എനിക്ക് പ്രശസ്തിക്ക് വേണ്ടി അത്യഗ്രഹമില്ല, അതുകൊണ്ടാണ് നഗ്നയായി അഭിനയിക്കാനും, സംവിധാകയനൊപ്പം കിടക്കാനും തയ്യാറാകാതിരുന്നത്; തുറന്ന് പറഞ്ഞ് നര്‍ഗീസ് ഫക്രി
അമേരിക്കയില്‍ ജനിച്ച് മോഡലിംഗിലൂടെ ബോളിവുഡില്‍ എത്തിയ താരമാണ് നര്‍ഗീസ് ഫക്രി. റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ ബോളിവുഡ് സംബന്ധിച്ച് നടത്തിയ തുറന്നുപറച്ചിലുകള്‍ ചര്‍ച്ചയാകുകയാണ്. ഒരു ഇംഗ്ലീഷ് എന്‍റര്‍ടെയ്മെന്‍റ് സൈറ്റിനായി മുന്‍ പോണ്‍താരം ബ്രിട്ട്നി ഡിലാമോറോയുമായി സംസാരിക്കവെയാണ് ബോളിവുഡിനെക്കുറിച്ചുള്ള അഭിപ്രായം നര്‍ഗീസ് തുറന്നുപറഞ്ഞത്.
എനിക്ക് പ്രശസ്തിക്ക് വേണ്ടി അത്യഗ്രഹമില്ല, അതിനാലാണ് നഗ്നയായി അഭിനയിക്കാനും, സംവിധാകയനൊപ്പം കിടക്കാനും ഒന്നും തയ്യാറാകാതിരുന്നത്. അതിനാല്‍ തന്നെ എനിക്ക് അനവധി അവസരങ്ങള്‍ നഷ്ടമായി, ശരിക്കും അത് ഹൃദയഭേദകമാണ്. ഞാന്‍ എവിടെപ്പോയാലും എന്‍റെ നിലവാരം കാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശരിക്കും അതിനാല്‍ പലയിടത്ത് നിന്നും ഞാന്‍ ഒഴിവാക്കപ്പെട്ടു.
അത് എന്നെ വേദനിപ്പിച്ചു, പക്ഷെ ഞാന്‍ സ്വയം ആശ്വസിപ്പിച്ചു. മൂല്യങ്ങളുമായി ജീവിക്കുന്നവര്‍ മറ്റൊരു വഴിയിലൂടെ വിജയം നേടുന്നുണ്ട്. ചിലപ്പോള്‍ ഇതല്ലായിരിക്കും എന്‍റെ വഴി. അത് എനിക്ക് ഏറെ ആശ്വസമായി. എന്‍റെ മൂല്യങ്ങളാണ് എന്തിനെക്കാളും എനിക്ക് വലുത്- നര്‍ഗീസ് പറയുന്നു.
ഒരുതരത്തില്‍ ബോളിവുഡില്‍ ജോലി ചെയ്യാന്‍ ഇഷ്ടമായിരുന്നു. അവര്‍ അധികം സെക്സ് രംഗങ്ങള്‍ ഒന്നും എടുക്കില്ല. മോഡലിംഗില്‍ ആണെങ്കില്‍ നിങ്ങള്‍ നഗ്നയായോ, ടോപ് ലെസായോ ഒക്കെ നിന്നുകൊടുക്കേണ്ടിവരും. അത് ഒട്ടും എനിക്ക് യോജിക്കാന്‍ കഴിയുന്ന കാര്യമല്ല. മോഡലിംഗിന്‍റെ തുടക്കത്തില്‍ പ്ലേ ബോയ് മാഗസിന്‍ മോഡലായി അവസരം ലഭിച്ചെന്നും. തന്‍റെ മൂല്യങ്ങളില്‍ അടിയുറച്ച് നിന്നതിനാല്‍ വലിയ പണം ലഭിക്കുന്ന പരിപാടിയായിട്ടുപോലും അതിന് പോയില്ല, നര്‍ഗീസ് പറയുന്നു.