Connect with us

ഒരു വാക്ക് പോലും പറയാതെ എന്നെ തനിച്ചാക്കി അമ്മ പോയിട്ട് ഇന്നേക്ക് ആറ് വര്‍ഷം; വേദനയോടെ ദീപൻ മുരളി

Malayalam

ഒരു വാക്ക് പോലും പറയാതെ എന്നെ തനിച്ചാക്കി അമ്മ പോയിട്ട് ഇന്നേക്ക് ആറ് വര്‍ഷം; വേദനയോടെ ദീപൻ മുരളി

ഒരു വാക്ക് പോലും പറയാതെ എന്നെ തനിച്ചാക്കി അമ്മ പോയിട്ട് ഇന്നേക്ക് ആറ് വര്‍ഷം; വേദനയോടെ ദീപൻ മുരളി

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദീപന്‍ മുരളി. ബോസ് മലയാളം സീസണ്‍ ഒന്നിൽ മത്സരാർഥിയായും ദീപം എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ദീപൻ. ഇപ്പോഴിതാ തന്റെ നികത്താനാകാത്ത നഷ്ടത്തെക്കുറിച്ച് പറയുകയാണ് നടൻ.

ആറ് വര്‍ഷം മുന്‍പ് തന്നെ തനിച്ചാക്കി യാത്രയായ അമ്മയുടെ ഓര്‍മ്മ ദിവസത്തെക്കുറിച്ച് പറയുകയാണ് ദീപന്‍. ഇന്‍സ്റ്റ​ഗ്രാമിലൂടെ അമ്മയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ദീപന്‍റെ കുറിപ്പ്- ”ജൂണ്‍ 19 – ഒരു വാക്ക് പോലും പറയാതെ എന്നെ തനിച്ചാക്കി അമ്മ പോയിട്ട് ഇന്നേക്ക് ആറ് വര്‍ഷം. എല്ലാവരുടെയും മുന്നില്‍ ഞാന്‍ ചിരിച്ചു പക്ഷെ,! അമ്മയുടെ മുഖത്തുനോക്കി ആദ്യമായി നിറഞ്ഞ മനസ്സോടെ ചിരിച്ച ആ ചിരിയും ഞാന്‍ മായ്ച്ചു. അമ്മയുടെ മരണം സൃഷ്ടിച്ച വലിയ ശൂന്യത നികത്താന്‍ കഴിയാത്ത വേദനയായി ഇന്നും..” ദീപന്‍റെ വാക്കുകള്‍.

മരിക്കുന്നതിന് മുന്‍പ് തന്റെ വിവാഹം കാണണം എന്ന അമ്മയുടെ ആഗ്രഹത്താല്‍ ആണ് അന്ന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ അമ്മയ്ക്ക് ആ വിവാഹം കാണാന്‍ ഭാഗ്യമുണ്ടായില്ലെന്നും ദീപന്‍ അടുത്തിടെ പറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ചും അന്ന് ദീപന്‍ വാചാലനായിരുന്നു.

More in Malayalam

Trending

Recent

To Top