Connect with us

ആ കാര്യത്തോട് ഒട്ടും യോജിക്കാനാകില്ല! നല്ലൊരു ഭർത്താവ് ആയിരുന്നില്ല… പിരിയാനുള്ള കാരണം അതായിരുന്നു! മുകേഷിനെ വലിച്ചുകീറി ദേവിക

Malayalam

ആ കാര്യത്തോട് ഒട്ടും യോജിക്കാനാകില്ല! നല്ലൊരു ഭർത്താവ് ആയിരുന്നില്ല… പിരിയാനുള്ള കാരണം അതായിരുന്നു! മുകേഷിനെ വലിച്ചുകീറി ദേവിക

ആ കാര്യത്തോട് ഒട്ടും യോജിക്കാനാകില്ല! നല്ലൊരു ഭർത്താവ് ആയിരുന്നില്ല… പിരിയാനുള്ള കാരണം അതായിരുന്നു! മുകേഷിനെ വലിച്ചുകീറി ദേവിക

മലയാളി പ്രേക്ഷകർ ഏറെ ഞെട്ടലോടെയാണ് മുകേഷിന്റേയും നർത്തകി മേതിൽ ദേവികയുടേയും വിവാഹമോചനത്തെ കുറിച്ച് കേട്ടത്. 8 വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. ഇപ്പോഴിത വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് മേതിൽ ദേവിക രംഗത്ത് എത്തിയിട്ടുണ്ട്.

‘എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും മുകേഷിനെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല. ഇനി മനസ്സിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. കുടുംബ ജീവിതം നല്ല രീതിയില്‍ കൊണ്ടുപോകാനായില്ല. അദ്ദേഹം നല്ലൊരു മനുഷ്യനായിരിക്കാം പക്ഷെ എനിക്ക് നല്ലൊരു ഭർത്താവായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് വേർപിരിയൽ എന്ന തീരുമാനത്തിലേയ്ക്ക് എത്തിയത്. രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ലെന്ന് തോന്നിയപ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ വക്കീല്‍ നോട്ടീസയച്ചു. എറണാകുളത്ത അഭിഭാഷകന്‍ വഴിയാണ് നോട്ടീസ് അയച്ചത്. കല്ല്യാണം നടന്നതും അവിടെവച്ചാണ്.

ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരുമെന്ന് മേതിൽ ദേവിക പറയുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ അതിന്‍റെ വരുംവരായ്കകള്‍ അദ്ദേഹം തന്നെ അനുഭവിക്കണം എന്ന് പറഞ്ഞിരുന്നു. ഞാന്‍ മനസ്സിലാക്കിയടത്തോളം അദ്ദേഹം നല്ല മനുഷ്യനാണ്. സ്നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ്. രാഷ്ട്രീയത്തിലെ വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണ്. അത് തിരുത്താനൊന്നും അദ്ദേഹം തയാറല്ലെന്നും ദേവിക കൂട്ടിച്ചേർത്തു.

മലയാള മാസം ചിങ്ങം ഒന്ന് മുതല്‍ പൂര്‍ത്തമായും നൃത്തത്തില്‍ ഫോക്കസ് ചെയ്തു ജീവിതം മുന്നോട്ടു പോകാനാണ് ദേവികയുടെ തീരുമാനം. ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മില്‍ ഉള്ളത്. എന്നിട്ടും ഇവര്‍ എങ്ങനെ വിവാഹിതരായി എന്ന സംശയം അന്ന് പലര്‍ക്കും ഉണ്ടായി. ആദ്യ വിവാഹം ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ കാരണം ഉപേക്ഷിച്ചവരായിരുന്നു ഇരുവരും. ഇരുവരും ചേര്‍ന്ന് തിരുവനന്തപുരത്ത് വീട് വെച്ചുരുന്നു. എന്നാല്‍, ഈ വീട്ടില്‍ മേതില്‍ ദേവിക അധികകാലം താമസിച്ചിരുന്നില്ല.ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ തന്നെയാണ് പ്രശ്‌നമായത്. മുകേഷില്‍ നിന്നും ആദ്യ ഭാര്യ സരിതക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തന്നെയാണ് മുകേഷില്‍ നിന്നും ദേവികയ്ക്കും ഉണ്ടായതെന്ന സൂചനയാണ് വിവാഹം മോചനത്തിലേക്ക് എത്തുമ്പോൾ പുറത്തുവരുന്ന സൂചനകള്‍.

അതേസമയം ഈ വിഷയത്തിൽ നടനും എംൽ എയുമായ മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2013 ലാണ് മുകേഷും മേതിൽ ദേവികയും വിവാഹിതരാകുന്നത്. ആദ്യ ഭാര്യയായ നടി സരിതയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് നടൻ ദേവികയെ വിവാഹം കഴിക്കുന്നത്. 2011 ലാണ് 25 വർഷത്തെ വിവാഹ ജീവിതം നിയമപരമായി അവസാനിപ്പിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top