Connect with us

റിയ ചക്രബര്‍ത്തി ഹോളിവുഡിലേക്ക്?; അന്താരാഷ്ട്ര കാസ്റ്റിങ്ങ് ഏജന്‍സികളുമായി ചര്‍ച്ചയിലെന്ന് സൂചന; വമ്പൻ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധകർ !

Malayalam

റിയ ചക്രബര്‍ത്തി ഹോളിവുഡിലേക്ക്?; അന്താരാഷ്ട്ര കാസ്റ്റിങ്ങ് ഏജന്‍സികളുമായി ചര്‍ച്ചയിലെന്ന് സൂചന; വമ്പൻ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധകർ !

റിയ ചക്രബര്‍ത്തി ഹോളിവുഡിലേക്ക്?; അന്താരാഷ്ട്ര കാസ്റ്റിങ്ങ് ഏജന്‍സികളുമായി ചര്‍ച്ചയിലെന്ന് സൂചന; വമ്പൻ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധകർ !

മലയാളികളുൾപ്പടെ എല്ലാവരും മാധ്യമങ്ങളിലൂടെ ഒരുപാട് കേട്ട പേരായിരുന്നു റിയ ചക്രബര്‍ത്തിയുടേത്. കൊവിഡിന് പുറമെ 2020 റിയ ചക്രബര്‍ത്തി എന്ന ബോളിവുഡ് താരത്തിന് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ ആത്മഹത്യയ്ക്ക് ശേഷം നടന്ന റിയയുടെ അറസ്റ്റ് മാധ്യമങ്ങള്‍ വലിയ വാർത്തയായി ആഘോഷിച്ചു.

വാർത്തകളിലെ കുരുക്കുകൾ പൂർണ്ണമായി അഴിഞ്ഞിട്ടില്ലങ്കിലും നിലവില്‍ താരം സിനിമയിലേക്കുള്ള തിരിച്ച് വരവിനായി ശ്രമിക്കുകയാണ്. റിയക്ക് ഹോളിവുഡില്‍ നിന്നും അവസരങ്ങള്‍ വരുന്നുണ്ടെന്ന വാര്‍ത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത് . അന്താരാഷ്ട്ര കാസ്റ്റിങ്ങ് ഏജന്‍സികള്‍ റിയയുമായി ചര്‍ച്ചയിലാണെന്നാണ് റിപ്പോർട്ടുകളുണ്ട്.

മൂന്ന് അന്താരാഷ്ട്ര കാസ്റ്റിങ്ങ് ഏജന്‍സികളാണ് റിയയുമായി ചര്‍ച്ച നടത്തിയത്. നിലവില്‍ താരം ഏത് ഏജന്‍സി തിരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചിട്ടില്ല. എവിടെ നിന്ന് ആദ്യം സിനിമ ലഭിക്കുന്നോ അത് തിരഞ്ഞെടുക്കാനാണ് താരത്തിന്റെ തീരുമാനം. ജോലി തന്നെയാണ് റിയക്ക് പ്രധാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഛെഹരേ എന്ന ബോളിവുഡ് ചിത്രമാണ് റിയ സുശാന്തിന്റെ മരണത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്ക് മുമ്പ് ചെയ്തത്. ചിത്രത്തില്‍ അമിതാബ് ബച്ചന്‍, ഇമ്രാന്‍ ഹഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

അടുത്തിടെ പുറത്തിറങ്ങിയ ഛെഹരെയുടെ പോസ്റ്ററില്‍ അണിയറ പ്രവര്‍ത്തകര്‍ റിയയെ ഉള്‍പ്പെടുത്താഞ്ഞത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന അറസ്റ്റിന്റെയും വിവാദത്തിന്റെയും പശ്ചാത്തലത്തില്‍ ബോളിവുഡില്‍ നിന്നും റിയക്ക് പുതിയ ചിത്രങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.

about riya chakravarti

More in Malayalam

Trending

Recent

To Top