Malayalam
ആവശ്യം കഴിഞ്ഞ് ചവറ്റുകൊട്ടയിൽ എറിയുന്നത് അപമാനിക്കുന്നതിന് തുല്യം! വേദനയോടെ സൂരജ്….
ആവശ്യം കഴിഞ്ഞ് ചവറ്റുകൊട്ടയിൽ എറിയുന്നത് അപമാനിക്കുന്നതിന് തുല്യം! വേദനയോടെ സൂരജ്….
രാജ്യം 75 ആം സ്വാതന്ത്ര ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഓരോ ഇന്ത്യക്കാരനിലും ഈ ഓർമ്മകൾ എപ്പോഴും ഉണ്ടാകണമെങ്കിലും ഓഗസ്‌റ്റ് പതിനഞ്ച് രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിന്ന് ആഘോഷിക്കേണ്ട ദിവസമാണ്. ഇത്തവണയും കൊറോണ ഭീഷണിയിൽ തന്നെ ആണ് രാജ്യം.
കേസുകൾ വര്ധിച്ചുവരുന്നതും, മറ്റൊരു തരംഗം കൂടി ഉണ്ടായേക്കും എന്ന ഭീഷണി നിലനിൽക്കുകയും ചെയുന്ന സാഹചര്യത്തിൽ ആണ് സ്വാതന്ത്ര ദിനം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുന്നത്. ഇതിനിടയിൽ ഇന്ത്യൻ പതാകയെ പോലെ തന്നെ ഇന്ത്യൻ പതാക വഹിക്കുന്ന മാസ്ക്കുകളും വിപണിയിൽ എത്തിയിട്ടുണ്ട്. ഇതിനെതിരെ സീരിയൽ താരം നടൻ സൂരജ് പങ്കിട്ട ഒരു പോസ്റ്റാണ് ഏറെ വൈറലായി മാറിയത്.
നിങ്ങൾ ഇന്ത്യയെ സ്നേഹിക്കുന്നുണ്ടോ?എങ്കിൽ ഇതൊന്നു കേൾക്കുക, എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ സന്ദേശം സോഷ്യൽ മീഡിയ വഴി പങ്കിട്ടത്.
‘വരാനിരിക്കുന്ന ഓഗസ്റ്റ് 15ന് ദയവായി ഇന്ത്യൻ പതാക വഹിക്കുന്ന ഇത്തരത്തിലുള്ള മാസ്ക്കുകൾ വാങ്ങരുത് ചില കമ്പനികൾ അവരുടെ മാസ്ക്കുകൾ അവരുടെ നല്ല ലാഭത്തിനു വേണ്ടി വിൽക്കുന്നു.. ആ മാസ്കുകൾ നമ്മുടെ ആവശ്യം കഴിഞ്ഞ് നമ്മൾ ചവറ്റുകൊട്ടയിൽ എറിയുമ്പോൾ നമ്മുടെ മാതൃ രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്.. ദയവായി ഇത് പിന്തുടരുത്’, എന്നും അദ്ദേഹം പറയുന്നു.