Connect with us

ആ നടിക്കൊപ്പം റംസാൻ! അപ്പോ ഇതായിരുന്നു അല്ലേ താമസിച്ചത്…. ഫിനാലയ്ക്ക് മുന്നേ ഞെട്ടിച്ചു കളഞ്ഞല്ലോ

Malayalam

ആ നടിക്കൊപ്പം റംസാൻ! അപ്പോ ഇതായിരുന്നു അല്ലേ താമസിച്ചത്…. ഫിനാലയ്ക്ക് മുന്നേ ഞെട്ടിച്ചു കളഞ്ഞല്ലോ

ആ നടിക്കൊപ്പം റംസാൻ! അപ്പോ ഇതായിരുന്നു അല്ലേ താമസിച്ചത്…. ഫിനാലയ്ക്ക് മുന്നേ ഞെട്ടിച്ചു കളഞ്ഞല്ലോ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് സീസൺ 3 യുടെ ഫിനാലയ്ക്കായി. ആരാകും വിജയി എന്നറിയാനുള്ള ആകാംക്ഷയിൽ ആണ് മത്സരാത്ഥികളും ആരാധകരും.

അനൂപ്, നോബി, ഋതു, മണിക്കുട്ടൻ, ഡിംപൽ, സായ് വിഷ്ണു, കിടിലം ഫിറോസ്, റംസാൻ തുടങ്ങി എട്ട് മത്സരാർത്ഥികൾ ആണ് ഷോയുടെ അവസാന റൗണ്ടിൽ എത്തിയിരിക്കുന്നത്. ഷോയിൽ പങ്കെടുക്കാൻ മത്സരാർത്ഥികൾ എല്ലാം ചെന്നൈയിൽ എത്തിയിട്ടുണ്ട്. ബിഗ് ബോസ് സീസണ്‍ 3ലെ താരങ്ങള്‍ മാത്രമല്ല മുന്‍പ് മത്സരിച്ചവരും ചെന്നൈയിലേക്ക് എത്തിയിട്ടുണ്ട്. ആര്യ, വീണ നായര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങളോടൊപ്പം ഷോയില്‍ നിന്നും പുറത്തായവരും ഫിനാലെയ്ക്കായി എത്തിയിട്ടുണ്ട്. അഡോണി, എയ്ഞ്ചല്‍, മിഷേല്‍, സജ്‌ന ഫിറോസ്, ഇവരുടെയെല്ലാം ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഇതിനിടയിൽ മത്സരാർത്ഥിയായ റംസാൻ മുഹമ്മദ് പങ്കിട്ട ഒരു വീഡിയോ വൈറലായി മാറുകയാണ്.
നടിയും ഡി 4 ഡാൻസ് ഫെയിമുമായ സാനിയ ഇയ്യപ്പന്റെ ഒപ്പമുള്ള ഡാൻസ് വീഡിയോ ആണ് റംസാൻ പങ്കിട്ടിരിക്കുന്നത്.

ഇരുവരും ഡി 4 ഡാൻസിൽ ൽ മികച്ച പ്രകടനം കാഴ്ചവച്ചവർ ആണ്. വീണ്ടും ഇരുവരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകരും. ഓ അപ്പോൾ ഇതിന്റെ തിരക്കിൽ ആയിരുന്നു അല്ലെ, അതാണ് ബിഗ് ബോസ് ടീമിനൊപ്പം കാണാൻ കഴിയാഞ്ഞത് എന്നും ആരാധകർ പറയുന്നു. അതേസമയം ഇരുവരും പങ്കിട്ട വീഡിയോ ചെന്നൈയിലാണ് ഷൂട്ട് ചെയ്തതെന്നും സൂചനകളുണ്ട്. മാത്രമല്ല ഇരുവരുടെയും നൃത്തം ബിഗ് ബോസ് അവാർഡ് നിശയിൽ ഭാഗമാകുമോ എന്ന സംശയവും ആരാധകർ പങ്കിടുന്നുണ്ട്.

ക്വീന്‍ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സാനിയ ഇയ്യപ്പൻ. പിന്നീട് ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരവുമായി മാറുകയാണ് ഇപ്പോൾ സാനിയ. ബിഗ് ബോസിലെ മികച്ച മത്സരത്തികളിൽ ഒരാളായിരുന്നു റംസാൻ. ഷോ നീണ്ടുനിന്നാൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തും എന്ന് പ്രേക്ഷകർ വിധി എഴുതിയിരുന്നു റംസാന്റെ കാര്യത്തിൽ.

അതേസമയം ബിഗ് ബോസ് ഫിനാലെയ്ക്കായി പോവുകയാണെന്നറിയിച്ചായിരുന്നു താരങ്ങളെല്ലാം എത്തിയത്. ചെന്നൈയില്‍ എത്തിയതിന് ശേഷമുള്ള വിശേഷങ്ങളും പങ്കുവെക്കുന്നുണ്ട്. മണിക്കുട്ടനും അനൂപും പങ്കുവെച്ച രസകരമായ വീഡിയോ വൈറലായി മാറിയിരുന്നു. ഋതുവിനും ഫിറോസിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു സൂര്യ എത്തിയത്. നാളുകള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ താരങ്ങളെല്ലാം ആഘോഷമാക്കി മാറ്റുകയായിരുന്നു. ഡിംപലിനൊപ്പം ലൈവ് വീഡിയോയില്‍ ദുര്‍ഗയും അര്‍ജുനുമുണ്ടായിരുന്നു. താന്‍ സിനിമയിലെത്താന്‍ കാരണം ഡിംപലായിരുന്നുവെന്നാണ് ദുര്‍ഗകൃഷ്ണ പറഞ്ഞത്. മാം എന്നാണ് ഞാന്‍ വിളിക്കാറുള്ളത്. ഡിംപു എന്ന് വിളിക്കാന്‍ പറയാറുണ്ട് എപ്പോഴും. നേരത്തെ തന്നെ അറിയാമെന്നും ദുര്‍ഗ പറഞ്ഞിരുന്നു.

ബിഗ് ബോസ് സീസണ്‍ 3യുടെ ഗ്രാന്റ് ഫിനാലെ ഓഗസ്റ്റ് 1നാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്. പരിപാടിയുടെ സംപ്രേഷണം അതേ ദിവസം തന്നെയാണോയെന്ന കാര്യത്തെക്കുറിച്ച് വ്യക്തതയില്ല. വര്‍ണ്ണാഭമായിരിക്കും ഫിനാലെയെന്ന് താരങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള കാഴ്ച വിരുന്നുമായാണ് തങ്ങളെത്തുന്നതെന്നാണ് എല്ലാവരും ഒരുപോലെ പറഞ്ഞത്.

More in Malayalam

Trending

Recent

To Top