Malayalam
‘ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേര്‍’,മഞ്ജിമയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു
‘ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേര്‍’,മഞ്ജിമയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു
Published on
ബാലതാരമായി എത്തിയ മഞ്ജിമ മോഹൻ നായികയായി വളര്‍ന്നപ്പോഴും മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മഞ്ജി മോഹന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.ഇപ്പോഴിതാ മഞ്ജിമ പങ്കുവെച്ച ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
അച്ഛനും ഛായാഗ്രാഹകനുമായ വിപിൻ മോഹന്റെയും നടൻ തിക്കുറിശ്ശിയുടെയും ഒപ്പമുള്ള ഫോട്ടോയാണ് മഞ്ജിമ മോഹൻ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പേര്. ഒരാള്‍ എനിക്ക് ജന്മം നല്കി, മറ്റൊരാള്‍ പേര് നല്കി എന്നും ആണ് മഞ്ജിമ മോഹൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് മഞ്ജിമ മോഹന്‍ ആശംസകളുമായി എത്തിയിരിക്കുന്നത്.
മലയാള സിനിമയില്‍ ഒരുപാട് പേര്‍ക്ക് പേരിട്ട നടനാണ് തിക്കുറിശ്ശി. പ്രിയം അടക്കമുള്ള സിനിമകളില്‍ ബാലതാരമായി തിളങ്ങിയ മഞ്ജിമ മോഹൻ ഒരു വടക്കൻ സെല്‍ഫിയിലൂടെയാണ് നായികയായത്.
Continue Reading
You may also like...
Related Topics:Manjima Mohan
