Connect with us

എന്റെ മുൻഭാര്യ ശ്രീജയുടെ പുനർ വിവാഹം കഴിഞ്ഞതായി ഇന്നലെ അറിഞ്ഞു, അയാൾക്ക് സ്നേഹവും സമാധാനവും ലഭിക്കുന്ന ഒരു ബന്ധം ഉണ്ടാകുന്നതിൽ എനിക്ക് സന്തോഷമാണുള്ളത്… അവരുടെ ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ; കുറിപ്പ് പങ്കുവെച്ച് സനൽകുമാർ ശശിധരൻ .

Malayalam

എന്റെ മുൻഭാര്യ ശ്രീജയുടെ പുനർ വിവാഹം കഴിഞ്ഞതായി ഇന്നലെ അറിഞ്ഞു, അയാൾക്ക് സ്നേഹവും സമാധാനവും ലഭിക്കുന്ന ഒരു ബന്ധം ഉണ്ടാകുന്നതിൽ എനിക്ക് സന്തോഷമാണുള്ളത്… അവരുടെ ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ; കുറിപ്പ് പങ്കുവെച്ച് സനൽകുമാർ ശശിധരൻ .

എന്റെ മുൻഭാര്യ ശ്രീജയുടെ പുനർ വിവാഹം കഴിഞ്ഞതായി ഇന്നലെ അറിഞ്ഞു, അയാൾക്ക് സ്നേഹവും സമാധാനവും ലഭിക്കുന്ന ഒരു ബന്ധം ഉണ്ടാകുന്നതിൽ എനിക്ക് സന്തോഷമാണുള്ളത്… അവരുടെ ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ; കുറിപ്പ് പങ്കുവെച്ച് സനൽകുമാർ ശശിധരൻ .

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മലയാളത്തിന് അഭിമാനമായ നേട്ടങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമ ജീവിതത്തിലും വ്യക്തി ജീവിതത്തിലും അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹം തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ തന്റെ മുൻഭാര്യ ശ്രീജ രണ്ടാം വിവാഹം ചെയിതിരിക്കുന്നുവെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുകയാണ്

സനൽകുമാർ ശശിധരൻ

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്

എന്റെ മുൻഭാര്യ ശ്രീജയുടെ പുനർ വിവാഹം കഴിഞ്ഞതായി ഇന്നലെ അറിഞ്ഞു. മക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ ഒരു അമ്പലത്തിൽ വെച്ചായിരുന്നത്രെ ചടങ്ങുകൾ. ശ്രീജയുടെ സുഹൃത്തുകൂടിയായ കൃഷ്ണകുമാർ ആണ് വരൻ. വീട്ടുകാരും സുഹൃത്തുക്കളും ആലോചിച്ചുറപ്പിച്ചതാണ് വിവാഹം എന്നറിയുന്നു. ഇക്കാര്യം അറിഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. എന്നാൽ എന്തുകൊണ്ടോ വിവാഹത്തിന്റെ വിവരം ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പോലും ശ്രീജ പരസ്യമാക്കിയിട്ടില്ല. എന്ത് കാര്യത്തിനും വ്യക്തിയുടെ സ്വകാര്യജീവിതത്തെ പൊതുസ്വത്തുപോലെ അലക്കുന്ന സമൂഹത്തെ ഭയന്നിട്ടാവണം അങ്ങനെ ചെയ്യുന്നത്. അതിന്റെ ആവശ്യമില്ലെന്നും വിവാഹമൊക്കെ പൊതുസമൂഹം അറിയേണ്ടതാണെന്നും പറഞ്ഞിട്ടും ശ്രീജയ്ക്ക് അത് അംഗീകരിക്കാൻ കഴിയുന്നില്ല. പൊതുജനം ആവശ്യത്തിനും അനാവശ്യത്തിനും ചർച്ച ചെയ്യുന്ന എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന സ്ത്രീ എന്ന നിലയിൽ അവരുടെ ജീവിതത്തിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ വലിയ മാറ്റം പൊതുസമൂഹത്തെ അറിയിക്കേണ്ടത് എന്റെ കടമയാണെന്ന് കരുതുന്നത് കൊണ്ട് ഞാനിത് ചെയ്യുകയാണ്.

ശ്രീജയ്ക്കും ഭർത്താവിനും സ്നേഹസമൃദ്ധവും സന്തോഷപൂർണവുമായ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു. എന്റെ ജീവിതവുമായി ബന്ധപ്പെട്ട കെട്ടുകഥകളിലും പൊതുസമൂഹത്തിൽ ഇടപെടുന്ന കലാകാരൻ എന്ന നിലയിലുള്ള പരസ്യവും രഹസ്യവുമായ വിചാരണകളിലും അവരെ വലിച്ചിഴയ്ക്കരുത് എന്നും അഭ്യർത്ഥിക്കുകയാണ്.
വിവാഹകാര്യം പൊതുസമൂഹത്തെ അറിയിക്കേണ്ടത് അതിൽ ഉൾപ്പെട്ട ആളുകൾ ആണെങ്കിലും ഇക്കാര്യം ഞാനറിയിക്കുന്നതിന് ചില കാരണങ്ങളുണ്ട്. ഞങ്ങൾ തമ്മിലുള്ള വിവാഹബന്ധം വേർപിരിഞ്ഞ വിവരം ഞാൻ പരസ്യപ്പെടുത്തിയിട്ടുണ്ട് എങ്കിലും ഇപ്പോഴും പൊതുവിടങ്ങളിൽ എന്റെ ഭാര്യ എന്ന നിലയിലാണ് ശ്രീജയുടെ പേരുള്ളത്. പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ വേർപിരിഞ്ഞത് എന്ന് പലപ്പോഴും ഞാൻ ആവർത്തിച്ചിട്ടുണ്ട് എങ്കിലും ഞാൻ ശ്രീജയെയും കുട്ടികളെയും ഉപേക്ഷിച്ചു പോയതാണെന്നും ശ്രീജ ഇപ്പോഴും ഞാൻ ഇട്ടെറിഞ്ഞു പോയതിന്റെ വിരഹത്തിൽ കഴിയുകയാണെന്നും തെറ്റായ കഥകൾ പ്രചരിക്കുന്നുണ്ട്. ഇത്തരം തെറ്റിദ്ധാരണകൾ ഞങ്ങളുടെ രണ്ടുപേരുടെയും വ്യക്തിജീവിതങ്ങളെ ബാധിക്കും. എനിക്ക് ഇത് ബോധ്യമാക്കിത്തന്ന ഒരു സംഭവം ഈയിടെ ഉണ്ടാവുകയും ചെയ്തു.
കുറച്ചു നാളുകൾക്ക് മുൻപ് എനിക്ക് ഒരു സുഹൃത്തിന്റെ ഫോൺ വന്നു. അദ്ദേഹം സംസാരിച്ച് തുടങ്ങിയത് എന്റെ സിനിമകളെ കുറിച്ചാണെങ്കിലും എത്തിച്ചേർന്നത് എന്റെ വിവാഹമോചനത്തിലാണ്.

ശ്രീജയും ഞാനും ഒന്നിച്ച് ജീവിക്കണമെന്നും അതിനു വേണമെങ്കിൽ ഇടപെട്ട് സംസാരിക്കാൻ അയാൾ തയാറാണെന്നും പറഞ്ഞു. ഒന്നിച്ച് ജീവിക്കുമ്പോഴുള്ള പ്രശ്നങ്ങൾ കാരണം ഞങ്ങൾ പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടിയതാണെന്നും ഞങ്ങൾ ക്കിടയിൽ ഇപ്പോൾ മനസമാധാനമാണ് ഉള്ളതെന്ന് പറഞ്ഞപ്പോഴും അദ്ദേഹം അത് വിശ്വസിക്കാതെ ശ്രീജയുടെ മനോവിഷമത്തെ കുറിച്ച് പറയുകയായിരുന്നു. മലയാള സിനിമയിൽ നമ്പർ ഒൺ ഡയറക്ടർ ഞാനാണെന്ന് താൻ ഒരു പോസ്റ്റിടുകയാണെന്നും അതിൽ എന്നെ ടാഗ് ചെയ്യുന്നതിന് പകരം ശ്രീജയെ ടാഗ് ചെയ്യുകയാണ് എന്ന് പറഞ്ഞു. അനാവശ്യമായ ആ പ്രവർത്തികൊണ്ട് വെറുതെ അവർക്ക് മനപ്രയാസം ഉണ്ടാക്കരുതെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. എന്നെ കുറിച്ച് എന്തെങ്കിലും എഴുതിയാൽ എന്നെ ടാഗ് ചെയ്യുന്നതല്ലേ ശരിയെന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന് കാര്യം മനസിലായി. അല്പസമയം കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും വിളിച്ചു. പോസ്റ്റിട്ടിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ നോക്കുമ്പോൾ എന്നോട് പറഞ്ഞപോലെ തന്നെ എനിക്ക് അനാവശ്യമായ ഒരു കിരീടം ചാർത്തി തന്നുകൊണ്ടുള്ള പോസ്റ്റുണ്ട്. ഭാഗ്യവശാൽ അതിൽ എന്നെയുൾപ്പെടെ ആരെയും ടാഗ് ചെയ്തിട്ടില്ല.

ഞാനതിൽ ഒരു നന്ദി കമെന്റൊക്കെ എഴുതുകയും ചെയ്തു. അദ്ദേഹം പെട്ടെന്നൊരു ആവേശം കൊണ്ട് എഴുതിയതിനാലാവണം അധികം താമസിയാതെ ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തായാലും ഇങ്ങനെ എൻറെ നിരവധി അഭ്യുദയ കാംക്ഷികൾക്ക് ഇപ്പോഴും ശ്രീജയും ഞാനും രണ്ട് വ്യക്തികളാണെന്ന് മനസിലായിട്ടില്ല എന്നെനിക്ക് മനസിലായി. ഞങ്ങൾ ഒന്നിച്ച് ദാമ്പത്യജീവിതം നയിക്കുകയും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഒന്നിച്ച് ജീവിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് മനസിലാക്കി മാന്യമായി പിരിഞ്ഞു പോവുകയും ചെയ്ത രണ്ട് മനുഷ്യരാണ്. എനിക്ക് അദ്ദേഹത്തോട് ഒരു ശത്രുതയുമില്ല തിരിച്ചും അങ്ങനെയാണ് എന്നാണ് ഞാൻ കരുതുന്നത്. അയാൾക്ക് സ്നേഹവും സമാധാനവും ലഭിക്കുന്ന ഒരു ബന്ധം ഉണ്ടാകുന്നതിൽ എനിക്ക് വളരെയധികം സന്തോഷമാണുള്ളത്. അവരുടെ ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ എന്ന് പൂർണ മനസോടെ ആഗ്രഹിക്കുകയാണ്. സുമനസുകളുടെ പിന്തുണയും സ്നേഹവും എപ്പോഴും ഉണ്ടാകണം.

Continue Reading
You may also like...

More in Malayalam

Trending