Connect with us

അവയവകടത്ത് .. സർക്കാർ ഉദ്യോഗസ്ഥർ മുതൽ സർക്കാർ ഡോക്ടർമാർ വരെ നീളുന്നു… അവയവ മാഫിയ റാക്കറ്റിന് ആര് കടിഞ്ഞാണിടും? പൂട്ടികെട്ടാൻ തിരുവനന്തപുരം റൂറൽ എസ്.പി!

Malayalam

അവയവകടത്ത് .. സർക്കാർ ഉദ്യോഗസ്ഥർ മുതൽ സർക്കാർ ഡോക്ടർമാർ വരെ നീളുന്നു… അവയവ മാഫിയ റാക്കറ്റിന് ആര് കടിഞ്ഞാണിടും? പൂട്ടികെട്ടാൻ തിരുവനന്തപുരം റൂറൽ എസ്.പി!

അവയവകടത്ത് .. സർക്കാർ ഉദ്യോഗസ്ഥർ മുതൽ സർക്കാർ ഡോക്ടർമാർ വരെ നീളുന്നു… അവയവ മാഫിയ റാക്കറ്റിന് ആര് കടിഞ്ഞാണിടും? പൂട്ടികെട്ടാൻ തിരുവനന്തപുരം റൂറൽ എസ്.പി!

കേരളത്തിൽ അവയവ മാഫിയ റാക്കറ്റ് പ്രവർത്തിക്കുന്നെണ്ടെന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അവയവ കടത്തുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥർ മുതൽ പേരുകേട്ട സർക്കാർ ഡോക്ടർമാർ വരെ നീളുന്ന വലിയ സംഘ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം പുറത്തുവിട്ട വിവരം. ഇതിന് പിന്നാലെയായിരുന്നു അച്ഛന്റെ സഹോദരിയുടെ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവയവ മാഫിയയുടെ പങ്ക് സംശയിക്കണമെന്നും പറഞ്ഞ് കൊണ്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും എത്തി . കേരളത്തില്‍ അവയവ മാഫിയയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് തുറന്നു വെളിപ്പെടുത്തലുമായി സംവിധായകൻ രംഗത്തെത്തിയത്.

.
സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകളും തിരുവനന്തപുരം പെരുമ്പഴുതൂര്‍ സ്വദേശിയുമായ സന്ധ്യ നവംബര്‍ 7ന് മരണപ്പെട്ടിരുന്നു. ഈ മരണത്തിലാണ് അവയവക്കച്ചവട മാഫിയയുടെ പങ്ക് സംശയിച്ച് സനല്‍ രംഗത്തെത്തിയിരിക്കുന്നത്. ഏഴാം തീയതി വൈകുന്നേരമായിരുന്നു പെട്ടെന്ന് സന്ധ്യയുടെ മരണം സംഭവിക്കുന്നത്. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ ആശുപത്രി അധികൃതരുടെയും പൊലീസിന്‍റെയും ഭാഗത്ത് നിന്നുണ്ടായ അസ്വാഭാവിക നീക്കങ്ങളാണ് ദുരൂഹതകളുടെ തുടക്കമെന്ന് സനല്‍ പറയുന്നു.ശവശരീരത്തിൽ കണ്ട മാര്‍ക്കുകളടക്കം രേഖപ്പെടുത്താന്‍ ഇന്‍ക്വസ്റ്റ് സമയത്ത് പൊലീസ് തയ്യാറായില്ല എന്നും സനൽ കുമാർ ആരോപിച്ചു. തിരുവനന്തപുരം സ്വദേശി സന്ധ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സനല്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രധാനമന്ത്രിക്കും കത്ത് നല്‍കിയിരുന്നു.

എറണാകുളത്ത് നഴ്സിംഗ് വിദ്യാര്‍ത്ഥിയായ മകളോട് അന്വേഷിച്ചപ്പോഴാണ് 2018ല്‍ സന്ധ്യ പത്ത് ലക്ഷം രൂപയ്ക്ക് കരള്‍ വിറ്റ കാര്യം സനൽ കുമാർ അറിയുന്നത്. വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങള്‍ സന്ധ്യക്കുണ്ടായിരുന്നിട്ടും അവയവ ദാനം നടന്നതില്‍ സംശയമുണ്ടെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു. എഴുത്തും വായനയും അറിയാത്ത സന്ധ്യ ഒറ്റയ്ക്ക് എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റിയിൽ എത്തി എന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും അദ്ദേഹം പറയുന്നു. ഒരു മാസം മുന്‍പ് സന്ധ്യക്ക് കോവിഡ് ബാധിക്കുകയും മാറുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചെന്ന് ചൂണ്ടിക്കാട്ടി മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാത്തതിലും സനല്‍ ദുരൂഹത സംശയിക്കുന്നു.

മൃതദേഹം രണ്ട് ദിവസമാണ് പോസ്റ്റുമോർട്ടം ചെയ്യാതെ സൂക്ഷിച്ചതെന്നും, പോസ്റ്റുമോർട്ടം നടക്കുമ്പോൾ ഡോക്ടറുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു

അസുഖം വന്ന് മരിച്ചുവെന്ന് പറയുന്ന സന്ധ്യയുടെ മൃതദേഹത്തിൽ വലതു കൈത്തണ്ടയിൽ ചതവുപോലുളള ഒരു പാടും, ഇടത് കണ്ണിനു താഴെയായി ചോരപ്പാടും, കഴുത്തിൽ വരഞ്ഞപോലുള്ള പാടും ഉണ്ടായിരുന്നു. അതിന്റെ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവിടെയുണ്ടായിരുന്ന പൊലീസുകാർ തന്നെ ബലം പ്രയോഗിച്ച് പുറത്താക്കി. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായിരുന്നുവെങ്കിൽ, മെഡിക്കൽ കേളേജിലേക്ക് എത്തുമ്പോൾ സന്ധ്യയുടെ പരിശോധനാ ഫലം കൊവിഡ് പോസിറ്റീവായി. മൃതദേഹം ദഹിപ്പിച്ചാൽ എല്ലാ തെളിവുകളും നശിക്കുമെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. .

മരണപ്പെട്ട സന്ധ്യയ്ക്ക് കിഡ്‌നി സംബന്ധമായതും, ഹൃദയ സംബന്ധമായതുമായ ആരോഗ്യപ്രശ്‌നങ്ങൾ ഉളളതായി തനിക്കറിയാം. ആ അവസരത്തിൽ എങ്ങനെ ഇത്തരം ഒരു ശസ്ത്രക്രിയയ്ക്ക് ആശുപത്രി അധികൃതർ സമ്മതിച്ചു എന്ന് ചോദിച്ചപ്പോൾ അവർ നടത്തിയ സ്‌കാനിംഗുകളിലും ടെസ്റ്റുകളിലും ഒന്നും പ്രശ്‌നങ്ങൾ ഇല്ലായിരുന്നതായി ഡോക്ടർമാർ പറഞ്ഞു എന്നാണ് മകൾ പറയുന്നതെന്നും സനൽകുമാർ ശശിധരൻ പറയുന്നു

അതെ സമയം അവയവ കച്ചവടം മാഫിയക്കെതിരായ സംവിധായകൻ സനൽകുമാർ ശശിധരന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിറക്കി. തിരുവനന്തപുരം റൂറൽ എസ്.പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഡി.ജി.പി യാണ് സംഭവത്തിൽ അന്വേഷണ ഉത്തരവ് ഇറക്കിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top