Bollywood
കേട്ടതിന്റെ സത്യാവസ്ത അറിയാതെ പാതി വെന്ത വിവരങ്ങളില്‍ അഭിപ്രായം പറയുന്നത് ഒഴിവാക്കുക..അമ്മ എന്ന നിലയില്‍ എന്റെ കുട്ടികള്‍ക്ക് വേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം!
കേട്ടതിന്റെ സത്യാവസ്ത അറിയാതെ പാതി വെന്ത വിവരങ്ങളില്‍ അഭിപ്രായം പറയുന്നത് ഒഴിവാക്കുക..അമ്മ എന്ന നിലയില്‍ എന്റെ കുട്ടികള്‍ക്ക് വേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം!
അശ്ലീല സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായതോടെ ശില്‍പ ഷെട്ടിയ്ക്ക് എതിരെ വ്യാപക ആരോപണങ്ങളാണ് ഉയര്‍ന്നത്. അന്വേഷണം നടന്നുകൊണ്ടിരിയ്ക്കുന്ന കേസില്‍ തനിക്കെതിരെ അപ്രിയ സത്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് നടി കോടതിയെ സമീപിയ്ക്കുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ശില്‍പ ഷെട്ടി ഒന്നും പ്രതികരിച്ചിട്ടില്ല. ആദ്യമായി നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മൗനം വെടിഞ്ഞു. ഒരു അമ്മ എന്ന നിലയില്‍, എന്റെ കുട്ടികള്‍ക്ക് വേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നാണ് ശില്‍പ ഷെട്ടിയുടെ അഭ്യര്‍ത്ഥന.
ശില്‍പയുടെ വാക്കുകളിലേക്ക്
”അതെ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ എല്ലാവര്‍ക്കും മുന്നില്‍ ഒരു വെല്ലുവിളിയാണ്. ഒരുപാട് അഭ്യൂഹങ്ങളും ആരോപണങ്ങളും കേട്ടു. മാധ്യമങ്ങളും അഭ്യുദയകാംക്ഷികളും എന്റെ മേല്‍ അനാവശ്യമായ ഒരുപാട് അഭിലാഷങ്ങള്‍ ചൊരിഞ്ഞു. ഒരുപാട് ചോദ്യങ്ങളും ട്രോളുകളും ഉയര്‍ന്നു. എനിക്ക് നേരെ മാത്രമല്ല, എന്റെ കുടുംബത്തിന് നേരെയും”
എന്റെ നിലപാട് ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. അത് ഇനിയും തുടരും, കാരണം ഇത് അന്വേഷണം നന്നുകൊണ്ടിരിയ്ക്കുന്ന വിധിയാണ്. അതുകൊണ്ട് എനിക്ക് വേണ്ടി തെറ്റായ ഉദ്ധരണികള്‍ നല്‍കുന്നത് നിര്‍ത്തുക”
ഒരു സെലിബ്രിറ്റി എന്ന നിലയില്‍ ‘ഒരിക്കലും പരാതിപ്പെടരുത്, വിശദീകരിക്കരുത്’ എന്ന എന്റെ തത്വശാസ്ത്രം ഞാന്‍ ആവര്‍ത്തിക്കുന്നു. എനിക്ക് പറയാനുള്ളത് എന്താണെന്ന് വച്ചാല്‍, തുടര്‍ന്നുള്ള അന്വേഷണത്തിലും മുംബൈ പൊലീസിലും ഇന്ത്യന്‍ നീതിന്യാത്തിലും എനിക്ക് വിശ്വാസമുണ്ട്. ലഭ്യമായ എല്ലാ നിയമപരമായ പരിഹാരങ്ങളും ഞങ്ങള്‍ തേടുന്നുണ്ട്”
‘പക്ഷെ അതുവരെ നിങ്ങളോട് ഒരു അഭ്യര്‍ത്ഥനയുണ്ട്, പ്രത്യേകിച്ചും ഒരു അമ്മ എന്ന നിലയില്‍ എന്റെ കുട്ടികള്‍ക്ക് വേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. കേട്ടതിന്റെ സത്യാവസ്ത അറിയാതെ പാതി വെന്ത വിവരങ്ങളില്‍ അഭിപ്രായം പറയുന്നത് ഒഴിവാക്കണം”
”നിയമങ്ങള്‍ അനുസരിക്കുന്ന ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലും 29 വര്‍ഷമായി കഠിനാധ്വാത്തോടെ ഇന്റസ്ട്രിയില്‍ നിലനില്‍ക്കുന്ന അഭിനേത്രി എന്ന നിലയിലും ഞാന്‍ അഭിമാനിക്കുന്നു. ജനങ്ങള്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ചു. ആ വിശ്വാസം ഞാന്‍ ഒരിക്കലും തകര്‍ക്കില്ല. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, ഈ ഒരു സമയത്ത് എന്റെ കുടുംബത്തിന്റെ സ്വകാര്യതയ്ക്കുള്ള എന്റെ അവകാശത്തെ ബഹുമാനിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. ഞങ്ങള്‍ ഒരു മാധ്യമ വിചാരണയും അര്‍ഹിക്കുന്നില്ല. ദയവായി നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിയ്ക്കുക. സത്യമേവ ജയതേ. പോസിറ്റീവിറ്റിയോടും നന്ദിയോടും ശില്‍പ ഷെട്ടി കുന്ദ്ര’ എന്നാണ് ശില്‍പയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
