രണ്ടു വർഷമായി നിൻ്റെ കളിയും,ചിരിയും,കൊഞ്ചലും , കുറുമ്പും,കുസുത്രിയും പൂർണ്ണമാക്കുകയാണ്; ‘ജീവൻ്റെ പാതിയിൽ ഞങ്ങൾക്ക് ദൈവം തന്ന വരദാനം’: മകളുടെ രണ്ടാം പിറന്നാളിന് ദീപൻ മുരളിയുടെ കുറിപ്പ്!
രണ്ടു വർഷമായി നിൻ്റെ കളിയും,ചിരിയും,കൊഞ്ചലും , കുറുമ്പും,കുസുത്രിയും പൂർണ്ണമാക്കുകയാണ്; ‘ജീവൻ്റെ പാതിയിൽ ഞങ്ങൾക്ക് ദൈവം തന്ന വരദാനം’: മകളുടെ രണ്ടാം പിറന്നാളിന് ദീപൻ മുരളിയുടെ കുറിപ്പ്!
രണ്ടു വർഷമായി നിൻ്റെ കളിയും,ചിരിയും,കൊഞ്ചലും , കുറുമ്പും,കുസുത്രിയും പൂർണ്ണമാക്കുകയാണ്; ‘ജീവൻ്റെ പാതിയിൽ ഞങ്ങൾക്ക് ദൈവം തന്ന വരദാനം’: മകളുടെ രണ്ടാം പിറന്നാളിന് ദീപൻ മുരളിയുടെ കുറിപ്പ്!
ഒട്ടേറെ സീരിയലുകളിലൂടെയും ഒന്നാം സീസൺ ബിഗ് ബോസിലൂടെയും മലയാളികളുടെ പ്രിയങ്കരനായ താരമാണ് ദീപൻ മുരളി. അഭിനേതാവ് എന്നതിലുപരി ആരാധകർ ദീപനിലെ ഇഷ്ട്ടപ്പെടുന്നത് അദ്ദേഹത്തിനുള്ളിലെ അച്ഛത്വത്തെയാണ് .
ഇപ്പോഴിതാ മകൾ മേധസ്വിയുടെ രണ്ടാം പിറന്നാളിന് ദീപൻ സോഷ്യൽ മീഡിയയിൽ കുറിച്ച വരികളാണ് ശ്രദ്ധ നേടുന്നത്. ഷൂട്ടിങ് തിരക്കുകൾ കാരണം മകളുടെ പിറന്നാളിനു അവൾക്കൊപ്പം ഉണ്ടാകാൻ കഴിയാത്തതിന്റെ ദുഖവും താരം ഈ കുറിപ്പിൽ കുറിക്കുന്നു.
അച്ചൻ്റെ എല്ലാമെല്ലാമായ മേധസ്വി മോൾക്ക് ഇത്തിരി ദൂരത്തു നിന്നും ഒത്തിരി സ്നേഹത്തോടെ എന്റെ മുത്തിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു…രണ്ടു വർഷമായി നിൻ്റെ കളിയും,ചിരിയും,കൊഞ്ചലും , കുറുമ്പും,കുസുത്രിയും,അച്ചൻ വിളിയും എനിക്ക് എന്തിനേക്കാളും കിട്ടുന്ന ആനന്ദം ജീവിതം പൂർണ്ണമാക്കുന്നത്…
ജീവൻ്റെ പാതിയിൽ ഞങ്ങൾക്ക് ദൈവം തന്ന വരദാനം.ഷൂട്ടിങ്ങ് കഴിഞ്ഞ് സ്വയം ക്വാറന്റീൻ ആയതിനാൽ എനിക്ക് ഓടി വന്നു ചക്കരയുമ്മ തരാനും നിൻ്റെ പിറന്നാൾ ദിനത്തിൽ കൂടെ നില്‍ക്കാനും കഴിയാതെ പോകുന്ന വിഷമം പറയാൻ കഴിയുന്നില്ല ,നീ ആരോഗ്യത്തോടെയും സന്തോഷത്തോടെ ഇരിക്കാൻ ആണ് അച്ഛന്റെ പ്രാർത്ഥനയും കരുതലും. അച്ചൻ എത്രയുംവേഗം ഓടിയെത്തും,” ദീപന്റെ കുറിപ്പ് ഇങ്ങനെ അവസാനിക്കുന്നു. കുറിപ്പിനൊപ്പം കുഞ്ഞിനൊപ്പമുള്ള ഒരു ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അഭിനേതാവാണ് ദീപന് മുരളി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് ഈയിടെയാണ് ഒരു തിരിച്ചു വരവ് നടത്തിയത്. അവന്തിക മോഹൻ നായികയായി എത്തുന്ന തൂവല്‍സ്പർശം എന്ന സീരിയലിൽ അവിനാശ് എന്ന കഥാപാത്രമാണ് ദീപൻ കൈകാര്യം ചെയ്യുന്നത്.
ഈയിടെ ദീപൻ തന്റെ പിറന്നാൾ സെറ്റിൽ ആഘോഷിച്ചതും വാർത്തയായിരുന്നു.അച്ഛന് മേധമോൾ ആശംസകൾ പറയുന്ന ക്യൂട്ട് വീഡിയോയും സെറ്റിൽ സർപ്രൈസായി ഭാര്യ മായ ഒരുക്കിയ കേക്ക് മുറിക്കലും ദീപൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....