പിഎസ് റഫീഖ് എഴുതി 2010-ല്‍ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ നായകനിലൂടെയാണ് ചെമ്പന്‍ വിനോദ് സിനിമയിലേക്ക് എത്തിയത്. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ
ലിജോ നല്കിയ ധൈര്യമാണ് ‘നായകന്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ കാരണമായത്. ലിജോ എന്റെ സുഹൃത്തായത് കൊണ്ട് മാത്രം സിനിമയിലെത്തിയ ആളാണ് ഞാന്‍. അവന് ‘നായകന്’ എന്ന സിനിമ ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അവന് എഴുതി വച്ചിരുന്ന സ്ക്രിപ്റ്റ് ഞാന്‍ വായിച്ചു നോക്കി.
അതിലെ പോലീസ് ഉദ്യോഗസ്ഥന്റെ റോള്‍ കുറച്ചൂടി പുതുമയോടെ ഇത് വരെ കാണാത്ത ഒരു തരത്തില്‍ എഴുതാന്‍ ഞാന്‍ ലിജോയോട് പറഞ്ഞു. ‘നീ ആ വേഷം ചെയ്യുന്നോ?’ എന്നായി ലിജോയുടെ ചോദ്യം. അഭിനയിക്കാന്‍ അവസരം ലഭിച്ച സ്ഥിതിക്ക് ആദ്യമായി ചോദിച്ച ചോദ്യം എന്റെ നായിക ആരാണെന്നാണ്.
അങ്ങനെ ലിജോ നല്കിയ ധൈര്യത്തിന്റെ പുറത്താണ് ആ സിനിമ ചെയ്തത്. ശമ്പളം ഒന്നും കിട്ടിയില്ല. ലിജോയ്ക്ക് പോലും പ്രതിഫലം കിട്ടിയില്ല. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്ത നായകനില്‍ ഇന്ദ്രജിത്ത് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. മലയാള സിനിമയുടെ കളക്ഷനെക്കുറിച്ചു സംസാരിച്ചതിനെതിരെയാണ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരിക്കുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതനായ വ്യക്തിയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....