമിഷയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നിമിഷയെക്കൂടാതെ ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്, ഇന്ദ്രന്‍സ്, ജലജ, ദിവ്യപ്രഭ, ചന്ദു നാഥ് എന്നിവരാണ് മാലികിലെ പ്രധാനപ്പെട്ട മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...