Connect with us

ബിഗ് ബോസ് 3 ഫിനാലെ ഷൂട്ടിംഗ് കഴിഞ്ഞു; അവസാനമെത്തിയത് ആ മൂന്നുപേർ… വിജയി മണിക്കുട്ടൻ അല്ല?

Malayalam

ബിഗ് ബോസ് 3 ഫിനാലെ ഷൂട്ടിംഗ് കഴിഞ്ഞു; അവസാനമെത്തിയത് ആ മൂന്നുപേർ… വിജയി മണിക്കുട്ടൻ അല്ല?

ബിഗ് ബോസ് 3 ഫിനാലെ ഷൂട്ടിംഗ് കഴിഞ്ഞു; അവസാനമെത്തിയത് ആ മൂന്നുപേർ… വിജയി മണിക്കുട്ടൻ അല്ല?

ബിഗ് ബോസ് ഫിനാലെയെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ബിഗ് ബോസ് ഫൈനലിസ്റ്റുകളും പുറത്തു പോയ മത്സരാർഥികളും ഷോയ്ക്കായി ചെന്നൈയിൽ എത്തിയിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷോയുടെ ചിത്രീകരണം തുടങ്ങിയെങ്കിലും ബിഗ് ബോസ് അധികൃതർ ഇതുവരെ ഫിനാലെയെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഗ്രാൻഡ് ഫിനാലെയെ കുറിച്ചുളള പുതിയ വിശേഷമാണ്. സീസൺ 1 ൽ നിന്ന് ഏറെ വ്യത്യാസ്തമായിട്ടാകും മൂന്നാം ഭാഗത്തിന്റെ ഫിനാലെ നടക്കുക എന്നാണ് ഇപ്പേൾ പുറത്ത് വരുന്ന റിപ്പോർട്ട്. കൂടാതെ ഉടൻ തന്നെ ഫിനാലെയുടെ പ്രെമൊ വീഡിയോ പുറത്ത് വരുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. വ്ലോഗർ രേവതിയാണ് തന്റെ യുട്യൂബ് ചാനലിലൂടെ ഇതു സംബന്ധമായ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

മത്സരാർഥികളുട ഉഗ്രൻ ഡാൻസ് പ്രകടനങ്ങൾ ഉണ്ടാവുമെന്നും പറയുന്നുണ്ട്. ഇതിന്റെ എല്ലാം ഷൂട്ട് ഏകദേശം അവസാനിച്ചിട്ടുണ്ട്. സീസൺ 2 മത്സരാർഥികളുടേയും മറ്റു താരങ്ങളുടേയും സ്കിറ്റുകളും ഡാൻസും ബിഗ് ബോസ് ഫിനാലെ ഷോയിൽ ഉണ്ടാകുമെന്നും വീഡിയോയിൽ രേവതി പറയുന്നു. ഇനി ലാലേട്ടന്റെ രംഗം മാത്രമാണ് ചിത്രീകരിക്കാനുള്ളത്. അത് ഉടൻ തന്നെയുണ്ടാകും. ബിഗ് ബോസ് ഫിനാലെയുടേയും ഓണാഘോഷത്തിന്റെയും ഷൂട്ടിങ്ങ് കഴിഞ്ഞ് 26ാം തീയതി താരങ്ങൾ മടങ്ങി നാട്ടിലെത്തുമെന്നും രേവതി വീഡിയോയിൽ പറയുന്നു

നിലവിൽ 8 പേരാണ് ബിഗ് ബോസ് ഫൈനലിൽ ഇടം പിടിച്ചിരിക്കുന്നത്. ഇവരിൽ ടോപ്പ് 5 മത്സരാർഥികളെ ആയിരിക്കും ആദ്യം കണ്ടെത്തുക. അതിൽ നിന്ന് ടോപ്പ് 3യെ കണ്ടെത്തും. ഇവരിൽ നിന്നാകും സീസൺ 3യുടെ വിജയിയെ കണ്ടെത്തുക. സീസൺ ഒന്നിലെ പോലെ തന്നെയാകും മൂന്നാം സീസണിലും ഫിനാലെ എവിക്ഷൻ നടക്കുന്നത്. ആദ്യ സീസണിൽ 5 പേരിൽ നിന്നാണ് വിജയിയെ കണ്ടെത്തിയത്. സാബു മോൻ ആയിരുന്നു ഒന്നിലെ വിജയി.

ഫിനാലെ ഷൂട്ട് ഏകദേശം കഴിഞ്ഞതോടെ ഉടൻ തന്നെ പ്രെമോ വീഡിയോ പുറത്ത് വിടുമെന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. സീസൺ 3യുടെ വിജയിയെ അറിയാൻ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. 25ാം തീയതിയോടെ വിജയിയെ അറിയാൻ സാധിക്കുമെന്നാണ് സൂചന. മണിക്കുട്ടൻ, സായ്, ഡിംപൽ എന്നിവരുടെ പേരുകളാണ് ഫൈനൽ 3 ലേക്ക് ഉയർന്ന് കേൾക്കുന്നത്. ഇവരെ കൂടാതെ ഋതു, റംസാൻ, കിടിലൻ ഫിറോസ്,നോബി , അനൂപ് തുടങ്ങിയവരാണ് ഫൈനലിൽ ഇടം പിടിച്ചിരിക്കുന്ന 8 പേർ.

More in Malayalam

Trending

Recent

To Top