Connect with us

ലാലേട്ടൻ ലൊക്കേഷനിൽ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവർക്കായി.. ഷൂട്ട്‌ കഴിഞ്ഞു പോകുന്ന എന്റെ വീഡിയോ; പൊട്ടിച്ചിരിപ്പിച്ച് ജിഷിൻ

Malayalam

ലാലേട്ടൻ ലൊക്കേഷനിൽ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവർക്കായി.. ഷൂട്ട്‌ കഴിഞ്ഞു പോകുന്ന എന്റെ വീഡിയോ; പൊട്ടിച്ചിരിപ്പിച്ച് ജിഷിൻ

ലാലേട്ടൻ ലൊക്കേഷനിൽ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവർക്കായി.. ഷൂട്ട്‌ കഴിഞ്ഞു പോകുന്ന എന്റെ വീഡിയോ; പൊട്ടിച്ചിരിപ്പിച്ച് ജിഷിൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് ജിഷിൻ മോഹൻ. വില്ലനായും,കാമുകനായും സ്‌ക്രീനിൽ തന്റെതായ ഒരിടം ജിഷിൻ നേടിയെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിൻ പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ആരാധകർ നൽകുന്ന അഭിപ്രായങ്ങൾക്ക് ജിഷിൻ നിറഞ്ഞ മനസ്സോടെ മറുപടിയും നൽകാറുണ്ട്. ഇപ്പോൾ ഇതാ
ജിഷിൻ പങ്കിട്ട പുതിയ ഒരു പോസ്റ്റാണ് സീരിയൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ജിഷിൻ പങ്കിട്ട പുതിയ പോസ്റ്റ് വായിക്കാം!

ലാലേട്ടൻ ലൊക്കേഷനിൽ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവർക്കായി.. ഷൂട്ട്‌ കഴിഞ്ഞു പോകുന്ന എന്റെ വീഡിയോ. രാവിലെ 6 മണിക്ക് ഹോട്ടലിൽ വണ്ടി വരും. 7 മണിയോടു കൂടി മേക്കപ്പ് ഇട്ടു റെഡി ആയി സീനിൽ നിൽക്കും. ചിലപ്പോൾ രാത്രി പത്തു മണി വരെയൊക്കെ ഷൂട്ട്‌ നീണ്ടു പോകും. ചിലരൊക്കെ ചോദിക്കാറുണ്ട്. നിങ്ങൾക്കൊക്കെ എന്നാ സുഖമാ, ഒരു പണിയും ഇല്ലല്ലോ എന്ന്. ശെരിക്കും ബംഗാളികളെക്കാൾ കൂടുതൽ പണി എടുക്കുന്നത് നമ്മളാ.

നമ്മളെക്കാൾ കൂടുതൽ ക്യാമറക്ക് പുറകിൽ ജോലി ചെയ്യുന്നവരും. രാവിലെ വരുമ്പോൾ ചിലപ്പോൾ കോസ്റ്റൂമർ പെട്ടി എടുത്തു വെക്കാൻ സഹായിക്കും. ചില ദിവസങ്ങളിൽ ഇങ്ങനെ സീൻ നേരത്തെ കഴിഞ്ഞു പോകുമ്പോൾ അവനെ നോക്കിയാൽ അവിടെങ്ങും കാണില്ല. പിന്നെന്തു ചെയ്യും? വേറാരുടെയും പെട്ടി അല്ലല്ലോ. സ്വന്തം പെട്ടി അല്ലേ. ചുമക്കുന്നതിൽ യാതൊരു നാണക്കേടും തോന്നേണ്ട ആവശ്യം ഇല്ലല്ലോ. അല്ലേ

കുബേരൻ സിനിമയിൽ രാമാനുജൻ അവിൽ ചാക്കുമായി ‘സതീർധ്യോ’ എന്ന് വിളിച്ചു നിൽക്കുന്ന പോലെ നിൽക്കുന്ന കറക്റ്റ് സമയത്ത് നമ്മുടെ മേക്കപ്പ്മാൻ വിനോദ് വീഡിയോ പിടിച്ചു. അന്നത്തെ ദിവസം ആവശ്യത്തിലധികം പണി എന്റെ കയ്യിൽ നിന്നും കിട്ടിയത് കൊണ്ട്, തിരിച്ചു പണി തരാൻ അവൻ എടുത്ത വീഡിയോയാ. അവൻ ഇടുന്നതിനു മുൻപ് ഞാൻ തന്നെ ഇട്ടേക്കാം. അങ്ങനെയിപ്പോ എന്നെ ട്രോളാൻ ഒരുത്തനേം ഞാൻ സമ്മതിക്കില്ല. എന്നെ ട്രോളാൻ ഞാൻ തന്നെ മതി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top