Actor
നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ചെമ്പന്‍ വിനോദും ഭാര്യയും!
നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ചെമ്പന്‍ വിനോദും ഭാര്യയും!
പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ചെമ്പന്‍ വിനോദ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വിഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടന്‍ ചെമ്പന്‍ വിനോദിന്റെ ഭാര്യ മറിയം.
പ്രണയത്തിന്റെയും സന്തോഷത്തിന്റെയും വഴക്കുകളുടെയും നാലുവര്‍ഷം കടന്നുപോയെന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നു എന്നാണ് മറിയം വിവാഹ വാര്‍ഷിക ദിനത്തില്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. ആനിവേഴ്‌സറി കേക്ക് മുറിച്ച് സ്‌നേഹത്തോടെ പങ്കുവെക്കുന്ന വിഡിയോയ്‌ക്കൊപ്പമായിരുന്നു മറിയത്തിന്റെ കുറിപ്പ്.
”പ്രണയം, പൊട്ടിച്ചിരികള്‍, തമ്മില്‍ത്തല്ല്, സന്തോഷം, നാല് വര്‍ഷം കഴിഞ്ഞിരിക്കുന്നു, ഇനിയുമെന്നും ഇതുപോലെ ഒരുമിച്ചുണ്ടാകട്ടെ. അപ്രതീക്ഷിതമായ ഈ സര്‍െ്രെപസിന് ദീപയ്ക്ക് സ്‌നേഹത്തോടെ നന്ദി.” മറിയം കുറിച്ചു.
2020ലാണ് ചെമ്പന്‍ വിനോദും മറിയം തോമസും വിവാഹിതരാകുന്നത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. ചെമ്പന്‍ വിനോദ് നിര്‍മിച്ച ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും മറിയം അരങ്ങേറ്റം കുറിച്ചിരുന്നു.
ചിത്രത്തില്‍ നഴ്‌സിന്റെ വേഷത്തിലാണ് മറിയം എത്തിയത്. അതേസമയം അഞ്ചക്കളളകോക്കാനാണ് ചെമ്പന്‍ വിനോദിന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ സിനിമ.
