Connect with us

അന്ന് മഞ്ജുവാര്യര്‍ ചിത്രത്തില്‍ ആരും അറിയാത്ത ജൂനിയര്‍ ആര്‍ടിസ്റ്റായിരുന്നു ; ഇന്ന് മഞ്ജുവിനെ വെല്ലുവിളിക്കുന്ന അഭിനയം; എന്തോ ഇഷ്ടമല്ല , ഇത് എന്തൊരു പെണ്ണാണ് ? കാണുമ്പോൾ തന്നെ അയ്യേ, ചിരിക്കാനറിയാത്ത നായികയെന്ന് തുടങ്ങി വിമർശനങ്ങൾ അനവധി ; ജൂനിയറിൽ നിന്നും സീനിയറിലേക്ക് എത്തിയ നിമിഷയുടെ പുത്തൻ നേട്ടം ഇങ്ങനെ !

Malayalam

അന്ന് മഞ്ജുവാര്യര്‍ ചിത്രത്തില്‍ ആരും അറിയാത്ത ജൂനിയര്‍ ആര്‍ടിസ്റ്റായിരുന്നു ; ഇന്ന് മഞ്ജുവിനെ വെല്ലുവിളിക്കുന്ന അഭിനയം; എന്തോ ഇഷ്ടമല്ല , ഇത് എന്തൊരു പെണ്ണാണ് ? കാണുമ്പോൾ തന്നെ അയ്യേ, ചിരിക്കാനറിയാത്ത നായികയെന്ന് തുടങ്ങി വിമർശനങ്ങൾ അനവധി ; ജൂനിയറിൽ നിന്നും സീനിയറിലേക്ക് എത്തിയ നിമിഷയുടെ പുത്തൻ നേട്ടം ഇങ്ങനെ !

അന്ന് മഞ്ജുവാര്യര്‍ ചിത്രത്തില്‍ ആരും അറിയാത്ത ജൂനിയര്‍ ആര്‍ടിസ്റ്റായിരുന്നു ; ഇന്ന് മഞ്ജുവിനെ വെല്ലുവിളിക്കുന്ന അഭിനയം; എന്തോ ഇഷ്ടമല്ല , ഇത് എന്തൊരു പെണ്ണാണ് ? കാണുമ്പോൾ തന്നെ അയ്യേ, ചിരിക്കാനറിയാത്ത നായികയെന്ന് തുടങ്ങി വിമർശനങ്ങൾ അനവധി ; ജൂനിയറിൽ നിന്നും സീനിയറിലേക്ക് എത്തിയ നിമിഷയുടെ പുത്തൻ നേട്ടം ഇങ്ങനെ !

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പുകളില്‍ ചിത്രം സജീവ ചര്‍ച്ചയാവുകയാണ്. സിനിമയിലെ രാഷ്ട്രീയത്തോടൊപ്പം നടീനടന്മാരുടെ പെര്‍ഫോമന്‍സുകളും ശ്രദ്ധേയമായി . ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ്‌ഫോര്‍ട്ട്, ദീലീഷ് പോത്തന്‍ തുടങ്ങി മുന്‍നിരതാരങ്ങളും ചെറിയ വേഷത്തില്‍ വന്ന് പോകുന്നവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

നിമിഷ സജയന്‍ ചെയ്ത നായിക കഥാപാത്രം റോസ്‌ലിന്‍ അക്കൂട്ടത്തില്‍ എടുത്തുപറയേണ്ടതാണ്. ചുരങ്ങിയ കാലം കൊണ്ട് മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നിമിഷ സജയന്‍. ജനിച്ചതും വളര്‍ന്നതുമൊക്കെ മുംബൈയില്‍ ആയിരുന്നെങ്കിലും നിമിഷയെ തേടിയെത്തിയത് കൂടുതലും നാടന്‍ വേഷങ്ങളായിരുന്നു.

എന്നാൽ, കുറച്ചുനാളുകളായി നിമിഷയെ അത്രയങ്ങ് ആർക്കും ഇഷ്ടപ്പെടുന്നില്ല എന്നൊരു പരാതിയുണ്ട്. എന്താണെന്ന് സോഷ്യൽ മീഡിയ അരിച്ചുപറക്കി നോക്കിയപ്പോൾ കണ്ട വാക്കുകൾ എന്തോ ഇഷ്ടമല്ല , കാരണം അറിയില്ല, കാണുമ്പോൾ തന്നെ മനം മരിക്കുമ്പോലെ.. എന്നൊക്കെയാണ് കമെന്റ്.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ഭാര്യ കഥാപാത്രം നായാട്ടിലെ സുനിത മാലിക്കിലെ റോസ്‌ലിന്‍ ഇതെല്ലാം തന്നെ നിമിഷ എന്ന നടിയെ അടയാളപ്പെടുത്തിയ പ്രകടനങ്ങളായിരുന്നു. കഥാപാത്രങ്ങളൊന്നും തന്നെ ചിരിക്കുന്നില്ല, ഇവരെ സ്‌ക്രീനില്‍ കാണുമ്പോഴേ സങ്കടം വരും, ഞാന്‍ അപ്പോഴെ സിനിമ മാറ്റും തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് പലരില്‍ നിന്നും അതിനൊക്കെ ലഭിച്ചത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി ആനി അവതരിപ്പിച്ച ടെലിവിഷന്‍ ഷോയില്‍ താന്‍ മേക്കപ്പ് ഇടാറില്ല എന്ന് നിമിഷ പറഞ്ഞത് പലരേയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിലര്‍ക്ക് നിമിഷയുടെ നിറവും പ്രശ്‌നമത്രേ. പല പോസ്റ്റുകള്‍ക്ക് താഴെയും ഈ കുട്ടിയുടെ അഴുക്ക് പിടിച്ച മുഖം കാണുന്നത് തന്നെ എന്തൊരു ബോറാണ് എന്നൊക്കെ ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത് കാണാം.

പലരുടേയും മനസ്സില്‍ ഉള്ള ഒരു സിനിമാ നടിയുടെ മുഖമല്ല നിമിഷയ്ക്ക് എന്നാണ് വിമര്‍ശനങ്ങള്‍ക്ക് എതിരെ പറയുന്നത്. അവര്‍ക്ക് വേണ്ടത് വെളുത്ത് തുടുത്ത നായികയേ ആണ്. സാധാ വീട്ടമ്മയായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ നിമിഷ താഴ്ന്ന ജാതിക്കാരിയായ നായാട്ടിലെ നിമിഷ കടലോര ഗ്രാമത്തിലെ മുക്കുവകൂടുംബത്തിലെ മാലിക്കിലെ നിമിഷയൊക്കെ അങ്ങനെയാണ് അവരെ അസ്വസ്ഥരാക്കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയും ചിലര്‍ക്ക് എതിരെ നടി തുറന്ന് പറഞ്ഞ നിലപാടുകളും ഒരുക്കൂട്ടരെ ഇപ്പോഴും മറ്റൊരു തരത്തില്‍ അസ്വസ്ഥരാക്കുന്നുണ്ടെന്നും ചര്‍ച്ചയില്‍ പലരും പറയുന്നു. നിമിഷയുടെ ചിരിയാണ് മറ്റൊരു ചര്‍ച്ചാവിഷയം.

ഏത് ദുര്‍ഘട ഘട്ടത്തിലും പൊട്ടിച്ചിരിച്ച് അമ്മൂമ്മക്കിളി വായാടീ എന്നു പാടി ഓടിച്ചാടി വരാന്‍ പ്രിയദര്‍ശന്‍ സിനിമയായ ചന്ദ്രലേഖയിലെ ലേഖയായ പൂജാ ബന്ദ്രയല്ലല്ലോ ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നിമിഷ, അല്ലെങ്കിൽ മഹേഷ് നാരായണന്റെ മാലിക്കിലെ റോസ്‌ലിനായ നിമിഷ . നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. നിമിഷ സജയന്‍ എന്ന നടിയെ അടയാളപ്പെടുത്തിയ ആദ്യ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ നിമിഷ നല്ല അടിപൊളിയായി ചിരിക്കുന്നുണ്ട്.

ഒരു സുപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന കഥാപാത്രമാണ് അതില്‍. ഉച്ചഭക്ഷണത്തിന്റെ സമയത്ത് കൂട്ടുകാരുമൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂട്ടത്തില്‍ ആരുടേയോ തമാശ കേട്ട് ഭക്ഷണവും വായില്‍ വെച്ച് നിമിഷ ചിരിക്കുന്നത് മലയാള സിനിമയിലെ മികച്ച ചിരികളില്‍ ഒന്നാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. മാത്രമല്ല സിനിമയില്‍ സുരാജ് വെഞ്ഞാറുമൂടിന്റെ കഥാപാത്രത്തെ പലയിടത്തും വെച്ച് കാണുമ്പോള്‍ നിമിഷ സമ്മാനിക്കുന്ന ചിരിയും പത്തരമാറ്റ് തന്നെ. മാലിക്ക് എന്ന സിനിമയില്‍ ഫഹദ് ഫാസിലുമായി പ്രണയത്തിലാവുന്ന കാലഘട്ടത്തിലും ആ സുന്ദരമായ ചിരി പ്രേക്ഷകര്‍ക്ക് കാണാം.

ഇനി നിമിഷ സജയൻ എന്ന നായികയുടെ വളർച്ച നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും വളരെ പെട്ടന്നാണ് മലയാള സിനിമയെ അടയാളപ്പെടുന്നത്തുന്ന നായികയായി നിമിഷ മാറിയത്. മുംബൈയില്‍ നിന്ന് സിനിമാ മോഹവുമായി കേളത്തിലേക്ക് എത്തിയതാണ് നിമിഷ. എറണാകുളത്തുള്ള ഒരു ഫിലിം സ്‌കൂളില്‍ പഠിക്കുവാനും കയറി.

അവിടെ പഠിച്ചിരുന്ന മറ്റൊരു സ്റ്റുഡന്റായിരുന്നു ആന്റണി സോണി എന്നയാള്‍. ആന്റണി സോണി അവിടുന്ന് പഠിച്ചിറങ്ങി ഒരു സിനിമ സംവിധാനം ചെയ്തു. കെയര്‍ ഓഫ് സൈറ ബാനു എന്നായിരുന്നു സിനിമയുടെ പേര്. മഞ്ജുവാര്യരും ഷെയിന്‍ നിഗവുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. പഴയ കാല നടി അമല അക്കിനേനി കുറേ നാളുകള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വന്ന ചിത്രം കൂടിയായിരുന്നു സൈറബാനു.

ആനി ജോണ്‍ തറവാടി എന്ന വക്കീല്‍ കഥാപാത്രമായിട്ടാണ് അമല എത്തിയത്. കോടതി രംഗങ്ങളിലും വക്കീല്‍ ഓഫീസിലും അമലയുടെ കഥാപാത്രത്തിനൊപ്പം ഒരു ജൂനിയര്‍ വക്കീലിനെ കാണാം. അന്ന് ആ ചിത്രത്തില്‍ പേരില്ലാത്ത കഥാപാത്രമായി അതായത് ജൂനിയര്‍ അര്‍ടിസ്റ്റ് ആയി എത്തിയ നടിയായിരുന്നു നിമിഷ സജയന്‍. പിന്നീടാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ നായികയായി നിമിഷയുടെ രണ്ടാം വരവ്.

കൗതുകമുള്ള മറ്റൊരു കാര്യം നിമിഷയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി കൊടുത്ത ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയിലും നടി എത്തിയത് വക്കീല്‍ കഥാപാത്രമായിട്ടായിരുന്നു. കഥാപാത്രത്തിന്റെ പേര് ഹന്ന എലിസബത്ത്. ജൂനിയറില്‍ നിന്ന് സീനിയറിലേക്കുള്ള പ്രൊമോഷന്‍.
ഓഡിഷന്‍ വഴിയാണ് നിമിഷ തൊണ്ടിമുതലിലേക്ക് എത്തുന്നത്. പിന്നെ വന്ന ഓരോ സിനിമകളിലും തന്റേതായ അഭിനയശൈലികൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനാണ് നിമിഷ കാഴ്ചവെച്ചത്.

about nimisha sajayan

More in Malayalam

Trending

Recent

To Top