നിമിഷ സജയനുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അനു സിത്താര. ജീവിതത്തില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ കൂട്ടാണ് നിമിഷ, അവൾ എന്റെ അടുത്ത സുഹൃത്ത് അല്ലെങ്കില്‍ സഹോദരി എന്ന് പറയാം. ലോക്ഡൗണ്‍ സമയത്ത് നിമിഷ വീട്ടില്‍ വന്നതായും അനു സിത്താര ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലോക്ഡൗണ്‍ സമയത്ത് നിമിഷ വീട്ടിലേക്ക് വന്നിരുന്നു. നാലഞ്ച് ദിവസം നില്‍ക്കാനായി വന്നതാണ്. അതിന് ശേഷം തങ്ങള്‍ ഒരുമിച്ച് എറണാകുളത്തേക്ക് പോയി. നിമിഷയെ താന്‍ ആദ്യമായി കാണുന്നത് ഒരു കുപ്രസിദ്ധ പയ്യന്റെ ലൊക്കേഷനില്‍ വെച്ചാണ്. താന്‍ ആദ്യമായി കണ്ടുമുട്ടുന്ന ഒരാളുമായി പെട്ടെന്ന് കമ്പനിയാകും. ഒരുപാട് നേരം സംസാരിച്ചു.
കുറച്ച് നേരം കഴിഞ്ഞപ്പോള്‍ തോളത്ത് കൈയിട്ട് നടക്കാന്‍ തുടങ്ങി. തനിക്കെന്തോ പുതിയ ആളെ കിട്ടിയ ഫീല്‍ ആയിരുന്നില്ല അവളെ കണ്ടപ്പോള്‍. അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും അടിപൊളിയായി പോകുന്നുണ്ട്. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അല്ലെങ്കില്‍ സഹോദരി എന്ന് പറയാം. എല്ലാവര്ക്കും അങ്ങനൊരു സുഹൃത്ത് ഉണ്ടായിക്കൂടണമെന്നില്ല.
പ്രത്യേകിച്ച് തങ്ങള്‍ സെയിം ഫീല്‍ഡില്‍ നിന്നാകുമ്പോള്‍. ഒരു പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. തനിക്ക് ലൈഫില്‍ കിട്ടിയ വലിയൊരു കൂട്ടാണ് നിമിഷയുടെ കൂട്ട്. തീര്‍ച്ചയായിട്ടും ഇതുപോലെ തന്നെ മുന്നോട്ടും ഉണ്ടാകും എന്ന് അനു സിത്താര വ്യക്തമാക്കി.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...