ഇറങ്ങുമ്പോഴേക്കും ഞാന്‍ 500 രൂപയുണ്ടാക്കി. ആ പണം ഞാന്‍ എന്റെ ഭാര്യയ്ക്ക് നല്കി… 500 രൂപ 5000 കോടിയുടെ വിലയുള്ളതായിരുന്നു; ജയിലില്‍ താന്‍ പണമുണ്ടാക്കിയതിനെക്കുറിച്ച് സഞ്ജയ് ദത്ത്

ബോളിവുഡിലെ സൂപ്പര്‍ താരമെങ്കിലും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു സഞ്ജയ് ദത്തിന്റെ ജീവിതം. തന്റെ ജീവിതത്തിലെ പല മോശം അനുഭവങ്ങളെക്കുറിച്ചും സഞ്ജയ് ദത്ത് തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ജയില്‍ കിടന്നിരുന്ന സമയത്ത് എങ്ങനെയാണ് ഒരു സഹതടവുകാരന്റെ വാക്കുകള്‍ തനിക്ക് പ്രചോദനമായി മാറിയതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.
പ്രതീക്ഷയെക്കുറിച്ചുള്ള സഹതടവുകാരന്റെ വാക്കുകളെക്കുറിച്ചായിരുന്നു സഞ്ജയ് ദത്ത് വെളിപ്പെടുത്തിയത്. പ്രതീക്ഷിക്കുന്നത് നിര്‍ത്തുക. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നല്ലത് നടക്കുമെന്ന് നമ്മള് പ്രതീക്ഷിച്ചു കൊണ്ടേയിരിക്കും. ഒരു സഹതടവുകാരന് എന്നോട് പറഞ്ഞതാണ്, പ്രതീക്ഷിക്കുന്നത് നിര്‍ത്തിയാല്‍ തടവ് കാലം കുറേക്കൂടി എളുപ്പമായിരിക്കുമെന്നത്. സഞ്ജയ് ദത്ത് പറയുന്നു. ജയിലില്‍ താന്‍ പണമുണ്ടാക്കിയതിനെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നു.
ഞാന്‍ പേപ്പര്‍ ബാഗ് ഉണ്ടാക്കുമായിരുന്നു. ഒരു ബാഗിന് 20 പൈസയായിരുന്നു കിട്ടിയിരുന്നത്. ഒരു ദിവസം 50 മുതല്‍ 100 വരെ ബാഗുകള്‍ ഉണ്ടാക്കുമായിരുന്നു. ഇറങ്ങുമ്പോഴേക്കും ഞാന്‍ 500 രൂപയുണ്ടാക്കി. ആ പണം ഞാന്‍ എന്റെ ഭാര്യയ്ക്ക് നല്കി. കാരണം, അതുപോലെ വേറെ എവിടെ നിന്നും എനിക്ക് പണമുണ്ടാക്കാനാകില്ല. ആ 500 രൂപ എന്റെ ജീവിതത്തില്‍ 5000 കോടിയുടെ വിലയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സഡക്ക് 2ആയിരുന്നു സഞ്ജയ് ദത്തിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് വലിയ വിജയമാകാന്‍ സാധിച്ചില്ല. കന്നഡ ചിത്രമാണ്യ കെജിഎഫ് ചാപ്റ്റര്‍ 2 ആണ് പുതിയ സിനിമ. ചിത്രത്തില്‍ വില്ലനായാണ് സഞ്ജയ് ദത്ത് എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം കന്നഡ സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്നു. രണ്ടാം ഭാഗത്തില്‍ നിന്നുമുള്ള സഞ്ജയ് ദത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...