മഞ്ജു പത്രോസിനെ പോലെ തന്നെ മലയാളികള്‍ക്ക് സുപരിചിതനാണ് ബെര്ണാച്ചനും. മകനെ കുറിച്ച് വാ തോരാതെ വാചാലയാകാറുണ്ട് മഞ്ജു. ബെര്‍ണാച്ചന്റെ 14-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. മകന്റെ പിറന്നാൾ ദിനത്തിൽ ബെര്ണാര്ഡിന് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി മഞ്ജു ഇക്കുറി എത്തിയത്
”ഇപ്പോൾ കുറെ നാളുകളായി അവൻ പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ട്. റോഡ് ക്രോസ് ചെയ്യുമ്പോൾ എന്റെ കൈ പിടിക്കും. പരിചയമില്ലാത്ത ആളുകളുടെ ഇടയിൽ എന്നെ ചേർത്തു പിടിച്ചു മുന്നിൽ നില്കും. എനിക്ക് മനസിലാകാത്ത അറിയില്ലാത്ത കാര്യങ്ങൾ മനോഹരമായി എനിക്ക് പറഞ്ഞു തരും” മഞ്ജു പറയുന്നു.
മഞ്ജുവിന്റ പോസ്റ്റിന്റെ പൂര്‍ണരൂപം
നമ്മുടെ കയ്യിൽ തൂങ്ങി വലിയ ലോകത്തെ കണ്ട നമ്മുടെ മക്കൾ നമ്മെ കൈ പിടിച്ചു നടത്തി തുടങ്ങുന്നിടത് ലോകം നമ്മളെ അസൂയയോടെ നോക്കുന്നതായി തോന്നും.ഇപ്പോൾ കുറെ നാളുകളായി അവൻ പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ട്.. റോഡ് ക്രോസ് ചെയ്യുമ്പോൾ എന്റെ കൈ പിടിക്കും.. പരിചയമില്ലാത്ത ആളുകളുടെ ഇടയിൽ എന്നെ ചേർത്തു പിടിച്ചു മുന്നിൽ നില്കും..എനിക്ക് മനസിലാകാത്ത അറിയില്ലാത്ത കാര്യങ്ങൾ മനോഹരമായി എനിക്ക് പറഞ്ഞു തരും. ഞങ്ങളുടെ കുഞ്ഞിന് ഇന്ന് 14വയസ് തികയുകയാണ്.. അവൻ ഡോക്ടർ ആവണ്ട എഞ്ചിനീയർ ആകണ്ട.. പക്ഷെ നല്ല മനുഷ്യനായി സ്നേഹിക്കാൻ അറിയുന്നവനായി വളർന്നു വരുവാൻ എല്ലാവരുടെയും പ്രാർഥന ഞങ്ങളുടെ കുഞ്ഞിന് വേണം
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...