2001 ല്‍ വിനയന് സംവിധാനം ചെയ്ത ചിത്രം രാക്ഷസരാജാവിനെ കുറിച്ചുള്ള അറിയാക്കഥ വെളിപ്പെടുത്തിയിരിക്കുകയാണ് കലാ സംവിധായകന് എം ബാവ ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ ചിത്രീകരണത്തിനായി സെറ്റിട്ടതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. സിനിമയില്‍ കാണിച്ചിരിക്കുന്ന കറന്‍സി കണ്ടെത്തിയതിനെ കുറിച്ചും അത് സൂക്ഷിച്ച് കൈകാര്യം ചെയ്തതിനെ കുറിച്ചുമൊക്കെ സിനിമയുടെ ഓര്‍മ്മ പങ്കുവെച്ച് കൊണ്ട് എം ബാവ പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
ചിത്രീകരണത്തിനായി ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു സാധനമായിരുന്നു കറന്‍സി. സെറ്റ് ഇട്ടത് മുതല്‍ കറന്‍സിയുടെ ഡ്യൂപ്ലിക്കേറ്റ് അന്വേഷിക്കുകയായിരുന്നു. അത്രയും ഓര്‍ജിനല്‍ കറന്‍സി ആര്‍ക്കും തരാനും പറ്റില്ല. സിനിമയില്‍ അങ്ങനെ ഇടാനും പറ്റില്ല. സാധാരണ മുകളിലും താഴേയും ഓരോ നോട്ട് വെച്ചിട്ട് പേപ്പറില്‍ കളര്‍ ചെയ്യും, അതാണ് സിനിമയില്‍ ചെയ്ത് കൊണ്ട് ഇരുന്നത്. എന്നാല്‍ ഈ സിനിമയില്‍ ഡയറക്ടര്‍ അതിന് സമ്മതിച്ചില്ല.
നിര്‍മ്മാതാവ് സര്‍ഗം കബീറിന്റെ സുഹൃത്തിന്റെ പ്രസ്സിലാണ് കറന്‍സി പ്രിന്റ് ചെയ്തത്. ഷൂട്ടിന്റെ ആവശ്യമാണെന്ന് എഴുതി മാറ്റിയാണ് പൈസ പ്രിന്റ് ചെയ്തത്. ഒരു നോട്ട് പോലും പുറത്ത് പോകാതെ സെക്യൂരിറ്റി നില്‍ക്കേണ്ടി വന്നു. പുറത്ത് പോയാല്‍ അതിന്റെ പുറകില്‍ തൂങ്ങാന്‍ പോകുന്നത് താനോ നിര്‍മ്മാതാവോ സംവിധായകനോ ആയിരിക്കുമെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
കഴിഞ്ഞ ദിവസം, ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ആറ്റുകാലിൽ അന്നദാനം നടത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കൊപ്പമെത്തിയാണ് നടൻ അന്നദാനം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ...