Connect with us

നീ പറഞ്ഞത് സത്യം തന്നെയാണ് എല്ലാവരും സത്യം അറിയാൻ വിധിയക്കപ്പെട്ടവരല്ല; വീണ്ടും കുറിപ്പുമായി സനൽകുമാർ ശശിധരൻ

Malayalam

നീ പറഞ്ഞത് സത്യം തന്നെയാണ് എല്ലാവരും സത്യം അറിയാൻ വിധിയക്കപ്പെട്ടവരല്ല; വീണ്ടും കുറിപ്പുമായി സനൽകുമാർ ശശിധരൻ

നീ പറഞ്ഞത് സത്യം തന്നെയാണ് എല്ലാവരും സത്യം അറിയാൻ വിധിയക്കപ്പെട്ടവരല്ല; വീണ്ടും കുറിപ്പുമായി സനൽകുമാർ ശശിധരൻ

പലപ്പോഴും നടി മഞ്ജു വാര്യർക്കെതിരെ രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. ചോല, എസ്. ദുർഗ, കയറ്റം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് ഇദ്ദേഹം. കയറ്റം സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് നടി മഞ്ജു വാര്യരായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം മഞ്ജു വാര്യരെ കുറിച്ച് സനൽ കുമാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് വലിയ വിവാദങ്ങൾക്കാണ് തുടക്കം കുറിച്ചത്.

ഒരിക്കൽ മഞ്ജു വാര്യർ പോലീസിൽ പരാതിപ്പെടുകയും 2022ൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഏറെക്കാലം നിശബ്ദനായിരുന്ന സനൽ കഴിഞ്ഞ ദിവസം മഞ്ജു വാര്യരുടേതെന്ന് അവകാശപ്പെട്ട് ഒരു ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ സോഷ്യൽ മീഡിയയലൂടെ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി മഞ്ജു വാര്യർ താനുമായി അപരനാമത്തിൽ ബന്ധപ്പെടുന്നുണ്ടെന്നാണ് സനൽ കുമാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ എഴുതിയത്. കൂടാതെ മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുള്ളതായും സനൽ കുമാർ കുറിച്ചിരുന്നു. ഇപ്പോഴിതാ മഞ്ജുവിനെ ടാഗ് ചെയ്ത് സനൽ പങ്കുവെച്ച പുതിയ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.

കയറ്റം സിനിമയിൽ നിന്നുള്ള മഞ്ജുവിന്റെ ഒരു ഫോട്ടോയും കുറിപ്പിനൊപ്പം സനൽ പങ്കുവെച്ചിട്ടുണ്ട്. സമൂഹം ഒരു വിരോധാഭാസമാണ്. അത് എന്താണോ നല്ലതെന്ന് ഉള്ളാലെ കരുതുന്നോ അത് മുന്നിൽ വന്ന് നിന്നാൽ തിരിഞ്ഞ് നിൽക്കും. ചീത്തയുടെ കാര്യത്തിലും അങ്ങനെ തന്നെ എന്തിനെയാണോ അത് വെറുക്കുന്നത്… അത് അതിനെ കീഴ്പ്പെടുത്തുമ്പോഴും തിരിച്ചറിയില്ല.

ഏയ്‌ ഇത് അതല്ലെന്ന് സംശയമെയില്ലാതെ വിശ്വസിക്കും. നീ പറഞ്ഞത് സത്യം തന്നെയാണ് എല്ലാവരും സത്യം അറിയാൻ വിധിയക്കപ്പെട്ടവരല്ല. അതിൽ ഒന്നുകൂടി ഞാൻ കൂട്ടിച്ചേർക്കുന്നു. സത്യം അറിയാൻ വിധിക്കപ്പെട്ടവർ എല്ലാം സത്യം അറിയാൻ ആഗ്രഹിക്കുന്നില്ല. സത്യമെന്ന് ഞാനിവിടെ പറയുന്നത് നമ്മുടെ കേവല ജീവിത രഹസ്യങ്ങളെയല്ല. നമ്മൾ വിശാലമാകുന്തോറും വിശാലമാകുന്ന സത്യത്തെ തന്നെ. പക്ഷെ അതിലും കേവലമായി നോക്കുന്നവർക്കും ഒരു സത്യമുണ്ടല്ലോ. അത് പറയേണ്ടത് കടമ തന്നെയല്ലേ! എന്നായിരുന്നു സനൽ കുമാറിന്റെ കുറിപ്പ്.

കഴിഞ്ഞ തവണ, മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നാണ് കുറിപ്പിൽ സനൽ കുമാർ ശശിധരൻ പറഞ്ഞത്. അന്ന് പറഞ്ഞ രണ്ട് കാര്യങ്ങൾ ഇന്ന് ഞാൻ വീണ്ടും ആവർത്തിക്കുന്നു. ഇത്തവണ അവരുടെ ശബ്ദത്തിൽ തന്നെ കേൾക്കാം. എന്റെ അറസ്റ്റിന് ശേഷം 2022 നവംബറിൽ മഞ്ജു വാര്യർ ഒരു അപരനാമത്തിൽ ഫേസ്ബുക്ക് വഴി എന്നെ ബന്ധപ്പെടുകയായിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ നിരന്തരം ഒരു അപരനാമത്തിൽ സംസാരിക്കുന്നു. മൂന്ന് ദിവസം മുമ്പ് എന്നോട് സംസാരിച്ചതിന്റെ ശബ്ദ രേഖയാണ് ഇത്. മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണ് എന്നത് ഞാൻ ആവർത്തിക്കുന്നു. ലിങ്ക് കമന്റിൽ എന്നാണ് സനൽ കുമാർ ശശിധരൻ കുറിച്ചത്. ഒരു സ്ത്രീയുമായി സംസാരിക്കുന്ന ഓഡിയോയും പങ്കുവെച്ചിരുന്നു.

More in Malayalam

Trending